UPDATES

വായന/സംസ്കാരം

ആത്മീയ വ്യാപാരത്തിന്‍റെ കാണാപ്പുറങ്ങള്‍

ഏതു ജീവജാലത്തിനും ഏറ്റവും പ്രിയം തന്‍റെ അമ്മ തന്നെ. ആ വാക്കിന്‍റെ വൈകാരിത മുതലെടുത്താണ് എല്ലാ തോന്ന്യാസങ്ങളുമായി ചില “അമ്മയിടങ്ങൾ” വളർന്നു പന്തലിക്കുന്നത്.. ചിലരെങ്കിലും തുറന്നു പറയാൻ കാട്ടുന്ന ധൈര്യം ആരുടെയെങ്കിലും കണ്ണ് തുറക്കാൻ കാരണമായെങ്കിൽ…….നെറ്റിലെഴുത്തില്‍ ഗായത്രി എന്ന ഗെയില്‍ട്രെഡ്വെല്‍ എഴുതിയ ‘വിശുദ്ധ നരകത്തിലെ’ വെളിപ്പെടുത്തലുകളെ കുറിച്ച്. (സമാഹരണം: കൊച്ചിയില്‍ ഓണ്‍ലൈന്‍ ക്വാളിറ്റി മാനേജറായി ജോലിചെയ്യുന്ന ലക്ഷ്മി പൗർണമി.)

Jayasankar Karuppayya: സത്നാം സിംഗിന്‍റെ ആത്മാവ് ഇപ്പോളും ചുറ്റി കറങ്ങുന്നു.. മനോ രോഗിയെ തല്ലികൊന്നപ്പോൾ ഓര്ത്തില്ല ചെയ്ത പാപങ്ങൾ ഓരോന്നായി വേട്ടയാടും എന്ന്….എല്ലാ ആത്മീയ തട്ടിപ്പുകാരെയും പൊതു ജനം മനസിലാക്കട്ടെ….

Sreeju Balan: സത്നാം സിംഗിന്‍റെ മനുഷ്യാവകാശത്തെക്കുറിച്ച് സംസാരിക്കാനും നിയമസഭയിൽആരെയും കണ്ടില്ല..ഭരണകൂടാ തണലിൽ വളര്ന്നു പന്തലിച്ച ഇവരെയൊന്നും ഒരാളും തൊടാൻ പോകുന്നുമില്ല..അവസാനം എല്ലാം വിളിച്ചു പറയാൻ വിദേശത്ത് നിന്നും ആള് വരേണ്ടി വന്നു ..അതും ഒരു വനിത.

Soor Yan: അമൃത ശിഷ്യരുടെ ആരോപണം എന്തുകൊണ്ടാണു അമൃതാനന്ദമയിയുടെ ശിഷ്യ ഇത്രയും കാലം നിശ്ശബ്ദമായിരുന്നതും ഇപ്പോൾ പുസ്തകം എഴുതിയതെന്നുമാണു…ഭയം എന്നൊരു വികാരം മനുഷ്യനെ ബാധിച്ചാൽ ജീവിതാന്ത്യം വരെ പലരും നിശ്ശബ്ദരാവും…ആർക്കെതിരെയാണോ ശബ്ദിക്കേണ്ടത്.. അവർ പിന്നാലെയുണ്ടെന്ന തോന്നലിൽ അവർ തികച്ചും ഏകാകികളും മൗനികളുമായി മാറും…
ഉദാഹരണം വേണോ…? പറയാം..
സഖാവ് വർഗ്ഗീസിനെ കൊന്ന കഥ ജനങ്ങളോട് പറയാൻ ആ പോലീസുകാരൻ തന്റെ ജീവിതത്തിനെ അങ്ങേയറ്റം വരെ കാത്തിരുന്നില്ലേ…?
ദുർബലരായവരെ ഭയപ്പെടുത്തി നിർത്താൻ കഴിയുന്നുവെന്നതാണു ഇത്തരം ആൾദൈവങ്ങളുടെ മിടുക്ക്… ഇവർ മനുഷ്യരുടെ മനഃശാസ്ത്രം ശരിക്കും പഠിച്ചവർ തന്നെയാണു…!
അമൃതയുടെ ശിഷ്യയായി ഇരുപതു കൊല്ലം ജീവിച്ച ഒരു സ്ത്രീ സത്യം പറയാതെ മരിച്ചുപോകാനായിരുന്നു സാധ്യത… അവർ ഇപ്പോഴെങ്കിലും സത്യം പറഞ്ഞതിൽ സന്തോഷിക്കുക…
അല്ലാതെ ഇതുപോലത്തെ ഉഡായിപ്പ് ചോദ്യങ്ങളുമായി നടക്കാതിരിക്കുക..!
ഇവരുടെ കണ്ണിലേക്കൊന്നു സൂക്ഷിച്ച് നോക്കൂ…….. ഇപ്പൊഴും ഭയം മാറിയിട്ടില്ല…!!
 

Binoj Bangalore: I have purchased the book from Amazon and completed reading within a day. I am completely against Amrutha. Ennal pusthakam vayichappo all look like fantasy than a real incidents. More over it looks like someone has written it for the author.

Rush Shajahan: 1. 1999ല്‍ ആശ്രമം വിട്ട ഗെയില്‍ എന്തുകൊണ്ട് ഇത്രയും വർഷം മിണ്ടാതിരുന്നു. ഈ സത്യങ്ങൾ തുറന്നു പറയാൻ എന്തിനു 15 വർഷം എടുത്തു. ഇന്ത്യയുടെ നിര്‍ണ്ണായകമായ ലോകസഭാ തെരഞ്ഞെടുപ്പു സമയത്ത് ഇത്തരമൊരു പുസ്തകമെഴുതിയത് ആർക്കു വേണ്ടി…? ഇത്രയും കാലം ഈ പുസ്തകം എഴുതാൻ സമയം കിട്ടിയില്ലേ…
2. മോദി അമൃതാനന്ദമയി മഠം സന്ദര്‍ശിച്ചത് ഇതിനോട് കൂട്ടിവായിക്കുക.
3. കത്തോലിക്കാ സഭയോട് കൂറുപുലര്‍ത്തുന്ന സ്വിസ് മാധ്യമങ്ങളാണ് ഈ വാര്‍ത്ത പ്രചരിപ്പിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.
ഓഷൊ, കാശിമഠാധിപതി, സായി ബാബ, നിത്യാനന്ദ, അസീമാനന്ദ, അശാറാം ബാപ്പു, അമൃതാനന്ദമയി തുടങ്ങിയവർ എന്നും മതം മാറ്റ കച്ചവടക്കാർക്കു ഭീഷണി ആയിരുന്നു. ഇവരെ ഒതുക്കേണ്ടത്‌ അവരുടെ ആവശ്യവും…
ഇനി അടുത്ത ഇര ശ്രീ ശ്രീ ആവും, പ്രത്യേകിചും മൊഡിയെ പരസ്യമായി സപ്പൊർട്ടും ചെയ്ത സ്ഥിക്ക്‌.എന്തായാലും അന്വേഷണം വേണം.. ഇല്ലെങ്കില്‍ അത് മോദിയ്ക്ക് ചീത്തപ്പേരുണ്ടാക്കും. മാതാ അമൃതാനന്ദ മയിക്കും ചീത്തപ്പേര് ഉണ്ടാക്കും.

Adarsh VK: അമൃതാ, ശ്രീ ശ്രീ രവിശങ്കർ, പള്ളി, പട്ടക്കാർ ……. ഇത്യാദി വർഗങ്ങളെ ഒന്ന് തോടാൻ പ്രബല രാഷ്ട്രീയപാർട്ടികൾക്ക് ഭയം അവരുടെ വൻ വോട്ട് ബാങ്ക് തന്നെയാകും.

Ashokan Kumar: നായയുടെ വാളുപോലാണ് 12 കൊല്ലം കുഴലിൽ ഇട്ടാലും അത് നിവരില്ല …അതുപോലതന്നയാണ്…വിശ്വാസത്തിനു അടിമപെട്ട മനുഷ്യനും …..മനുഷ്യദൈവങ്ങൾ എല്ലാം തട്ടിപ്പാണെന്ന് മനസിലാക്കാൻ ഒരു വിദേശിയുടെ ബുക്ക്‌ വായിക്കേണ്ട ആവശ്യമുണ്ടോ……എന്തൊക്കെ പറഞ്ഞാലും ആ അടിമകളെ മാറ്റിയെടുക്കാൻ പറ്റില്ല….ആത്മീയ വ്യാപാരവും….ചൂഷണവും തുടരുകതന്നെ ചെയ്യും.
 

Biju Kanavu: ഈ തുറന്നു പറച്ചില്‍ ബധിര കര്‍ണങ്ങളില്‍ തട്ടി തിരിച്ചു പോരും. അമ്മ ആശിര്‍വാദം തുടര്‍ന്നു കൊണ്ടേയിരിക്കും. ജനനായകര്‍ കെട്ടിപിടിക്കാന്‍ വരി വരിയായി കാത്തുനില്‍ക്കും. വെറും പ്രജകള്‍ വി ഐ പി കള്‍ക്ക് പിന്നില്‍ വെയിലും ചൂടും മഴയുമേറ്റ് ഉറക്കെ സ്തുതിച്ച് ആത്മ സംതൃപ്തര്‍ ആവും. അമ്മേ തായേ അനുഗ്രഹിക്കണേ………

Gopakumar K Raghavan: അമ്മയാവാന്‍ പ്രസവിക്കണം എന്നില്ല…. പ്രസവിച്ചവരൊക്കെ അമ്മയാകുന്നുമില്ല. അമ്മയാവാന്‍ സ്നേഹവും, കരുതലും, ത്യാഗമനസ്ഥിതിയും, പിന്നെ നിര്‍വചിക്കാന്‍ കഴിയാത്ത ഒരുപാട് ഗുണങ്ങളുമുണ്ടാവണം. ലോകത്തെ മുഴുവന്‍ മാതാവായി നോക്കിക്കാണുന്നു എന്നവകാശപ്പെടുന്ന അമൃതാനന്ദമയി ഒരിക്കലും അമ്മയെന്ന് വിശേഷിപ്പിക്കപ്പെടാന്‍ അര്‍ഹയല്ല. ആണെങ്കില്‍ അവര്‍ സമ്പാദിച്ചുകൂട്ടിയിരിക്കുന്ന കോടികള്‍ കഷ്ടപ്പെടുന്നവര്‍ക്ക് പകുത്തുനല്‍കട്ടെ… അവരുടെ ഹോസ്പിറ്റലില്‍ ആര്‍ക്കെങ്കിലും സൗജന്യ ചികിത്സ ലഭിച്ചാല്‍ അടുത്തദിവസം സഹായം പറ്റിയവര്‍ അമൃത ചാനലിലൂടെ വിളിച്ചുപറയണം. എന്തര് സുധാമണീ…. നിങ്ങളും അമ്മയോ..

Manmadhan Madhu: അമ്മയെ അപമാനിക്കുവാനുള്ള ശ്രമം ഇന്നലെ തുടങ്ങിയതല്ല. അതിന്‍റെ പുതിയ മുഖം ആണ് 20 കൊല്ലക്കാലം അമ്മക്കൊപ്പം കഴിഞ്ഞിരുന്ന ഒരു മദാമ്മയുടെ ‘വെളിപ്പെുത്തലുകൾ’.ഒരു സിഫിലിസ് രോഗി ആയി, ഗര്‍ഭ പാത്രം ചീഞ്ഞ് ആശ്രമത്തിൽ അഭയം പ്രാപിച്ചതാണീ മദാമ്മ. അന്നവളെ കൊല്ലത്ത് അയച്ചു ചികിത്സിച്ചു സുഖപ്പെടുത്തി ആശ്രമത്തിൽ അമ്മക്കൊപ്പം കഴിയാൻ അനുമതി നല്കി എന്നതാണ് അമ്മ ചെയ്ത അപരാധം.
20 കൊല്ലം പറ്റിക്കൂടി നിന്ന് സ്വയം പുറത്തായ ഈ മദാമ്മ വീണ്ടുമൊരു 15 കൊല്ലം കഴിഞ്ഞു അവിടുത്തെ സ്വാമി തന്നെ പീഡിപ്പിച്ചു എന്ന് പറയുമ്പോൾ ആര്ക്കാണ് ചിരി വരാത്തതു. തടവറയിൽ ആയിരുന്നില്ല അവർ താമസിച്ചിരുന്നത്. ഇഷ്ടാനുസരണം ലോക സഞ്ചാരം നടത്തിയിരുന്നു ഇവർ. ഒരു സ്ത്രീക്ക് ഒരു പ്രസ്ഥാനത്തെ അവമതിക്കാൻ അതിന്‍റെ അധിപതി തന്നെ പീഡിപ്പിച്ചു എന്ന് പറഞ്ഞാൽ കാര്യങ്ങൾ എളുപ്പമായി. എന്തായാലും അമ്മ പുരുഷൻ ആകാഞ്ഞത് ഭാഗ്യം.

Manoharan Pillattil: ആള്‍ദൈവ ആശ്രമങ്ങൾ ലൈംഗിക പീഡനത്തിന്‍റെയും,ശതകോടി സംഭാവനകളുടെയും, ആരും കൊലകളുടെയും കേന്ദ്രങ്ങളാണെന്നു വാർത്തകൾ വന്നിരുന്നു പല കൊടിയ സ്വാമികളും ബലാത്സംഗ കേസുകളിൽ അഴിയെണ്ണുന്നുമുണ്ടല്ലോ, ഈ സാഹചര്യത്തിൽ ഈ അമ്മ സ്വാമിയെയും സംശയത്തിന്റെ കണ്ണോടുകൂടിതന്നെ കാണണം! കുമിഞ്ഞു കൂടുന്ന കോടികള്‍ക്ക് അവർ സര്‍ക്കാരിനോട് കണക്കു പറയുന്നില്ല,എന്തുകൊണ്ട്? കേരളത്തില ഏറ്റവും കൂടുതൽ മരുന്ന് പരീക്ഷണം മനുഷ്യനിൽ നടത്തിയതും ഇവരുടെ ആസ്പത്രിതന്നെ!! എല്ലാം കൂട്ടിവായിക്കുമ്പോൾ എന്തോ ഒന്ന് ചീഞ്ഞു നാറുന്നതായി തോന്നാം.

Kiran Thomas: ഇത് പ്രസിദ്ധീകരിക്കാന്‍ ഇന്ത്യാവിഷന്‍ കാണിച്ച ഗട്ട്‌സിന്‌ ഒരു കുഡൂസ്.  
 

Nayib EM:  “ജീവിച്ചിരിക്കുന്ന” അമൃതാനന്ദമയിയുടെ വിശ്വസ്ത നടത്തിയ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളെ തുടര്ന്ന്  കേസെടുത്ത് അന്വേഷണം നടത്താനും സത്നാം സിങ്ങിന്റെയും അമൃതാമഠത്തിലെ അന്തേവാസിയുടെയും ദുരൂഹമരണവുമായി ബന്ധപ്പെട്ട കേസിലും നഴ്സുമാര്ക്ക് നേരെയുള്ള ഗുണ്ടാ ആക്രമണ കേസിലും ഊര്ജ്ജി ത അന്വേഷണം നടത്താനും വിശുദ്ധ പുണ്യാളന്‍ സുധീരനാല്‍ നിയന്ത്രിക്കപ്പെടുന്ന യുഡിഎഫ് സര്ക്കാരിന്റെ ചെന്നിത്തലയാല്‍ നയിക്കപ്പെടുന്ന ആഭ്യന്തര വകുപ്പിന് ആര്‍ജ്ജവമുണ്ടോ? ആഭ്യന്തര മന്ത്രിയുടെ മകന്‍ അമൃതയില്‍ മെഡിക്കല്‍ പിജിക്ക് പഠിക്കുന്നതിനാലുള്ള മനുഷ്യസഹജമായ പിതൃവാല്‍സല്യം പതിവ് പോലെ അമ്മയ്ക് തുണയാകുമോ??

Prasanth Saseendran:  മലയാളത്തില് ഇതിറങ്ങിയാല് ഞെട്ടണം. അത്ര ഉറപ്പുള്ള പ്രസാധകര് കുറവാണ്. ചിന്ത പോലും ഇതിനു തയ്യാറാകുമോ…. ആവോ…

Nair Jk:  ഇത്രയും കാലം ബലാൽസംഗം ആസ്വദിച്ച ഒരു സ്ത്രീ പറഞ്ഞ കാര്യങ്ങൾ താങ്ങി നടക്കാൻ കുറെയാളുകൾ..അത് വിറ്റു കാശാക്കാൻ വേറെ കുറെയെണ്ണം ..അതിൽ അത്ഭുതം ഇന്ത്യക്കാരുടെ രാജ്യസ്നേഹം തന്നെ. സോണിയ അടക്കം ഉള്ളവർ ചേർന്ന ജോഷ്വാ പ്രൊജക്റ്റ്. അതിന്റെ പ്രധാന ലക്ഷ്യം ആണ് ഹൈന്ദവ നേതാകളെ ഇല്ലാതാകുക എന്ന്.

Pramod Kanamkot: ഒരു ഞെട്ടലും വേണ്ട ശ്രീനിപട്ടത്താനത്തിന്റെ പുസ്തകം ഇറങ്ങിയിട്ട് എത്രയോ നാളുകളായി…. നാരായണന് കുട്ടിമുതല് സ്ത്നാംസിങ്ങ് വരെയുള്ള ഒട്ടേറെ പേര്‍ പരലോകം പ്രാപിച്ചിട്ടും…

TK Sujith: അമൃതപുരി: വിശുദ്ധ നരകം !

Hari Lal: മിക്കവാറും അവര് ഇനി ഭൂമിയില് ഉണ്ടാവില്ല. 

Joseph Puliyath:  ഇതിൽ ഞെട്ടാനോന്നുമില്ല; കാര്യ വിവരമുള്ളവർക്ക്… 

Rehna Raj: “HOLY”CANNOT BE “HELL” AND “HELL” CANNOT BE “HOLY”…..

Rajesh Kumar P:  ഇവർ മാത്രം അല്ലായിരുന്നു വനിതകളായി അമ്മയുടെ ശിഷ്യ ഗണത്തിൽ എന്നും ഓര്ക്കണം… ആശ്രമം വളരുന്നതിന്‍റെ തുടക്കത്തിൽ വെച്ച് അവർ ആശ്രമം വിടുകയുംചെയ്തു എന്നാണ് അറിവ് …. അമ്മ ഒരു മത പരിവര്‍ത്തനങ്ങള്‍ക്കും നേതൃത്വം കൊടുക്കുന്നില്ല …പക്ഷെ ജാതി മത ഭേതം ഇല്ലാതെ ജനങ്ങൾ അമ്മയിലേക്ക് ചേക്കേറുമ്പോൾ ആശ്രമം വിട്ടു ഇത്രയും നാൾ മുങ്ങി നടന്ന ഈ വനിതയെ തിരഞ്ഞു പിടിച്ചു ഇങ്ങനെ ഒരു പുസ്തകത്തിന്റെ അണിയറയിൽ പ്രവര്‍ത്തിച്ചു പ്രചരിപ്പിക്കുന്നതിൽ ഈ ഒരു ചേക്കേറലിന്‍റെ ഭീതി പാശ്ചാത്യ മതപരിവർത്തന സഖാക്കള്‍ക്ക് ഇല്ലേ ?…… ഇനി ഇവര്‍ക്ക് എന്തെങ്കിലും സംഭവിച്ചാൽ അതും ആ അമ്മയുടെ തലയിൽ ആകില്ലേ …സ്യെമന്തകം മോഷ്ടിച്ച് എന്നാ ആരോപണ വിധേയനായ കൃഷ്ണനെ ഓര്‍മ്മ വരുന്നു …കാലത്തിനനുസരിച്ചുള്ള മാറ്റം.  
 

Vaneesh Valsan: എന്തായാലും ഇവരുടെ ലക്ഷ്യം അമ്മയല്ല !!! നരേന്ദ്ര മോടിയാണ് എന്ന് അരിയാഹാരം കഴിക്കുന്നവർകൊക്കെ അറിയാം ( മോദി അമൃതാനന്ദമയി മഠം സന്ദര്ശിച്ചത് ഇതിനോട് കൂട്ടിവായിക്കുക.)ആദ്യം ബാബാ രാം ദേവ്, ( കാരണം മോദി സ്നേഹം)..അതിനു ശേഷം അമ്മ (കാരണം മോദി സ്നേഹം).. ഇനി അടുത്തത് ആരാ? ശ്രീ ശ്രീ രവിശങ്കർ ഗുരുജി (കാരണം മോദിസ്നേഹം) ആയിരിയ്ക്കും അല്ലേ?

Sarika GS: വായിച്ചു തുടങ്ങിയിട്ടേ ഉള്ളു കെട്ടിപ്പിടുത്തം മാത്രം അല്ല അടിക്കുകയും തൊഴിക്കുകയും വലിച്ചു പുറത്തിടുകയും ചെയ്യന്ന കരുണാ നിധി ആയ അമ്മ …

Shobhana Padinjhattil K: ഈ പുസ്തകം പ്രധാനപെട്ട ഒന്നാണ്. സത്യസന്ധവും വിശ്വസിനീയവും ആയ രീതിയില് എഴുതിയിരിക്കുന്നു. I was Hitler’s Home maid by Pauline Keifer എന്ന പുസ്തകം നാസി കാലത്തെ അനാവരണം ചെയ്തത് പോലെയാണ് ഇത് ആള്ദൈവത്തെ തുറന്നു കാട്ടുന്നത്. ഇപ്പോഴത്തെ പുതിയ സ്ത്രീ സുരക്ഷ ബില്ലിന്റെ അടിസ്ഥാനത്തില് ഇതില് പരാമര്‍ശിച്ച സുധാമണി അടക്കമുള്ളവര്ക്കെതിരെ കേസെടുക്കുമോ?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍