UPDATES

സയന്‍സ്/ടെക്നോളജി

ഒരു പാവപ്പെട്ടവന്‍റെ സ്വപ്നത്തിന്‍റെ വില 1140000000000 രൂപ!

ടീം അഴിമുഖം

ഉക്രെയ്നിലെ തെരുവുകളിലെ അക്രമാസക്തമായ പ്രക്ഷോഭങ്ങള്‍ക്കണ്ട് ഞെട്ടിത്തെറിച്ച ലോകമിപ്പോള്‍ അമേരിക്കന്‍ സര്‍ക്കാര്‍ നല്‍കുന്ന ഭക്ഷണ കൂപ്പണ്‍ ഉപയോഗിച്ച് ജീവിതം മുന്‍പോട്ടു തള്ളിനീക്കിയ അവിടെ നിന്നുള്ള 37 കാരനായ ഒരു കുടിയേറ്റകാരന്‍ നടത്തിയ വമ്പന്‍ കച്ചവടം കണ്ട് അമ്പരന്നിരിക്കുകയാണ്. അയാള്‍ സഹസ്ഥാപകനായ ജനപ്രിയ മെസേജിംഗ് സെര്‍വീസ് വാട്സപ് 114,000 കോടി രൂപയ്ക്കു ബുധനാഴ്ച ഫേസ്ബുക് വാങ്ങിയതിന് ഈ ഉക്രേനിയന്‍ കുടിയേറ്റകാരന്‍റെ കുടിലില്‍ നിന്നു കൊട്ടാരത്തിലേക്കുള്ള വിജയ ഗാഥ ഒരു അസാധാരണ പശ്ചാത്തലമായി തീര്‍ന്നിരിക്കുന്നു. താന്‍ വന്ന വഴി ജാന്‍ ക്വോം ഒരിയ്ക്കലും മറക്കുമെന്ന് തോന്നുന്നില്ല. തന്‍റെ കമ്പനി 19 ബില്ല്യണ്‍ ഡോളറിന് ഫേസ്ബുകിന് വില്‍ക്കാനുള്ള കരാറില്‍ ഒപ്പിടാന്‍ വേണ്ടി ജാന്‍ ക്വോം തിരഞ്ഞെടുത്തത് അര്‍ഥപൂര്‍ണവും അതേ സമയം അസാധാരണവുമായ സ്ഥലമായിരുന്നു. ക്വോമിന്‍റെ സുഹൃത്തും വാട്സാപ്പിന്റെ പാര്‍ട്നറുമായ ബ്രിയാന്‍ ആക്ടനും വെഞ്ച്വര്‍ കാപിറ്റലിസ്റ്റ് ജിം ഗേറ്റ്സും മൌണ്ടന്‍ വ്യൂവിലുള്ള വട്സാപ് ആസ്ഥാന മന്ദിരത്തില്‍ നിന്നും റെയില്‍ റോഡ് ട്രാക്കിനപ്പുറമുള്ള വെള്ള പെയിന്‍റടിച്ച ഉപയോഗ്യ ശൂന്യമായ കെട്ടിടത്തിലേക്കായിരുന്നു കാറോടിച്ചു പോയത്. മുന്‍പ് നോര്‍ത്ത് കണ്‍ട്രി സോഷ്യല്‍ സെര്‍വീസിന്‍റെ ഓഫീസായ അവിടെയായിരുന്നു ഭക്ഷണ കൂപ്പണിന് വേണ്ടി ജാന്‍ ക്വോം ക്യു നിന്നിരുന്നത്.
 

പതിനാറാം വയസില്‍ അമ്മയോടൊന്നിച്ചാണ് ക്വോം അമേരിക്കയിലേക്ക് കുടിയേറിയത്. പിതാവിന് ഒരിക്കലും അവരോടൊപ്പം ചേരാന്‍ കഴിഞ്ഞിരുന്നില്ല. ജീവിക്കാന്‍ വേണ്ടി അവന്‍ പലചരക്ക് കടയുടെ തറ തൂത്തുവാരാന്‍ പോയി. അമ്മ കുട്ടികളെനോക്കുന്ന പണിക്കും. എന്നിരുന്നാലും വിദ്യാഭ്യാസത്തിന്‍റെ പ്രാധാന്യം ധീരയായ അമ്മ തിരിച്ചറിഞ്ഞിരുന്നു. അവരുടെ അതിജീവനത്തിനും അഭിമാനം സംരക്ഷിക്കാനും ഉള്ള ഏക പോംവഴി അത് മാത്രമായിരുന്നു. ഉക്രേനിയയില്‍ നിന്നു അമേരിക്കയിലേക്ക് പോരുന്ന വഴി എഴുതാനുള്ള പേനകളും 20 സോവിയറ്റ് നോട്ട് ബുക്കുകളും തന്‍റെ സ്യൂട്കേസില്‍ അവര്‍ കരുതിയിരുന്നു. അമേരിക്കയില്‍ മകന്‍റെ വിദ്യാഭ്യാസ ചിലവ് കുറയ്ക്കാന്‍ വേണ്ടി. 

1997ല്‍ യാഹൂവില്‍ വെച്ച് ക്വോം ബ്രിയാന്‍ ആക്ടനെ കണ്ടുമുട്ടി. 2000ത്തില്‍ അമ്മ ക്യാന്‍സര്‍ ബാധിതയായി മരണപ്പെട്ടപ്പോള്‍ ക്വോമിന് താങ്ങായത് ആക്റ്റന്‍ ആയിരുന്നു. അതിനിടയില്‍ 1997ല്‍ അവന്റെ അച്ഛന്‍ മരണപ്പെട്ടിരുന്നു. 2007 സെപ്തംബറില്‍ ക്വോമും ആക്റ്റനും യാഹൂ വിട്ടു. ഒരു വര്‍ഷം ജോലിയില്‍ നിന്നു വിട്ടു നിന്നു മാനസിക സമ്മര്‍ദം കുറക്കണം. സൌത്ത് അമേരിക്ക ചുറ്റിക്കറങ്ങുകയും ഫ്രീസ്ബീ കളിക്കുകയുമായിരുന്നു ലക്ഷ്യം.
 

യാഹുവിലെ തന്‍റെ ജോലിയെക്കുറിച്ച് ഒട്ടും താത്പര്യമില്ലാതെ തന്‍റെ ലിങ്ക്ഡ് ഇന്‍ പ്രൊഫൈലില്‍ ക്വോം ഇങ്ങനെ ഏഴുതി, “അവിടെ കുറച്ചു ജോലി ചെയ്തു”. പിന്നീട് ക്വോമും ആക്ടനും ഫേസ്ബുകില്‍ ജോലിക്കായി അപേക്ഷിച്ചെങ്കിലും കിട്ടിയില്ല. ഞങ്ങള്‍ ഫേസ്ബുക് റിജെക്റ്റ് ക്ലബിലെ അംഗങ്ങളാണ് എന്നാണ് ആക്റ്റന്‍ ഇതിനെക്കുറിച്ച് പറയാറ്.  ഇപ്പോള്‍ പുതിയ കച്ചവടത്തോടുകൂടി രണ്ടു പേരും നടന്നു കയറിയത് ഫേസ്ബുകിന്‍റെ ബോര്‍ഡിലേക്കാണ്. 

വാട്സാപപ്പിന്‍റെ കഥ ഈ നാല് സംഖ്യകള്‍ പറയും: 450, 32,1, 0

450-വാട്സാപ്പിന് 450 മില്ല്യനില്‍ കൂടുതല്‍ സജീവ ഉപയോക്താക്കളുണ്ട്. മാത്രമല്ല ഈ സംഖ്യ ഏറ്റവും വേഗത്തില്‍ കൈവരിക്കുന്ന ചരിത്രത്തിലെ ആദ്യത്തെ കമ്പനിയാണ് ഇത്. ഇതില്‍ ഇന്ത്യയില്‍ നിന്നുള്ള ഉപയോക്താക്കള്‍ 35 മില്ല്യണ്‍ ആണ്(3.5 കോടി)

32-ലോകത്തിലെ ഏറ്റവും മികച്ച ടെക്നോളജി കമ്പനികളെവച്ച് നോക്കുമ്പോള്‍ വട്സാപ് ഒരു ചെറിയ കമ്പനിയാണ്. ആകെയുള്ള 32 എഞ്ചിനീയര്‍മാരില്‍, 14 മില്ല്യണ്‍ സജീവ ഉപയോക്താക്കള്‍ക്ക് ഒരു വട്സാപ് ഡെവലപ്പര്‍ എന്നാണ് കണക്ക്. ഈയൊരു റേഷ്യോ സാങ്കേതിക വ്യവസായ മേഖലയില്‍ കേട്ടുകേള്‍വി പോലുമില്ലാത്തതാണ്.

1-“നോ അഡ്സ്! നോ ഗെയിംസ്! നോ ഗിമ്മിക്സ്!” ഇതായിരുന്നു ആക്റ്റന്‍ ക്വോമിന്‍റെ ഡെസ്കില്‍ കുറിച്ചിട്ട വാക്കുകള്‍. തടസങ്ങളില്ലാത്ത മെസേജിംഗ് അനുഭവം ഉപയോക്താക്കള്‍ക്ക് നല്കുക എന്ന ലക്ഷ്യം അവരെ എല്ലാ ദിവസവും ഒര്‍മ്മിപ്പിച്ചിരുന്നത് ഈ വാക്കുകളായിരുന്നു.

0-മാര്‍കേറ്റിംഗിന് ഒരു നയാ പൈസ മുടക്കാതെയാണ് വാട്സപ് ഈ നേട്ടങ്ങളെല്ലാം കൈവരിച്ചത് എന്നത് മാത്രം മതി അതിന്‍റെ വൈറല്‍ നാച്വറിന് തെളിയിട്ട്. 
 

ആപ്പിള്‍ സ്ഥാപകന്‍ സ്റ്റീവ് ജോബ്സിന്‍റെ വളരെ പ്രശസ്തമായ ഒരു വാചകമുണ്ട്, “വിശന്നിരിക്കൂ.. വിഢിയായി ഇരിക്കൂ..” അതുപോലെ കഴിഞ്ഞ രണ്ട് യുവാക്കള്‍ ഇപ്പോള്‍ ഏവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് ടെക് ഇതിഹാസങ്ങളുടെ പാതയിലേക്ക് നടന്നു കയറിയിരിക്കുന്നു. ഒപ്പം തങ്ങളുടെ നിബന്ധനകള്‍ക്കനുസരിച്ച് ലോകത്തിലെ ഏറ്റവും ജനപ്രീയമായ സോഷ്യല്‍ നെറ്റ്വര്‍കിംഗ് സൈറ്റിന്‍റെ ബോര്‍ഡിലും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍