UPDATES

ടീം അഴിമുഖം

കാഴ്ചപ്പാട്

ടീം അഴിമുഖം

കേരളം

ഇരിക്കാന്‍ പോകുന്നവരും കിടക്കാന്‍ പോകുന്നവരും

ജനാധിപത്യത്തിന്റെ ശില്പികളെ, ഞങ്ങള്‍ക്ക് മാപ്പ് തരിക. കൊടിയുടെ നിറം ഏതായാലും വോട്ട് ചെയ്യുന്ന ജനങ്ങളെക്കാളും നേതാക്കള്‍ ആദ്യം പോകുന്നത് ജാതി മത സംഘടനകളുടെ അടുത്തേക്കാണ്. മതം ഏതായാലും വോട്ട് കിട്ടിയാല്‍ മതി. ശ്രീനാരായണഗുരു എന്നോട് പൊറുക്കും. കാര്യം അദ്ദേഹത്തിന് അറിയാം ഇത് മതാധിപത്യത്തിന്റെ കാലം ആണെന്ന്..പിന്നെ ഇതൊന്നും രാഷ്ട്രിയക്കാര്‍ക്ക് പുത്തരിയല്ലല്ലോ ???ചങ്ങനാശ്ശേരി ഇല്ലെങ്കില്‍ ശിവഗിരി .. അല്ലെങ്കില്‍ കോട്ടയത്തെ ബിഷപ്പ് ഹൌസ്..മന്നം സമാധിയില്‍ പുഷ്പാര്‍ച്ചന നടത്താന്‍ എത്തിയ കെ പി സി സി പ്രസിഡന്‍റ് വി എം സുധീരനേ കാണാന്‍ നില്‍ക്കാതെ എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി മുങ്ങിയെന്നും അല്ല സുകുമാരന്‍ നായരെ കാത്ത് നില്ക്കാന്‍ കൂട്ടാക്കാതെ സുധീരന്‍ പോവുകയായിരുന്നെന്നും വിവാദം കൊഴുക്കുന്നു. പുറത്തുള്ളതിനേക്കാള്‍ രാഷ്ട്രീയ ബോധമുള്ളതും ചരിത്ര ബോധമുള്ളതുമായ നിരീക്ഷണങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. നെറ്റിലെഴുത്തിന് വേണ്ടി ഫേസ്ബുക് പ്രതികരണങ്ങള്‍ സമാഹരിച്ചത്  ഡെറാഡൂണിലെ എംടെക് വിദ്യാര്‍ഥി നന്ദു കൃഷ്ണന്‍.

VT Balram: താൻ നായർ സമുദായത്തിന്റെ പോപ്പ്‌ ആണെന്ന് പറഞ്ഞ്‌ ഇതാ ഒരാൾ വന്നിരിക്കുന്നു. അല്ലെങ്കിലും കഴിക്കേണ്ട മരുന്നുകൾ കൃത്യസമയത്ത്‌ കഴിച്ചില്ലെങ്കിൽ ചിലർക്ക്‌ ഇങ്ങനെ താനെന്തോ കോപ്പ്‌ ആണെന്നൊക്കെ തോന്നും.

Ajith Medechirayil: സമുദായ നേതാക്കളുടെ തിണ്ണ നിരങ്ങിയാല്‍ മാത്രമേ രാഷ്ട്രീയ പ്രവര്‍ത്തനം പൂര്‍ണമാകൂ എന്ന് കരുതുന്ന രാഷ്ട്രീയ നേതാക്കള്‍ക്ക് സുധീരന്റെ അനുഭവം എങ്കിലും ഒരു പാഠം ആകുമോ?

Ravanan Kannur: സുധീരന്‍ അവിടെ പോയത് മന്നത്ത് പ്രതിമയില്‍ അര്‍ച്ചന നടത്താനാണ് സുമാരനെ കാണാനല്ല!
 

Sajeev Krishnan :സുധീരൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. മന്നം സമാധിയിൽ സുധീരൻ എത്തിയപ്പോൾ എൻ. എസ്. എസ് ജനറൽ സെക്രട്ടറി ഓഫീസ് മുറിയിൽ കയറിയിരുന്നു. എന്തിനായിരുന്നു അത്? കാണാൻ അനുമതി ചോദിക്കുമ്പോൾ താല്പര്യമില്ല എന്നു പറഞ്ഞ് അവഗണിക്കണം. അതായിരുന്നു ഉദ്ദേശ്യം. സുധീരൻ എന്തോ അങ്ങനെ ഒരു ദുർബുദ്ധി കാണിച്ചില്ല. അതുകൊണ്ട് രക്ഷപ്പെട്ടു. എളിമത്വംകൊണ്ടാണ് നേതാവ് മഹിമ നേടുന്നത്. സ്വന്തം വീട്ടിലേക്കോ സ്ഥാപനത്തിലേക്കോ കടന്നുവരുന്ന അതിഥികളെ ഉത്തരവാദിത്വപ്പെട്ട സ്ഥാനത്തിരിക്കുന്നവർ ഇറങ്ങിച്ചെന്ന് സ്വീകരിക്കും. അതാണ് മര്യാദ. ഉടൻ മുറിയിൽ കയറി ഇരുന്നിട്ട് ആവശ്യക്കാരൻ ഇങ്ങോട്ടുവരട്ടെ എന്നു പറയുന്നതിൽ ഒട്ടും മഹത്വമില്ല. അതുപോട്ടെ, സുധീരൻ വരുമ്പോൾ വെയ്റ്റിടാം എന്നുകരുതി ഇരുന്നു. വന്നില്ല. വിഷയം വിട്ടേക്കണം. ഉടൻ ചാനലുകളെ വിളിച്ച് അത് പബ്ളിക് ആക്കി സ്വയം നാണംകെട്ടു. കേരള രൂപീകരണത്തിൽ ഒരുപാട് സംഭാവനകൾ നൽകിയ നേതാക്കൾ എൻ. എസ്. എസിനുണ്ടായിരുന്നു എന്ന് സുകുമാരൻ നായർക്ക് അറിയില്ലായിരിക്കാം. പക്ഷേ, കേരളീയർക്ക് അതും ഓർമ്മയുണ്ട്.

Joshwa K P Vechoor: മഹാനായ മന്നത്ത് പദ്മനാഭന്‍ നായരും പണിക്കര്‍ സാറും ഇരുന്ന ആ കസേര ഇപ്പോള്‍ ലജ്ജിക്കുന്നുണ്ടാവും… ഇയാളുടെ മുട് താങ്ങേണ്ടി വന്നതിന്.

Vipin Panappuzha: സു.. സുവിനെ കാണാന്‍ പോകാതിരുന്നത് അഹങ്കാരം കൊണ്ടും,അപമാനിക്കനുമാണെങ്കില്‍ അത് നന്നായി….. എനിക്കിഷ്ടപ്പെട്ടു.. അഹങ്കാരം.. ഇല്ലാത്ത ഒരാള്‍….

Jinesh Deavasia: അറിയാന്‍ മേലാഞ്ഞിട്ട് ചോദിക്കുവാ.. താന്‍ ആരാടോ സുകുമാരന്‍ നായരേ…?

Sreejith Ravindranpillai: വെളളാപ്പളളിയോട് ബഹുമാനം തോന്നുന്നു….പെരുന്നയിലെ വെളിച്ചപ്പാടുമായി ഐക്യം മുന്നോട്ടു പോകില്ലെന്ന് വേഗം തന്നെ മനസിലാക്കിയ വകതിരിവിന്..

Ambalathinkaraveettil Vishnu BG: മന്നം സമാധി ദിനത്തില്‍ എത്തിയവര്‍ ഏത് രാഷ്ട്രീയമോ ജാതിയിലോ ഉള്ളവര്‍ ആകട്ടെ അവരെ സ്വീകരിക്കാതെ മാറി നില്‍ക്കുന്നത് അന്തസില്ലാത്ത പ്രവര്‍ത്തനമാണ്. താക്കോല്‍ സ്ഥാനത്തിരിക്കുന്നവരേക്കാളും സരിതയ്ക്ക് മെസ്സേജ് അയക്കുന്നവരേക്കാളും യോഗ്യത സുധീരന്‍ സാറിന് ഉണ്ട്. മന്നത്ത് പത്മനാഭന്‍ ഇരുന്ന കസേരയില്‍ ഇരിക്കുന്നവര്‍ ഇത്ര തരം താഴാന്‍ പാടില്ല. 

Sreejith Ravindranpillai: വെളളാപ്പളളിയോട് ബഹുമാനം തോന്നുന്നു….പെരുന്നയിലെ വെളിച്ചപ്പാടുമായി ഐക്യം മുന്നോട്ടു പോകില്ലെന്ന് വേഗം തന്നെ മനസിലാക്കിയ വകതിരിവിന്…

Ashok Kartha: വ്യർത്ഥ മോഹിതരുടെ വിഗ്രഹം സുധീരനെപ്പോലെ ആദർശവാനായ ഒരാൾ എൻ.എസ്സ്.എസ്സ് ആസ്ഥാനത്തു എന്തിനുപോയി? ഇങ്ങനെ മഠത്തിലും ആസ്ഥാനത്തും അരമനയിലും പാണക്കാട്ടുമൊക്കെയുള്ള കറക്കം അദ്ദേഹത്തിന്റെ ഇമേജ് കുറയ്ക്കുമെന്നു പറഞ്ഞ് കൊടുക്കാൻ ആരുമില്ലെ? നടേശൻ മുതലാളിയുടെ സമുദായ ട്രസ്റ്റിനാണെങ്കിൽ ഐക്യവും വേണ്ടിവന്നാൽ വോട്ട് മറിക്കാനുള്ള കഴിവുമുണ്ട്. ഒരു ഗുരുമന്ദിരത്തിൽ നിന്നും ഇത്ര വോട്ട് ഇന്നയിടത്തേക്ക് മറിക്കണമെന്നു മുതലാളി പറഞ്ഞാൽ അതു ചെയ്യാനുള്ള സേവകരുണ്ട്. ഓരോ ഗുരുമന്ദിരവും അടിസ്ഥാനമാക്കി 10 വോട്ട് വച്ചൊക്കെ മറിഞ്ഞാൽ തന്നെ കേരളത്തിലെ രാഷ്ട്രീയചിത്രമൊക്കെ മാറിയെന്നിരിക്കും. ആ കഴിവ് വല്ലതും എൻ.എസ്സ്.എസ്സിനുണ്ടോ. മണിച്ചേട്ടൻ പറഞ്ഞാൽ ആരു കേൾക്കും? സാക്ഷാൽ കിടങ്ങൂരിന്റെ കാലത്തു പോലും നായന്മാർ കേട്ടിട്ടില്ല. പിന്നാണോ ഇക്കാലത്തു? മുറുക്കാൻ വച്ചിരുന്ന ചുണ്ണാമ്പെടുത്തു അണ്ണാക്കിൽ തേച്ചെന്നു പറഞ്ഞപോലായി ഈ വിവാദം.
 

Suresh Printima: സ്വന്തം മാതാ പിതാക്കളുടെ കുഴിമാടത്തിൽ വർഷത്തിൽ ഒരുതവണയെങ്കിലും ഇത്തരം നേതാക്കൾ പോയി പ്രാർഥിക്കാറുണ്ടെന്ന് സാമാന്യ ബോധമുള്ള ഒരു മലയാളിക്ക് വിശ്വസിക്കാൻ ബുദ്ധിമുട്ടുണ്ട്…. മന്നത്ത് പദ്മനാഭന്റെ ശവകുടീരത്തിൽ പോയിട്ട് ഇദ്ദേഹം എന്തായിരിക്കും പ്രാർഥിച്ചത്…. ഇനി ആ പ്രാർത്ഥനകൊണ്ട് നാടിന്, സമൂഹത്തിന്, അദ്ദേഹത്തിന്, നായർ സമുദായത്തിന് , ലഭിച്ചേക്കാവുന്ന പ്രയോജനം എന്താണ്…..? മന്നത്ത് പദ്മനാഭൻ ജീവിച്ചിരുന്നകാലത്ത് ആൾ ദൈവമാണെന്നോ, താൻ അമാനുഷനാണെന്നൊ, ആത്മീയാചാര്യനാണെന്നൊ അവകാശപെട്ടിട്ടില്ല……. സുധീരൻ സാറേ….. ഞാൻ ഇ എം എസ്സിനെ ബഹുമാനിക്കുന്നു ആദരിക്കുന്നു….. ഞാൻ എവിടെയാണ് പോയി പ്രാർഥിക്കേണ്ടത്…….?

Junim Akthar: സുകുമാരാൻ നായരെ കാണാൻ നമ്മുടെ സുധീരൻ നേതാവ് പോയി…പെരുന്നയിലെത്തിയ ധീര വീര സുധീരനെ തിരിഞ്ഞു നോക്കാതെ സുകുമാരൻ നായർ സ്ഥലം വിട്ടത്രേ!…അവസാനം മന്നത്ത് സമാധിയിൽ പ്രാര്‍ഥിച്ചു മടങ്ങി..സുധീരൻ സാർ നിരാശനാകരുത്. സുകുമാരൻ നായരുടെ വീട്ട് പടിക്കലേക്കു വെച്ച് പിടിക്കൂ.. അവിടെ ഗേറ്റിൽ മുണ്ടഴിച്ച് വായ പൊത്തി തല ചൊറിഞ്ഞ് നില്ക്കുക. നായർ സാബ് പുറത്ത് പോകുമ്പോൾ കാറിന്റെ ഗ്ലാസ് താഴ്ത്തിക്കിട്ടിയാൽ രക്ഷപ്പെട്ടു. ഒരു നോക്ക് കാണാൻ പറ്റും.. ഉളുപ്പില്ലല്ലോ ഈ രാഷ്ട്രീയ നേതാക്കന്മാർക്ക് കേരളത്തിലെ 5% വോട്ട് ബാങ്കുള്ള ഈ ജാതി കോമരങ്ങളെ പോയി കാലു പിടിക്കാൻ… കേരളം മൊത്തം നിയന്ത്രിക്കുന്നത് ഇവരാണെന്ന പൊള്ള വാദത്തെ സാധൂകരിച്ചു കൊടുക്കുന്ന പ്രവണതയല്ലേ ഇത്….ഈ ജാതി മേലാളന്മാരുടെ കാലു പിടിക്കൽ രാഷ്ട്രീയക്കാർ എന്ന് നിര്‍ത്തുന്നോ അന്നേ കേരളം നന്നാവൂ…അത് മഠം ആയാലും..അരമന ആയാലും..മർകസ് ആയാലും.. ഇയാള് പോപ്പല്ല _____________ ആണ്

Anila Prasanth: ഈ കോ_ലെ നായര്‍ പോപ്പിനെ കൊണ്ട് കേരളം വഴിയാധാരം ആകുമോ??

Deepak Rajendran: അവിശുദ്ധ ബന്ധങ്ങള്‍ക്ക് ആയുസ്സ് ഇത്രേ ഉള്ളു ..സമാധിയുടെ സ്ഥാപകനെ തന്നെ പുറത്തു നിര്‍ത്തിയ ഈ മഹാന്‍ തന്നെ ആതിഥ്യ മര്യാദയെപറ്റി സംസാരിക്കുന്നത് കേള്‍ക്കുമ്പോള്‍ സത്യത്തില്‍ ചിരി വന്നു. ഹിപ്പോക്രസിയുടെ പുതിയ തലങ്ങള്‍ തീര്‍ത്തുകൊണ്ട് സുകുമാരന്‍ നായരുടെ ജൈത്രയാത്ര തുടരുന്നു..

Aswin R Krishnan: ഗുരുവായുരപ്പനെ സ്തുതിച്ച പൂന്താനത്തിനു മോക്ഷം കിട്ടി. സുകുമാരന്‍ നായരെ സ്തുതിക്കാന്‍ പോയ സുധീരന് മാനഹാനിയും…

Aquin Jose Kakkanattu: സുധീരനൊരിക്കല്‍ വിരുന്നിനു പോയി ചങ്ങനാശ്ശേരിയില്‍, വിളിക്കാതെ പോയി,സുകുമാരന്‍ നായര്‍ മുഖം തിരിച്ചു, നാട്ടുകാരെല്ലാരും ആര്‍ത്തു ചിരിച്ചു..

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍