UPDATES

ഓഫ് ബീറ്റ്

നിരീശ്വരവാദം പരീക്ഷിച്ചു നോക്കുന്ന ഒരു പാസ്റ്റര്‍

മിറിയം ക്രൂലെ (സ്ലേറ്റ്)

ഞാന്‍ പുതുവര്‍ഷപ്രതിജ്ഞകളുടെ ആരാധികയല്ല. എന്നാല്‍ ഒരു മുന്‍സെവന്ത് ഡേ അഡ്വെന്‍റിസ്റ്റ് പാസ്റ്ററായ റയാന്‍ ബെല്‍ ഒരു വര്‍ഷം തന്റെ വിശ്വാസങ്ങള്‍ മാറ്റിവെച്ച് നിരീശ്വരവാദം പരീക്ഷിക്കാന്‍ തീരുമാനിച്ചത് എന്നെ അമ്പരപ്പിച്ചു. ന്യൂഇയര്‍ ദിവസമാണ് ഇദ്ദേഹം തന്റെ രാജി വിവരം അറിയിക്കുന്നതും തന്റെ സ്വകാര്യ മതസംശയങ്ങള്‍ ദൈവമില്ലാത്ത ഒരു വര്‍ഷം എന്ന പേരിലുള്ള ബ്ലോഗില്‍ എഴുതാന്‍ തുടങ്ങിയതും.

ജീവിതകാലം മുഴുവന്‍ ചെലവഴിച്ച വിശ്വാസം ഉപേക്ഷിക്കുന്നതിനോപ്പം വിവാഹ സമത്വത്തെപ്പറ്റിയും അദ്ദേഹം വിയോജിപ്പ്‌ പ്രകടിപ്പിക്കുന്നുണ്ട്. ദൈവമില്ലാത്ത ഒരു ലോകം എന്നത് പൂര്‍ണ്ണമായി ഉള്‍ക്കൊള്ളാന്‍ കഴിയാത്തത് കൊണ്ട് നിരീശ്വരവാദം ഒന്ന് “പരീക്ഷിച്ചുനോക്കാനാണ്” അദ്ദേഹം ഒരുങ്ങുന്നത്.

ആദ്യം ബെല്ലിന്റെ പദ്ധതി മണ്ടത്തരമായാണ് തോന്നിച്ചത്. എല്ലാ വശത്ത് നിന്നും വിമര്‍ശനങ്ങളും ഉണ്ടായി. വാര്‍ഷിക സ്റ്റണ്ടുകള്‍ ആളുകള്‍ക്ക് മടുത്തുതുടങ്ങിയിരുന്നു. ക്രിസ്തുമതം അങ്ങനെ തോന്നുമ്പോള്‍ തുറക്കാനും അടയ്ക്കാനും പറ്റുന്ന ഒന്നല്ലെന്ന് പറഞ്ഞുകൊണ്ട് ചില ക്രിസ്ത്യാനികളും രംഗത്തുണ്ട്. ബെല്‍ ശരിയായ ഒരു നിരീശ്വരവാദിയൊന്നും അല്ലെന്ന് നിരീശ്വരവാദികളും പറയുന്നു. ഞാന്‍ അതിനോട് യോജിക്കാന്‍ ഒരുങ്ങിയതുമായിരുന്നു. നിരീശ്വരവാദത്തെ തെറ്റായി മനസിലാക്കിയ ഒന്നായാണ് അയാളുടെ ബ്ലോഗ്‌പോസ്റ്റ്‌ വായിച്ചാല്‍ തോന്നുക. അയാളുടെ ക്രിസ്ത്യന്‍ വിശ്വാസങ്ങളെപ്പറ്റി അയാള്‍ക്ക് തോന്നിയ ഒരു സംശയത്തെപ്പറ്റി പറയാനാണ് അയാള്‍ ആ വാക്ക് ഉപയോഗിച്ചത്. എന്നാല്‍ നിരീശ്വരവാദം എന്നാല്‍ ദൈവം ഉണ്ടോ എന്ന സംശയമല്ല, ദൈവം ഇല്ല എന്ന വിശ്വാസമാണ്.
 

എന്നാല്‍ ഇത് അവതരണത്തിലെ ഒരു പിശകാണ്. സത്യത്തില്‍ ബെല്‍ ചെയ്യുന്നതുപോലെ സ്വന്തം സംശയത്തെ മനസിലാക്കാന്‍ ഒരു കൊല്ലമെടുക്കുന്നത് ഒരു നല്ല ആശയമാണ്.

ബുദ്ധിപരമായ ഒരു രംസ്പ്രിങ്ങയായി ഇതിനെ കണ്ടാല്‍ മതി. രംസ്പ്രിങ്ങ എന്നാല്‍ അമിഷ് ആചാരപ്രകാരമുള്ള ഒരു ചടങ്ങാണ്. പതിനാറുവയസുകാരെ തങ്ങളുടെ മതപരമായ കെട്ടുപാടുകളില്‍ നിന്ന് വേര്‍പെട്ട് ഒന്നോരണ്ടോ വര്‍ഷം ജീവിക്കാന്‍ വിടുന്നു. മുതിര്‍ന്നവര്‍ പറയുന്നത് ഇതിന്റെ ഉദ്ദേശം തന്നെ കൗമാരക്കാര്‍ക്ക് തങ്ങളുടെ പങ്കാളികളെ കണ്ടെത്താനുള്ള അവസരം നല്‍കുമെന്നും രണ്ടാളും തിരികെവന്നു പള്ളിയില്‍ വെച്ച് വിവാഹിതരായി ഒരു നല്ല അമിഷ് ജീവിതം നയിക്കുമെന്നുമാണ്. എന്നാല്‍ ഇതിനേക്കാള്‍ സങ്കീര്‍ണ്ണമാണ് കാര്യങ്ങള്‍. യുവാക്കളെ വിലക്കപ്പെട്ട അനുഭവങ്ങളുടെ പിറകെ പോകുന്നത് തടയാനായി ലൌകികജീവിതത്തിന്റെ പ്രതിരോധകുത്തിവയ്പ്പ് അല്‍പ്പം നേരത്തെ കൊടുക്കുന്നതാണ് സത്യത്തില്‍ രംസ്പ്രിങ്ങ. ഒരു കേട്ടുപാട് മനുഷ്യര്‍ സ്വമേധയാ സ്വീകരിച്ചതാവുമ്പോള്‍ മാത്രമേ അതിനു ദൃഡതയുണ്ടാവുകയുള്ളൂ എന്ന ബോധത്തില്‍ നിന്നാണ് അവര്‍ ഈ പരീക്ഷണത്തിനോരുങ്ങുന്നത്. രംസ്പ്രിങ്ങ അവരുടെ ജീവിതത്തിന്റെ മറ്റുസാധ്യതകളെപ്പറ്റി അവരെ ബോധിപ്പിക്കുന്നു. അതൊക്കെ അനുഭവിച്ച് തിരിച്ചുവരുന്നവര്‍ക്ക് തിരിച്ചുവരവ് തങ്ങളുടെ തീരുമാനമാണെന്ന് ഉറപ്പാണ്.
 

എന്നാല്‍ ബെല്ലിന്റെ ഈ പരീക്ഷണത്തിനു അതിലും ഒരുപാട് സാധ്യതകളാണ് ഉള്ളത്. ഇത് വന്യമായ പാര്‍ട്ടികളെപ്പറ്റിയോ സ്വാതന്ത്ര്യം ആഘോഷിക്കുന്നതിനെപ്പറ്റിയോ അല്ല. ഒന്നുകില്‍ എല്ലാം അല്ലെങ്കില്‍ ഒന്നുമില്ല എന്ന സാഹചര്യവുമല്ല അത്. രംസ്പ്രിങ്ങയാവുമ്പോള്‍ ഒന്നെങ്കില്‍ നിങ്ങള്‍ അമിഷ് ആകും അല്ലെങ്കില്‍ അതിനുപുറത്തുപോകും. ബെല്‍ തന്റെ വിശ്വാസം അന്വേഷിക്കുകയാണ്. അതിനര്‍ത്ഥം അയാള്‍ എവിടെയും കുടുങ്ങിക്കിടക്കുകയാണ് എന്നല്ല. അയാള്‍ക്ക് വേണമെങ്കില്‍ മറ്റൊരു മതം സ്വീകരിക്കാം, ഒരു മതവും സ്വീകരിക്കാതെയുമിരിക്കാം.

ഇതുവരെ ബെല്‍ അതിലൊന്നും താല്‍പ്പര്യം കാണിച്ചിട്ടില്ല എന്നത് കഷ്ടമാണ്. അയാളുടെ പ്രോജക്റ്റ് തത്വത്തില്‍ മികച്ചതാണ്. ന്യൂഇയര്‍ ദിവസത്തെ പോസ്റ്റ്‌ ചില സാധ്യതകളെപ്പറ്റി സംസാരിച്ചിരുന്നുവെങ്കിലും അതിനുശേഷമുള്ള മൂന്നാഴ്ച ബ്ലോഗില്‍ പ്രത്യേകിച്ചൊന്നും സംഭവിച്ചില്ല. ചില പോസ്റ്റുകള്‍ ദൈവശാസ്ത്രത്തെപ്പറ്റിയുള്ളതായിരുന്നു. എന്നാല്‍ അവയെല്ലാം താന്‍ തല്‍ക്കാലത്തെയ്ക്ക് നിറുത്തിവെച്ചിരിക്കുന്നു എന്ന് പറഞ്ഞ മതവിശ്വാസത്തെപ്പറ്റിത്തന്നെ ഉള്ളവയായിരുന്നു. ആദ്യത്തെ രണ്ടാഴ്ച പല തരം ലിങ്കുകളും സൂക്തങ്ങളും ഒക്കെയായിരുന്നു പോസ്റ്റ്‌ ചെയ്തിരുന്നത്. എന്നാല്‍ അതിനുശേഷം നിരീശ്വരവാദം പരീക്ഷിക്കുന്നതിനേക്കാള്‍ ക്രിസ്ത്യന്‍ മതാചാരങ്ങള്‍ ഉപേക്ഷിക്കുന്നതിനെക്കുറിച്ചായിരുന്നു പാസ്റ്റര്‍ സംസാരിച്ചത്. ജനുവരി പതിനഞ്ചിനാണ് പ്രധാനപ്പെട്ട മറ്റൊരു പോസ്റ്റ്‌ എഴുതിയത്; “എന്ത് വ്യത്യാസമാണ് ദൈവം ഉണ്ടാക്കുക” എന്ന തലക്കെട്ടോടെ. പാസ്റ്ററുടെയുള്ളില്‍ സംശയവും വിശ്വാസവും തമ്മില്‍ നടക്കുന്ന സംഘര്‍ഷം ആദ്യമായി പ്രകടിപ്പിക്കുന്ന ഒരു എഴുത്ത് അതായിരുന്നു.
 

അതായിരിക്കണം ഈ പ്രൊജക്റ്റിന്റെ പ്രധാനഭാഗവും- സംശയം. ഒരു ആധുനികജൂതസമൂഹത്തില്‍ വളര്‍ന്ന ഞാനും എന്റെ സുഹൃത്തുക്കളും രംസ്പ്രിങ്ങയെ വലിയൊരുകാര്യമായാണ് കണ്ടത്. ഞങ്ങള്‍ക്ക് ഞങ്ങളുടെ സംശയങ്ങളും ഉണ്ടായിരുന്നു. അത് തീര്‍ക്കാന്‍ ഞങള്‍ ഒരു വഴിയും കണ്ടെത്തി. സ്കൂളിനുശേഷം ഒരു വൈ ക്ലബ് നടത്താന്‍ ഞങ്ങള്‍ ഒരു റാബിയെ സമ്മതിപ്പിച്ചു. തൊണ്ണൂറുമിനുറ്റ് ഞങ്ങള്‍ ചുറ്റുമിരുന്നു ചോദ്യങ്ങള്‍ ചോദിച്ചു. എന്നാല്‍ അന്ന് മനസിലയിരുന്നില്ലെങ്കിലും ഞങ്ങള്‍ ആഗ്രഹിച്ചിരുന്നത് ഞങ്ങളുടെ തലയ്ക്കുവെളിയില്‍ എന്താണെന്നുകൂടി കണ്ടെത്താനായിരുന്നു. ഞങ്ങള്‍ അറിയുകയും സ്നേഹിക്കുകയും ചെയ്യുന്ന ഒരു ജീവിതത്തെ ഉപേക്ഷിക്കാന്‍ ഞങ്ങള്‍ക്ക് ആഗ്രഹമൊന്നും ഇല്ലായിരുന്നെങ്കിലും അതിനുവെളിയില്‍ എന്താണെന്ന് അറിയാനുള്ള ഒരാഗ്രഹം ഉണ്ടായിരുന്നു.

ആദ്യദിവസങ്ങളില്‍ ഏതാണ്ട് ഇരുപതിനയിരത്തിലധികം ആളുകള്‍ ബെല്ലിന്റെ ബ്ലോഗ്‌ സന്ദര്‍ശിക്കുകയും അയാളുടെ പ്രോജക്റ്റിനോട് അനുഭാവം പ്രകടിപ്പിക്കുകയും ചെയ്തു. തങ്ങള്‍ക്കും സംശയങ്ങളുണ്ടെന്നും അത് വെളിപ്പെടുത്താന്‍ പേടിയാണെന്നും ചിലര്‍ എഴുതി.
 

ബെല്ലിനെസംബന്ധിച്ച് ഇത് വിശ്വാസം ഇല്ലാതാകുന്നതിന്‍റെ പ്രശ്നമല്ല. കെട്ടുപാടുകളൊന്നും ഇല്ലാതെ വിശ്വാസത്തെ മാറ്റിവയ്ക്കാന്‍ പറ്റുമോ എന്നാണ് അയാള്‍ അന്വേഷിക്കുന്നത്. ഇത് ചെയ്തുനോക്കാനുള്ള സാധ്യത ഒരുക്കുകയാണ് മതങ്ങള്‍ക്ക് ചെയ്യാന്‍ പറ്റുന്ന ഏറ്റവും മികച്ച കാര്യം. നിരീശ്വരവാദം എന്ന ലെബലാവില്ല ഇവിടെ ചെറുക. സംശയത്തെ ഒന്ന് ക്രമം തിരിച്ചുമനസിലാക്കലാണ് ഇവിടെ നടക്കുന്നത്. നിങ്ങളുടെ വിശ്വാസം എന്തുതന്നെയായാലും സംശയത്തിനും ഇടം കൊടുക്കുന്നത് തികച്ചും ആരോഗ്യകരമാണ്.

പിന്‍കുറിപ്പ്: ജനുവരി ഇരുപത്തിനാലിന് റയാന്‍ ബെല്‍ സെവന്ത് ഡേ അഡ്വെന്‍റിസ്റ്റ് ചര്‍ച്ച് ഉപേക്ഷിച്ചു, എന്നാല്‍ ദൈവം എന്ന സാധ്യത ഉപേക്ഷിച്ചിട്ടില്ല. തങ്ങള്‍ക്ക്uനത്്ടുപാടുകലോന്നുമി

Miriam Krule is a Slate copy editor and edits Slate‘s religion column “Faith-Based.”

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍