UPDATES

ഇന്‍-ഫോക്കസ്

ഫേസ്ബുക്ക് ഇനി എന്തൊക്കെ വാങ്ങും?

മാത്യു ഇഗ്ലെസിയസ് (സ്ലേറ്റ്)

പത്തൊന്‍പത് ബില്യന്‍ ഡോളറാണ് വാട്സ്ആപ് വാങ്ങാന്‍ ഫേസ്ബുക്ക് ചെലവാക്കിയത്. വേഗത്തിലുയര്‍ന്നുവരുന്ന ഏതൊരു സോഷ്യല്‍ ആപ്ലിക്കേഷനെയും ഫേസ്ബുക്ക് പേടിക്കുന്നത് കാണാതിരിക്കാനാകില്ല. ഫെസ്ബുക്കിന്റെ കൊര്‍പ്പറേറ്റ് ഘടനയെപ്പറ്റിയും ചിലത് മനസിലാക്കാനുണ്ട്. ഫേസ്ബുക്ക് ഒരു പബ്ലിക് ട്രേഡഡ് കമ്പനിയാണ്, അതില്‍ പകുതിയില്‍ കുറവ് ഷെയറുകള്‍ മാത്രമാണ് സക്കര്‍ബര്‍ഗിന്റെത്. എന്നാല്‍ സക്കര്‍ബര്‍ഗിന് അന്‍പത്തിയേഴുശതമാനം വോട്ടിംഗ് അധികാരമുണ്ട്‌. അതായത് ഏത് ഷെയര്‍ ഹോള്‍ഡര്‍ മീറ്റിംഗിലും സക്കര്‍ബര്‍ഗ്. 

പിടിക്കുന്നിടമാണ് ജയിക്കുക. ഒരു കമ്പനിയില്‍ രണ്ടുതരം ഷെയറുകള്‍ ഉണ്ടാകുന്നത് അത്ര പുതിയ കാര്യമൊന്നുമല്ല. എന്നാല്‍ ഒരു വ്യക്തിക്ക് മാത്രം ഒരു വലിയ കമ്പനി ഇത്തരത്തില്‍ നിയന്ത്രിക്കാന്‍ കഴിയുന്നത് പുതിയ കാര്യമാണ്. ഒരു സ്വകാര്യഏകാധിപത്യരീതിയിലാണ് ഫേസ്ബുക്ക് പ്രവര്‍ത്തിക്കുന്നത്. അതിന്റെ സിഇഓയ്ക്കുള്ള അധികാരത്തിന് പരിധികളില്ല.
 

ഒരു വ്യക്തിയുടെ കാര്യമാകുമ്പോള്‍ അന്‍പത്തിയേഴ് ശതമാനം വോട്ടുകള്‍ എന്നാല്‍ നൂറുശതമാനത്തിനു തുല്യമാണ്. ഏതു വോട്ടിങ്ങിലും സക്കര്‍ബര്‍ഗിനു തന്നെയാണ് ഭൂരിപക്ഷം ഉണ്ടാവുക. അതുകൊണ്ടു തന്നെ ഫേസ്ബുക്ക് ഒരു കണ്‍ട്രോള്‍ഡ് കമ്പനിയാണ്. അതിനു സാധാരണ നടത്തിപ്പുരീതികളല്ല ഉള്ളത്. സക്കര്‍ബര്‍ഗ് തന്നെ നിയമിച്ച ചില ബോര്‍ഡ് ഓഫ് ഡയറക്ടര്‍മാരുണ്ട്. എന്നാല്‍ എല്ലാം നിയന്ത്രിക്കുന്ന ഷെയര്‍ഹോള്‍ഡര്‍ എന്ന നിലയില്‍ ആരാണ് ബോര്‍ഡില്‍ വരിക എന്നും പോവുക എന്നും തീരുമാനിക്കുന്നത് സക്കര്‍ബര്‍ഗ് ആണ്. അയാളാണ്, ബോര്‍ഡല്ല കമ്പനി നടത്തുന്നത്.

ഏതുകമ്പനിയിലും സിഇഓയ്ക്ക് കുറെ അധികാരങ്ങളുണ്ട് എന്നത് ശരിയാണ്. എന്നാല്‍ ഒരു സാധാരണകമ്പനിയുടെ സിഇഓ അതിന്റെ ബോര്‍ഡ് അംഗങ്ങളോടും ഷെയര്‍ ഉടമകളോടും ഉത്തരം പറയേണ്ടതുണ്ട്. എന്നാല്‍ ദിവസവും ഒരു ഷെയര്‍ ഉടമ എന്താണ് ചിന്തിക്കുന്നത് എന്നൊന്നും സിഇഒ കരുതാറില്ല.

എന്നാല്‍ സക്കര്‍ബര്‍ഗ് ഇത്തരം യാതൊരു ചിന്തകളിലും പെടുന്നതായി തോന്നുന്നില്ല. വാട്സ്ആപ്പിന്റെ സിഇഒ ജാന്‍ കൊമിനും സക്കര്‍ബര്‍ഗ് ഫെസ്ബുക്കിന്റെ ബോര്‍ഡില്‍ ഇടം കൊടുത്തു. അതിനെന്താ? ഈ ബോര്‍ഡിലൊക്കെ എന്തിരിക്കുന്നു? ഡീല്‍ ഉറപ്പിച്ചുകഴിഞ്ഞാല്‍ പിന്നെ വാട്സ്ആപ്പ് ഫെസ്ബുക്കിനു സ്വന്തമാണ്. അപ്പോള്‍ പിന്നെ അത് നൂറുശതമാനവും സക്കര്‍ബര്‍ഗിന്റെ നിയന്ത്രണത്തിലാണ്.

ഈ പത്തൊന്‍പത് ബില്യന്‍ കൊണ്ട് ഫേസ്ബുക്കിന് വേറെ എന്തെല്ലാം ചെയ്യാമായിരുന്നു? വേണമെങ്കില്‍ ഒരു പ്രത്യേക ഡിവിഡന്റ് എടുക്കാം. ഷെയര്‍ഹോള്‍ഡര്‍മാര്‍ക്ക് ഈ പണം വീതിച്ചുകൊടുത്താല്‍ സക്കര്‍ബര്‍ഗിന് നൂറുശതമാനമോ അന്‍പത്തിയേഴുശതമാനം പോലുമോ കിട്ടില്ല. ഇരുപത്തിയെട്ട് ശതമാനം മാത്രമാണ് അയാള്‍ക്ക് കിട്ടുക.
 

ഇരുപത്തിയെട്ട് ശതമാനം അത്ര കുറവൊന്നും അല്ലെങ്കിലും അത് എന്തായാലും നൂറുശതമാനത്തെക്കാള്‍ ഒരുപാട് കുറവാണ്. ഫേസ്ബുക്ക് ഓഹരിയുടമകള്‍ക്ക് ഇതൊരു നല്ല വാര്‍ത്തയല്ല. കാരണം പണം ഷെയര്‍ ഉടമകള്‍ക്ക് കൊടുക്കുന്നതിനേക്കാള്‍ ഫെസ്ബുക്കിനെ കുറച്ചുകൂടി വലുതാക്കാനാണ് സിഇഒയുടെ താല്‍പ്പര്യം. ഫേസ്ബുക്ക് പണം മുടക്കി പുതിയ ഒരു കമ്പനി വാങ്ങുമ്പോള്‍ ആ കമ്പനി പൂര്‍ണ്ണമായും തന്‍റെ അധികാരത്തിലാവുമെന്ന് സക്കര്‍ബര്‍ഗ് ഉറപ്പുവരുത്തുന്നു. അതേ പണം ഓഹരിയുടമകള്‍ക്ക് കൊടുത്താല്‍ സക്കര്‍ബര്‍ഗിനു വളരെ കുറച്ചു വിഹിതം മാത്രമാവും ലഭിക്കുക. അതിനര്‍ത്ഥം ഫേസ്ബുക്ക് ഇനിയും പണം മുടക്കി കൂടുതല്‍ കമ്പനികള്‍ വാങ്ങുകയും കൂടുതല്‍ മുതല്‍ മുടക്കുകള്‍ നടത്തുകയുമാണ് ചെയ്യാന്‍ പോകുന്നത് എന്നാണ്. അല്ലാതെ ലാഭം ഒഹരിയുടമകള്‍ക്ക് വീതിച്ചുകൊടുക്കാനൊന്നും പോകുന്നില്ല.

ഇതില്‍ എനിക്ക് പ്രശ്നമൊന്നുമില്ല. എല്ലാ പബ്ലിക്ക് ട്രേഡഡ് കമ്പനികളും മാര്‍ക്കറ്റിലെ ചലനങ്ങളെ അടിസ്ഥാനമാക്കിയാണ് പ്രവര്‍ത്തിക്കുന്നത്. സക്കര്‍ബര്‍ഗിന്റെ ഫേസ്ബുക്ക് സാമ്രാജ്യം പല കമ്പനികള്‍ക്കും ഒരുപാട് പണം കൊടുത്ത് അവയൊക്കെ വാങ്ങിയേക്കും, എന്നാല്‍ ഫേസ്ബുക്ക് ഒരിക്കലും ബോറടിപ്പിക്കുന്നതാകില്ല.

ഇത് ജേര്‍ണലിസ്റ്റ്കള്‍ക്കും പൊതുവില്‍ ലോകത്തിനും നല്ലതായിരിക്കും. മുഖ്യധാരാ കോര്‍പ്പറേറ്റ്കളില്‍ നിന്ന് വ്യത്യസ്തമായാണ് ഫേസ്ബുക്ക് ചിന്തിക്കുന്നത്. സക്കര്‍ബര്‍ഗ് ഒരു ഭയങ്കരന്‍ തന്നെയെന്നു പറയാതെവയ്യ. സക്കര്‍ബര്‍ഗിന് ഒരു കമ്പനി വാങ്ങണമെന്നുതോന്നിയാല്‍ അത് ആ കമ്പനിക്ക് ഒരു മികച്ച ടീമും ഒരു മികച്ച ഉല്പ്പന്നവും ഉള്ളതുകൊണ്ടാണ്. സക്കര്‍ബര്‍ഗ് എന്തായാലും പണം മുടക്കി കുറെ മണ്ടന്മാരെ വാങ്ങില്ല. എന്നാല്‍ കൊടുക്കുന്ന പണം അല്‍പ്പം കൂടുതലല്ലേ? ചിലപ്പോള്‍ ആയിരിക്കും. അത് ഭാഗികമായി മാത്രമാണ് അയാളുടെ പണമാകുന്നത്. എങ്കിലും പണം ചെലവിട്ടുകഴിഞ്ഞാല്‍ അത് പൂര്‍ണ്ണമായും അയാളുടെ കമ്പനിയുടേതാണ്. ബാക്കി ഷെയര്‍ ഉടമകളെ വെറുതെ ഒരു ഭംഗിക്ക് വെച്ചിരിക്കുന്നതാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍