UPDATES

ഓഫ് ബീറ്റ്

വീല്‍ചെയര്‍ ചിഹ്നം മാറുന്നു

സ്ലേറ്റ്
 
ലോകമെമ്പാടും മനസിലാക്കാന്‍ കഴിയുന്ന ചിഹ്നങ്ങള്‍ക്ക് ഒരു സൌന്ദര്യമുണ്ട്. ഭാഷയോ സംസ്‌കാരമോ ദേശമോ ഇല്ലാതെ ആളുകള്‍ക്ക് പരസ്പരം മനസിലാക്കാന്‍ കഴിയും. നിങ്ങള്‍ ബെല്‍ഗ്രേഡിലായാലും സെര്‍ബിയയിലായാലും ഷാംഗായിലായാലും സാവോപോളോയിലായാലും ഒരു ചിഹ്നം കാണുമ്പോള്‍ നിങ്ങള്‍ക്ക് മനസിലാകും ഈ നിറം തെന്നിവീഴാന്‍ സാധ്യതയുള്ളതാണെന്ന്. അല്ലെങ്കില്‍ എമാര്‍ജന്‍സി എക്‌സിറ്റ് അവിടെയാണെന്ന്. അല്ലെങ്കില്‍ ഈ വസ്തു വിഷമാണെന്നും അത് കഴിക്കാന്‍ പാടില്ലെന്നും. 
 
ഇന്‍റര്‍നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സ്റ്റാന്‍റാര്‍ഡൈസേഷന്‍ എന്ന സംഘടനയാണ് ഈ ചിഹ്നങ്ങള്‍ക്ക് പിന്നില്‍. ഇവരുടെ ഏറ്റവും പ്രചാരമുള്ള ചിഹ്നങ്ങള്‍ ഇന്‍റര്‍നാഷണല്‍ സിംബല്‍ ഓഫ് ആക്‌സസ് ആണ്. അത് എല്ലായിടത്തുമുണ്ട്; പാര്‍ക്കിംഗ് സ്ഥലങ്ങളില്‍, കതകുകളില്‍, ബാത്ത്‌റൂമുകളില്‍, ബസിന്റെ സീറ്റില്‍, സിനിമാതിയേറ്ററില്‍. വൈകല്യങ്ങളുള്ള മനുഷ്യരെ സഹായിക്കേണ്ടയിടങ്ങളിലെല്ലാം ഇതും കാണാം. 
 
 
1968ല്‍ നടന്ന ഒരു ഡിസൈന്‍ മത്സരത്തിലൂടെയാണ് ഈ ലോഗോ ഉണ്ടായത്. ദൂരെനിന്നുതന്നെ തിരിച്ചറിയാന്‍ കഴിയുന്നതും ലളിതവും പ്രായോഗികവുമായ ഒരു ചിഹ്നമാണ് ആളുകള്‍ അന്വേഷിച്ചത്. സുസെന്‍ കോഫെഡ് എന്ന ഡാനിഷ് ഡിസൈനറാണ് ഇന്ന് കാണുന്ന ഡിസൈന്‍ ഒരുക്കിയത്. ഒരു ദശാബ്ദം കൊണ്ടുതന്നെ ഈ ലോഗോ യുണൈറ്റഡ് നേഷന്‍സ് അംഗീകരിച്ചു. അങ്ങനെ ഈ ഇന്‍റര്‍നാഷണല്‍ സിംബല്‍ ഓഫ് ആക്‌സസ് ലോകത്തിന്റെ എല്ലാ നഗരങ്ങളിലും ടൌണുകളിലും സ്ഥാനം പിടിച്ചു. 1990ല്‍ ജോര്‍ജ് ബുഷ് അമേരിക്കന്‍സ് വിത്ത് ഡിസ്എബിലിറ്റീസ് ആക്റ്റ് ഒപ്പുവെച്ചു. സിവില്‍ റൈറ്റ്‌സ് ആക്റ്റിന്റെ മാതൃകയിലാണ് ഈ ആക്റ്റും നിര്‍മിച്ചത്.  
 
ഈ ആക്റ്റ് അംഗവൈകല്യങ്ങളുള്ള ആളുകള്‍ക്ക് സാധാരണ അമേരിക്കന്‍ ജീവിതം നയിക്കാനുള്ള അവകാശം ഉറപ്പുവരുത്തുന്നതും അവര്‍ക്കെതിരെയുള്ള വേര്‍തിരിവുകള്‍ തടയുന്നതുമാണ്. 
 
ഈ ലോഗോ വളരെ ആകര്‍ഷകമാണെന്ന് മാത്രമല്ല ലോകത്തെ ഒന്നടങ്കം പുതിയ കെട്ടിടനിര്‍മാണസങ്കേതങ്ങളും പരിഗണനകളും ഉറപ്പുവരുത്താന്‍ പ്രേരിപ്പിക്കുകയും ചെയ്തു. ഒരു ലളിതമായ ലോഗോ ലോകത്തെത്തന്നെ മാറ്റിമറിച്ചതിന്റെ കഥയാണ് ഈ ലോഗോക്ക് പറയാനുള്ളത്. 
 
എന്നാല്‍ ഇത് കഥയുടെ അന്ത്യമല്ല. ഈ ലോഗോ സ്വാഭാവികമായി മാറിക്കഴിഞ്ഞപ്പോള്‍ അംഗവൈകല്യത്തിന്റെ രാഷ്ട്രീയവും സങ്കീര്‍ണമായി. ഈ ലോഗോയ്ക്ക് ചില കുറവുകളുണ്ട് എന്ന് ആളുകള്‍ക്ക് തോന്നിത്തുടങ്ങി. 
 
അങ്ങനെയാണ് ആക്‌സസ്സിബിള്‍ ഐക്കണ്‍ പ്രോജക്റ്റ് ഒരു പുതിയ ലോഗോ നിര്‍മിച്ചത്. തങ്ങളുടെ ലോഗോ ഐഎസ്ഓ അംഗീകരിക്കും എന്നാണ് ഇവരുടെ പ്രതീക്ഷ. 
 
 
പുതിയ ലോഗോയുടെ വ്യത്യാസങ്ങള്‍ ഇവയാണ്. 
 
1.ലോഗോയിലെ വ്യക്തിയുടെ തല മുന്നോട്ട് ആഞ്ഞ രീതിയിലാണ്. ആള്‍ മുന്നോട്ടുപോകുന്നു എന്ന സൂചനയാണ് ഇതിലുള്ളത്. ഇവിടെ ഈ വ്യക്തിയാണ് സ്വന്തം സഞ്ചാരത്തെപ്പറ്റി തീരുമാനങ്ങള്‍ എടുക്കുന്നത്. 
2.കൈ പിറകോട്ടാഞ്ഞ രീതിയില്‍ ചിത്രീകരിച്ചിരിക്കുന്നതും മുന്നോട്ടു സഞ്ചരിക്കുന്നതിനെ സൂചിപ്പിക്കുന്നു. 
3.വീല്‍ ചെയറിന്റെ വീലും മുന്നോട്ടുപോകുന്നതിന്റെ സൂചനകള്‍ പുതിയ ലോഗോയിലുണ്ട്. 
4.ഐ എസ് ഓയുടെ മറ്റു മനുഷ്യചിത്രങ്ങളോട് ചേര്‍ന്നുപോകുന്നതാണ് ഇതിലെ മനുഷ്യരൂപം. 
5.പ്രത്യേക ഘടന വായിക്കാന്‍ എളുപ്പമുള്ള രീതിയിലാണെന്ന് മാത്രമല്ല സ്‌റെന്‌സിലുകള്‍ ഉണ്ടാക്കാനും എളുപ്പമായിരിക്കും. 
 
ലോകം മുഴുവന്‍ ഒരേ ചിഹ്നം ഉപയോഗിക്കുന്നത് എളുപ്പമുള്ള കാര്യമാണ്. എന്നാല്‍ കഥകള്‍ മാറും, വാക്കുകളുടെ അര്‍ഥവും മാനവും മാറും. ചിഹ്നങ്ങളും അതോടൊപ്പം മാറേണ്ടതുണ്ട്. 
 
 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍