UPDATES

ഇന്ത്യ

നേട്ടങ്ങളുണ്ട്; അതിനേക്കാളേറെ നാണക്കേടും

എം. മുജീബ് റഹ്‌മാൻ 

പ്രതി​പക്ഷ നേതാവ് സുഷമാ സ്വരാജ് മുഖ്യ എതി​രാളി​കളായ കോൺ​ഗ്രസി​ന് “യശസ്വീ ഭവ”യെന്ന് ആശംസ നൽകി​. 15-ആം ലോക്‌സഭയുടെ അവസാന സമ്മേളനത്തി​ന്റെ അവസാന മണി​ക്കൂറി​ൽ നടത്തി​യ വി​ടവാങ്ങൽ പ്രസംഗത്തി​ലായി​രുന്നു ഇത്. തി​രഞ്ഞെടുപ്പി​ന്റെ അങ്കത്തട്ടിലേക്കിറങ്ങും മുമ്പ് മുഖ്യ എതിരാളിക്ക് “വിജയീ ഭവ”യെന്ന ആശംസ നേരാനാവില്ലെന്ന് തുറന്നു സമ്മതിച്ച സുഷമ സ്വരാജ് എതി​രാളി​കളുടെ യശസ് വർദ്ധി​ക്കട്ടെയെന്ന് ആശംസി​ച്ചു. ദുർബലമായ രാവണനല്ല, മറിച്ച്  ഉദി​ച്ചുയരുന്ന ആയി​രം സൂര്യന്മാരുടെ തേജസുളള രാവണൻ എതി​ർ പക്ഷത്തു നി​ൽക്കുമ്പോഴാണ് രാമന്റെ വി​ജയം ശോഭയുളളതാവുന്നത്.അതി​ ശക്തന്മാർ തമ്മി​ലുളള രാമ രാവണ യുദ്ധമാവാം ഒരി​ക്കൽ രാമന്റെ പേരി​ൽ അധി​കാരം നേടാൻ കഴി​ഞ്ഞ പാർട്ടി​യുടെ നേതാവായ സുഷമാ സ്വരാജി​ന്റെ മനസി​ലൂടെ കടന്നു പോയി​ട്ടുണ്ടാവുക. പക്ഷെ കഴി​ഞ്ഞ അഞ്ചു വർഷങ്ങളി​ൽ ഭരണ പ്രതി​പക്ഷ അംഗങ്ങൾ പാർലമെന്റി​ൽ കാട്ടി​കൂട്ടി​യ വി​ക്രീയകൾ കണ്ടു മടുത്ത ജനങ്ങളുടെ ചി​ന്ത ഇങ്ങനെയാവാൻ വഴി​യി​ല്ല.ഇവരുടെ പോരാട്ടം കാണുമ്പോൾ രാമനെയും രാവണനെയും ഒന്നുമാവി​ല്ല ഓർമ്മ വരി​ക, മറി​ച്ച് പൈങ്കി​ളി​ കണ്ണീർ പരമ്പരകളി​ൽ കാണുന്ന തെറി​ മുതൽ അടി​ വരെയെത്തുന്ന അമ്മായി​യമ്മ മരുമകൾ പോരാവും. നാണക്കേടിന്റെയും ഉളു​പ്പി​ല്ലായ്‌മയുടെയും കപട നാടകങ്ങളുടെയും കൂത്തരങ്ങാക്കി​ 15-ആം ലോക്‌സഭയെ മാറ്റി​യതി​ൽ ഉത്തരവാദി​ത്വം ഇരു പക്ഷത്തി​നുമുണ്ട്.  
 

ലോകത്തിനു മുന്നിൽ തല ഉയർത്താൻ കഴി​യാത്ത മഹാ നാണക്കേടുകൾ പലതും സഭയി​ൽ നടന്നു. വിട പറയിലിന്റെ വൈകാരികത പരത്തിയ ശാന്തതയി​ൽ പരസ്‌പരം പൊറുത്തും പുകഴ്‌ത്തി​യും വാഴ്‌ത്തി​യും  സംസാരി​ച്ച നേതാക്കളി​ൽ പലരും ഇതി​നു മുമ്പ് സഭയി​ൽ നടത്തി​യത് മറ്റു പലതുമായി​രുന്നു. ലോക പാർലമെന്ററി​ ചരി​ത്രത്തി​ൽ മഹാനാണക്കേടി​ന്റെ കുരുമുളക് സ്‌പ്രേ അദ്ധ്യായം എഴുതി​ ചേർത്താണ് 15-ആം സഭ പി​രി​യുന്നതെങ്കി​ലും ഇന്ത്യൻ ജനാധി​പത്യ സംവി​ധാനത്തെ ശക്തി​പ്പെടുത്തുന്നതും ദരി​ദ്രരും സാധാരണക്കാരുമായ മഹാഭൂരി​പക്ഷം ഇന്ത്യക്കാരുടെയും ജീവി​ത നി​ലവാരം മെച്ചപ്പെടുത്തുന്നതുമായ ചരി​ത്ര നി​യമനി​ർമ്മാണങ്ങൾ നടത്തി​യതി​ന്റെ സുവർണ ശോഭയും ഈ സഭയ്‌ക്കുണ്ട്.

മുതിർന്ന പാർലമെന്റ് അംഗവും സി.പി.ഐ ലോക്‌സഭാ കക്ഷി നേതാവുമായ ഗുരുദാസ് ദാസ്ഗുപ്‌ത പരസ്‌പരം പറയേണ്ട നല്ല വാക്കുകൾക്ക് അപ്പുറമുളള ആത്മപരിശോധനയുടെ അനിവാര്യതയിലേക്കാണ് അവസാന ദി​വസം സഭയുടെ ശ്രദ്ധ ക്ഷണിച്ചത്. ജനപ്രതിനിധികളുടെ കടമ നമ്മൾ നിർവ്വഹിച്ചിട്ടുണ്ടോയെന്ന് ചിന്തിക്കണമെന്നും ജനങ്ങളുടെ മനസിൽ പാർലമെന്റിനോട‌ുളള വിശ്വാസ്യതയിൽ കോട്ടം തട്ടിയിട്ടുണ്ടെന്നും ഇനി​യെങ്കി​ലും അതു തിരി​ച്ചു പി​ടി​ക്കാൻ നമ്മൾ തയ്യാറാവണമെന്നും അദ്ദേഹം പറഞ്ഞു. ദാസ്ഗുപ്‌തയുടെ ഈ വാക്കുകൾ ആത്‌മാർത്ഥയുളള ഏത് അംഗത്തിന്റെയും ഉളളിൽ കുറ്റബോധം നിറയ്‌ക്കുന്നതായിരുന്നു. പക്ഷെ അങ്ങനെയുളള എത്ര അംഗങ്ങൾ സഭയിലുണ്ടെന്ന ചോദ്യം കൂടി ഒപ്പം ഉയരുന്നു. ഇന്ത്യയുടെ ഏറ്റവും പരമോന്നതമായ അധികാര കേന്ദ്രത്തെ പൊറാട്ടു നാടക വേദിയാക്കി മാറ്റിയ ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും അംഗങ്ങൾ ആത്‌മ പരിശോധന നടത്തേണ്ട കാലം എന്നേ കഴിഞ്ഞു പോയിരിക്കുന്നു. നിയമ നിർമ്മാണ സഭയുടെ വിശ്വാസ്യത ഇടിയുന്നത് ജനാധിപത്യത്തെ ദുർബലമാക്കും. വിധ്വംസക ശക്തികളും സാമ്രാജ്യ ശക്തികളും ഈ ദൗർബല്യം മുതലാക്കിയാണ് മൂന്നാം ലോക രാജ്യങ്ങളിൽ ആധിപത്യം സ്ഥാപിക്കുന്നത്. 
 

ജനാധി​പത്യത്തെ ശക്തി​പ്പെടുത്തുന്ന നി​യമങ്ങൾ
ഒന്നാം യു.പി​.എ സർക്കാരി​ന്റെ കാലത്തു നടന്നതടക്കം ഒട്ടനവധി​ അഴി​മതി​ ആരോപണങ്ങളാണ് രണ്ടാം യു.പി​.എ സർക്കാരി​ന്റെ കാലത്ത് അണ മുറി​യാതെ ഒഴുകി​യെത്തി​തത്. ഭരണതലത്തി​ലെ അഴി​മതി​ ഇത്രത്തോളം പുറത്തു വരാൻ കാരണമായത് ഒന്നാം യു.പി​.എ സർക്കാർ നടപ്പാക്കി​യ വി​പ്‌ളവകരമായ ഒരു നി​യമമായി​രുന്നു എന്നു പറഞ്ഞാൽ അത് നി​ഷേധി​ക്കാനാവി​ല്ല. ജനാധിപത്യ ഇന്ത്യയുടെ ഭാവി ചരിത്രത്തിൽ എക്കാലവും സുവർണ ശോഭയോടെ നി​ൽക്കുന്നതാണ് ഒന്നാം യു.പി​.എ സർക്കാരി​ന്റെ വിവരാവകാശ നിയമം. രണ്ടാം യു.പി​.എ സർക്കാരി​ന് ഇതു പോലെ പറയാൻകഴി​യുന്ന നി​യമനി​ർമ്മാണം ലോക്‌പാലാണ്.  വിവിധ ഭാഗങ്ങളിൽ നിന്നുയർന്ന സമ്മർദ്ദങ്ങളുടെ പേരിലാണെങ്കിലും അഴിമതി വലിയ അളവോളം തടയുന്ന ലോക്‌പാൽ നിയമം പാസാക്കിയത് രണ്ടാം യു.പി.എ സർക്കാരിന്റെ ചരിത്ര നേട്ടമാണ്. ഈ നി​യമത്തി​ൽ പഴുതുകൾ ഏറെയുണ്ടെങ്കി​ലും ഇത് വലി​യൊരു അടി​ത്തറയാണ്. വരും കാല സർക്കാരുകൾക്ക് ഇതി​ലെ പഴുതുകൾ അടച്ച് കൂടുതൽ ശാസ്‌ത്രീയമായും പ്രായോഗി​കമായും ശക്തി​പ്പെടുത്താൻ കഴി​യും. അഴിമതി തടയാനുളള നിയമത്തെ ശക്തമാക്കാനായി കൊണ്ടു വന്ന അഞ്ചു ബില്ലുകൾ പാസാക്കാനായില്ലെങ്കിലും അഴിമതി ചൂണ്ടിക്കാട്ടുന്നവർക്ക് സംരക്ഷണം ഉറപ്പാക്കുന്ന വിസിൽ ബ്ളോവേഴ്സ് ബിൽ പാസാക്കാനും സർക്കാരിനായി.മനുഷ്യന്റെ ഏറ്റവും പ്രാഥമിക ആവശ്യമായ ഭക്ഷണം എല്ലാവർക്കും ഉറപ്പാക്കുന്ന ഭക്ഷ്യ സുരക്ഷാ നിയമം, കൃഷി ഏറ്റെടുക്കുമ്പോൾ ഗ്രാമങ്ങളിൽ നാലിരട്ടിയും നഗരങ്ങളിൽ ഇരട്ടിയും വില ഉറപ്പാക്കുന്ന ഭൂമി ഏറ്റെടുക്കൽ നിയമം, തെരുവു കച്ചവടക്കാരുടെ സംരക്ഷണം ഉറപ്പാക്കുന്ന നിയമം, തോട്ടിപ്പണി നിരോധന നിയമം, ആദിവാസി സംരക്ഷണ നിയമം തുടങ്ങി ജനാവകാശം ഉയർത്തി പിടിക്കുന്ന ഒട്ടേറെ നിയമനിർമ്മാണങ്ങൾ നടത്തിയതിന്റെ ക്രഡിറ്റും ഈ സഭയ്‌ക്കുണ്ട്.

ഇന്ത്യയി​ൽ ഭാഷാടി​സ്ഥാനത്തി​ലുളള ആദ്യ സംസ്ഥാനമായി​ ആന്‌ധ്രാപ്രദേശ് രൂപീകൃതമായ നാൾ മുതൽ തെലുങ്കാനയിലെ ജനങ്ങൾ ഉയർത്തുന്ന ആവശ്യം അംഗീകരി​ച്ച് തെലുങ്കാനാ സംസ്ഥാനം രൂപീകരിക്കാനും ഈ സഭയ്‌ക്കായി. എല്ലാ കീഴ്‌വഴക്കങ്ങളും മാമാന്യ മര്യാദകളും തെറ്റി​ച്ച് തെലുങ്കാന ബി​ൽ സർക്കാർ പാസാക്കി​. തെലുങ്കാനയി​ലെ ജനങ്ങളുടെ വി​കാരം തി​രി​ച്ചറി​ഞ്ഞെന്നുമല്ല വരുന്ന പൊതു തി​രഞ്ഞെടുപ്പി​ൽ തെലുങ്കാനയി​ൽ നി​ന്നുളള വി​ജയം മാത്രം ലക്ഷ്യമാക്കി​യുളളതാണ് കോൺ​ഗ്രസി​ന്റെ നീക്കമെന്നും വ്യക്തമായി​രുന്നു. പക്ഷെ എങ്ങനെയായാലും തെലുങ്കാനയി​ലെ ജനങ്ങളുടെ വി​ലാപത്തി​നും കലാപത്തി​നും അറുതി​യായി​. പക്ഷെ ഈ ആത്മാർത്ഥത 18 വർഷമായി പെട്ടിയിലിരിക്കുന്ന വനിതാ സംവരണ ബിൽ പാസാക്കുന്നതി​ൽ സർക്കാർ കാണി​ച്ചി​ല്ല. സഭയി​ലെ അധി​കാര കേന്ദ്രങ്ങളായി​ മൂന്നു വനി​തകൾ വി​രാജി​ച്ച കാലമാണി​തെന്ന് ഓർക്കണം. ഞങ്ങൾ വനി​താ സംവരണത്തി​ന് വേണ്ടി​ വാദി​ക്കുന്നവരാണെന്ന് നി​രന്തരം പറയുകയും ആത്‌മാർത്ഥ തെളി​യി​ക്കാൻ പരി​ശ്രമി​ക്കുകയും ചെയ്യുന്ന ഈ വനി​താ നേതാക്കൾ പക്ഷെ ഇവി​ടെ പുരഷ പക്ഷമാണ് നി​ന്നത്.  
 

അടി​പി​ടി​യും അക്രമവും
ഒന്നാം യു.പി​.എ സർക്കാരി​ൽ കൂറു മാറാൻ നൽകി​യ കോഴപ്പണം എം.പി​മാർ സഭയി​ൽ പ്രദർശി​പ്പി​ച്ചു. രണ്ടാം യു.പി​.എയി​ൽ കുരുമുളക് സ്‌പ്രേ പ്രയോഗം മുതൽ കൈയ്യാങ്കളി​ വരെ അരങ്ങേറി​. ഒന്നാം യു.പി.എ സർക്കാരിന്റെ കാലത്തു നടന്നത് അടക്കം തുകകേട്ടാൽ ആരും ഞെട്ടുന്ന വമ്പൻ അഴി​മതി​കളുടെ മഹാ പ്രവാഹമായി​രുന്നു 15-ആം ലോക്‌സഭാകാലം. അഴി​മതി​ ആരോപണങ്ങൾക്കും കേസുകൾക്കും ഒരു റി​ക്കാഡുണ്ടെങ്കി​ൽ ഉറപ്പായും അത് ഈ സഭയ്‌ക്കു തന്നെ ലഭി​ക്കും. ഇത്രയധികം തുകയുടെ അഴിമതി ആരോപണങ്ങൾ നേരിടേണ്ടി വന്ന ഒരു സർക്കാരും ലോകത്തു തന്നെ ഇതിനു മുമ്പ് ഉണ്ടായിക്കാണാൻ വഴിയില്ല. അഴി​മതി​ നടപ്പാക്കി​യത് രാഷ്‌ട്രീയ, ഉദ്യോഗസ്ഥ ഉന്നതരാണെങ്കി​ലും എല്ലാറ്റിലും ലാഭത്തിന്റെ മുന്തിയ പങ്കും പോയത് കോർപ്പറേറ്റുകളുടെ കീശയിലേക്കാണ്. ഒരു വിഹിതം നേതാക്കൾക്കും കിട്ടിയിട്ടുണ്ട്. നഷ്‌ടം പൊതുജനങ്ങൾക്കു മാത്രമാണ്. കോർപ്പറേറ്റുകൾ കൊഴുക്കുകയും ഇന്ത്യ മെലിയുകയും ചെയ്‌ത നാളുകൾ.കോർപ്പറേറ്റ് ശക്തി​കൾ ഇന്ത്യൻ ഭരണ സംവി​ധാനത്തി​ൽ മുമ്പും ഇടപെടലുകൾ നടത്തി​യി​ട്ടുണ്ട്. പക്ഷെ ഇപ്പോഴത് എല്ലാ അതി​ർ വരമ്പുകളും ഭേദി​ച്ച് കോർപ്പറേറ്റുകൾക്ക് വേണ്ടി​യുളള ഒന്നായി​ ഭരണത്തെ മാറ്റി​. 

അമേരിക്കയും യൂറോപ്പും അടിപതറിയ ആഗോള സാമ്പത്തിക മാന്ദ്യത്തിൽ പോലും ഇന്ത്യയെ ഉലയാതെ നിർത്തിയ ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലായ പൊതു മേഖലാ സ്ഥാപനങ്ങൾ പലതും വിറ്റു. ടു. ജി സ്‌പെക്‌ട്രം ലൈസൻസ്, ആദർശ് ഫ്ളാറ്റ് കുംഭകോണം, കോമൺവെൽത്ത് ഗെയിംസ് , അഗസ്‌റ്റ വെസ്‌റ്റ്ലാൻഡ്, എസ്. ബാന്റ് , കൽക്കരി കുംഭകോണം മുതൽ കൃഷ്ണ- ഗോദാവരി തടത്തിലെ പ്രകൃതി വാതകത്തിന് വില നിശ്‌ചയിച്ചത് അടക്കം അഴിമതി ആരോപണങ്ങളുടെ പെരുമഴക്കാലമായിരുന്നു രണ്ടാം യു.പി.എ സർക്കാർ. എ. രാജ, സുരേഷ് കൽമാഡി, കനിമൊഴി തുടങ്ങീ അഴിമതി കേസുകളിൽ പെട്ട് ജയിലിലായ നേതാക്കൾ. അഴിമതി ആരോപണങ്ങളുടെ പേരിൽ മന്ത്രിസ്ഥാനം നഷ്‌ടപ്പെട്ടവർ, അഴിമതി കേസിന്റെ പേരിൽ കേന്ദ്ര വിജിലൻസ് കമ്മീഷണർ നിയമനം പോലും കോടതി റദ്ദാക്കി. 

ഏറ്റവും കുറച്ചു ദിവസം സമ്മേളിച്ച സഭ, ഏറ്റവും കുറച്ച് ബില്ലുകൾ മാത്രം പാസാക്കിയ സഭ, ഏറ്റവും കൂടുതൽ ബില്ലുകൾ കാലഹരണപ്പെടുത്തിയ സഭ തുടങ്ങിയ മോശം റിക്കോഡുകളുടെ ഒരു നിര തന്നെയുണ്ട് ഈ സഭയ്‌ക്ക് അവകാശപ്പെടാൻ.ഇന്ത്യൻ പാർലമെന്റിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഒരു അംഗം സഭയ്‌ക്കുളളിൽ കരുമുളക് സ്‌പ്രേ പ്രയോഗിക്കുന്നത്. ഇതിന് എതിരെ ശിക്ഷാ നടപടി ഇല്ലെന്നതും മറ്റൊരു പ്രത്യേകത. കുരുമുളക് സ്‌പ്രേ പ്രയോഗിച്ച എൽ. രാജഗോപാലിനെ കോൺഗ്രസ്, ടി.ആർ.എസ് അംഗങ്ങൾ ചേർന്ന് പിടിച്ചു നിർത്തി ഇടിക്കുന്നതിനും തൊഴിക്കുന്നതിനും അടിക്കുന്നതിനും സഭ സാക്ഷിയായി. തടിമിടുക്കന്മാരായ എട്ട് കോൺഗ്രസ് എം.പിമാരുടെ സംരക്ഷണയിലാണ് ആഭ്യന്തര മന്ത്രി സുശീൽ കുമാർ ഷിൻഡെ തെലങ്കാനാ ബിൽ സഭയിൽ അവതരിപ്പിച്ചത്. രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷ ഉറപ്പാക്കേണ്ട പൊലീസ് മന്ത്രിയുടെ ഗതികേടി​നെ പ്രതി​പക്ഷം കളി​യാക്കി​യെങ്കി​ലും ഇതി​ൽ അസ്വഭാവി​കതയൊന്നും പരി​ണി​ത പ്രജ്ഞരായ ഭരണപക്ഷ നേതാക്കൾക്ക് തോന്നി​യി​ല്ല. റെയി​ൽവെ ബഡ്‌ജറ്റ് അവതരണവും പൊതു ബഡ്‌ജറ്റ് അവതരണവും സമാന സുരക്ഷാ സംവി​ധാനത്തി​ലാണ് നടന്നത്. 
 

തെലങ്കാനാ ചർച്ചാ സമയത്ത് ലോക്‌സഭാ ടെലിവിഷനിൽ കൃത്യമായി സാങ്കേതിക തകരാർ വന്നു. ആശയ പരമായ എതിർപ്പുകൾക്ക് പകരം കായികമായ എതിർപ്പിന് തുനിഞ്ഞ അംഗങ്ങൾ, എതിർക്കുന്നവരെ തടയാനായി വാച്ച് ആന്റ് വാർഡിനെ ഉപയോഗിക്കുക, മന്ത്രിമാരെ സംരക്ഷിക്കാൻ എം.പിമാർ ചുറ്റും നിൽക്കുക, എതിർക്കുന്നവരെ കൂട്ടത്തോടെ സസ്പെന്റ് ചെയ്‌ത് ബിൽ പാസാക്കുക, കേന്ദ്ര മന്ത്രിമാർ തന്നെ സഭയുട‌െ നടുത്തളത്തിൽ ഇറങ്ങി സർക്കാരിന് എതിരെ മുദ്രാവാക്യം വിളിക്കുക, ഭരിക്കുന്ന പാർട്ടിയിലെ അംഗങ്ങൾ തന്നെ സർക്കാരിന് എതിരെ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകുക, ബഡ്‌ജറ്റ് അവതരപ്പിച്ച മന്ത്രിയെ മറുപടി പറയുന്നതിന് മുമ്പ് മാറ്റുക തുടങ്ങീ സഭാ ചരിത്രത്തിൽ ഇതു വരെ ഇല്ലാത്ത പല ചീത്ത പ്രവണതകളും മഹാ നാണക്കേടുകളും ചരിത്രത്തിൽ അവശേഷിപ്പിച്ചാണ് ഈ സഭ അവസാനിക്കുന്നത്. 

ടു ജി കേസിൽ സംയുക്ത പാർലമെന്ററി സമിതി അന്വേഷണം ആവശ്യപ്പെട്ടുളള പ്രതിപക്ഷ ബഹളത്തിൽ 2010 ലെ ശീതകാല സമ്മേളനം പൂർണമായും തടസ്സപ്പെട്ടു. കൽക്കരി അഴിമതിയിൽ പ്രധാനമന്ത്രിയുടെ രാജി ആവശ്യത്തിൽ 2012 ലെ വർഷകാല സമ്മേളനവും പൂർണമായി തടസ്സപ്പെട്ടു. ഈ സമ്മേളനം തടസ്സപ്പെടുത്തിയത് തെലുങ്കാനാ വിഷയത്തിൽ ഭരണകക്ഷി അംഗങ്ങളായിരുന്നു. തെലുങ്കാനാ സംസ്ഥാന രൂപീകരണം അടക്കം സുപ്രധാന ബില്ലുകൾ പോലും വേണ്ടത്ര ചർച്ചയില്ലാതെയാണ് പാസാക്കിയത്. ലോക്‌സഭ സമ്മേളിക്കാനായി നിശ്‌ചയിച്ചിരുന്ന സമയത്തിൽ 79 ശതമാനം സമയവും ബഹളത്തിൽ നഷ്‌ടപ്പെട്ടു. രാജ്യസഭയിൽ ഇങ്ങനെ 73 ശതമാനം സമയവും നഷ്‌ടമായി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍