UPDATES

കേരളം

കുട്ട\’നാടൻ\’ കാഴ്ചകൾ

മലയാളിയുടെ ഗൃഹാതുരതയുടെ ദൃശ്യ ബിംബമാണ് കുട്ടനാട്. അത് തകഴി തന്‍റെ കഥകളിലും വാക്കുകള്‍കൊണ്ടു വരച്ചിട്ടത് വായിച്ചവര്‍ക്ക് മാത്രമല്ല. തകഴിയെ വായിക്കാത്ത മലയാളിയും എപ്പോഴെങ്കിലുമൊരിക്കല്‍ കുട്ടനാട് കാണണമെന്ന് ഉള്ളാലെ ആഗ്രഹിച്ചിട്ടുണ്ടാവും. കണ്ണെത്താതെ പരന്നുകിടക്കുന്ന നെല്‍പ്പാടങ്ങളും, കായലും കെട്ടുവള്ളങ്ങളും കുടമ്പുളിയിട്ട ചുവന്നു തുടുത്ത കുട്ടനാടന്‍ മീന്‍ കറിയുമെല്ലാം ചേര്‍ന്ന് അങ്ങനെ മോഹിപ്പിച്ചു.. മോഹിപ്പിച്ചു..നമ്മളെ കടത്തിക്കൊണ്ട്പോയ്ക്കളയും. സിജീഷ് വി ബിയുടെ ക്യാമറയിലൂടെ ചില കുട്ട’നാടന്‍’ കാഴ്ചകള്‍..
 

ചിലത് സ്നേഹം കൊണ്ടാണ്, ചിലത് വിശ്വാസം കൊണ്ട് , ചിലത് വഞ്ചന കൊണ്ട് … കുറഞ്ഞ പക്ഷം ഓരോ അറ്റത്തും കുറച്ചു കൊടുത്ത്/ ഏറ്റുവാങ്ങി…അങ്ങനെ… അങ്ങനെ ഓരോ പാലങ്ങളും പണിതിട്ടുള്ളത് ഓരോ കൊടുക്കൽ വാങ്ങലുകൾക്ക് വിധേയമായിട്ട് തന്നെ ആയിരിക്കണം.
 

ഇവിടെ എല്ലാവർക്കും അവരുടെതായ സ്ഥലവും സമയവും പരസ്പര ബഹുമാനവും ഉണ്ട്. എല്ലാരും ഒന്നല്ലേ…
 

 

ഇവനും നീന്തൽ പഠിക്കണമെന്ന്…

വട്ടത്തിൽ ചവിട്ടി നീളത്തിൽ പോകുന്ന സുന്ദരി കുട്ടികൾ.
 

ഇതൊക്കെ ഇങ്ങനെയും കൊണ്ടുപോകാം.ഹല്ല പിന്നേ…
 

അക്കര പച്ചയിലേക്ക്?
 

എത്ര വീശിയടിച്ചാലും, ചില വിശ്വാസങ്ങളെ കൂട്ടുപിടിച്ച് അവയെ അതി ജീവിക്കുന്ന ചില ജീവിതങ്ങളും ഉണ്ട്.
 

കുട്ടനാടിന്റെ പ്രശസ്തമായ രുചി. 
 

ഓരോ മനുഷ്യനും ഓരോ തുരുത്താകുന്നു.
 

ഒന്ന് തിരിഞ്ഞു നോക്കുമോ ചേച്ചീ, ഫോട്ടോ എടുക്കാനാ  എന്ന് പറഞ്ഞപ്പോ അത് വേണ്ട മോനെ എന്ന് പറഞ്ഞ ചേച്ചി.
 

വരും തലമുറകൾക്ക് പറഞ്ഞു കൊടുക്കേണ്ടി വരുമോ, തമിഴ്നാട്ടിലും ആന്ധ്രയിലും മാത്രമല്ല, പണ്ട് ഇമ്മടെ നാട്ടിലും നെൽപാടങ്ങൾ ഉണ്ടായിരുന്നു എന്ന്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍