UPDATES

ജോലിയുപേക്ഷിച്ചു കുട്ടികളെ നോക്കുന്ന അമ്മ, ജോലിക്കാരിയായ അമ്മ

ജെസിക്ക ഗ്രോസ് (സ്ലേറ്റ്)

‘ജോലിയുപേക്ഷിച്ചു കുട്ടികളെ നോക്കുന്ന അമ്മയ്ക്കും ജോലിക്കാരിയായ അമ്മയ്ക്കും’ എന്ന പേരില്‍ ഒരു കത്ത് ഇന്‍റര്‍നെറ്റില്‍ ഇപ്പോള്‍ പോപ്പുലറാകുന്നുണ്ട്. നിങ്ങളുടെ ഒരു സുഹൃത്തുതന്നെ ഇപ്പോള്‍ അത് ഷെയര്‍ ചെയ്തിട്ടുണ്ടാകും. ഈ കത്തിലൂടെ രണ്ടുകൂട്ടരേയും സാന്ത്വനിപ്പിക്കലാണ് എഴുതിയയാളിന്‍റെ ലക്ഷ്യം. എന്നാല്‍ ഇതിലൂടെ ധ്വനിപ്പിക്കുന്നത് മാതൃത്വം എന്നാല്‍ ജീവിതാവസാനം വരെയുള്ള രക്തസാക്ഷിത്വമാണെന്നാണ്. ജോലിക്കുപോകുന്ന അമ്മമാരുടെ കുറ്റബോധവും വീട്ടിലിരിക്കുന്ന അമ്മമാരുടെ ഏകാന്തതയും ഇതില്‍ ചിത്രീകരിക്കുന്നു. ജോലിക്ക് പോവുക അല്ലെങ്കില്‍ വീട്ടില്‍ ഇരിക്കുക എന്നത് ഒരാവശ്യം എന്നതിനേക്കാള്‍ അമ്മയുടെ ചോയിസ് എന്ന രീതിയിലാണ് അവതരിപ്പിച്ചിരിക്കുന്നത്.

ഫെമിനിന്‍ മിസ്റ്റിക്കില്‍ നിന്ന് എടുത്തെഴുതിയതുപോലെയാണ് ജോലിയില്ലാതെ വീട്ടിലിരിക്കുന്ന അമ്മയ്ക്കുള്ള കത്ത്. ഈ അമ്മയ്ക്ക് തന്നെപ്പറ്റി ചിന്തയില്ല, എപ്പോഴും സന്തോഷവതിയായിരിക്കുമെങ്കിലും ഉള്ളില്‍ ദുഖിതയാണത്രേ. അവര്‍ ഒരിക്കലും ഭര്‍ത്താവിനോട് ഒന്നും ആവശ്യപ്പെടാറില്ല. “എനിക്കറിയാം നിങ്ങളുടെ ഭര്‍ത്താവ് ജോലി കഴിഞ്ഞ് വീട്ടില്‍ വരുമ്പോള്‍ ഒന്നുവിശ്രമിക്കാനാണ് ആഗ്രഹിക്കുന്നത്. അപ്പോള്‍ത്തന്നെയാണ് നിങ്ങള്‍ക്കും വിശ്രമിക്കാന്‍ ആഗ്രഹമുണ്ടാകുക. ഇത് നിങ്ങളെ കരയിക്കും.” ഈ കത്തില്‍ പറയുന്നു.
 


ജോലിക്കുപോകുന്ന അമ്മയ്ക്കുള്ള കത്തും ഇതേപോലെ തന്നെ ഗൃഹാതുരത ഉണ്ടാക്കുന്നതാണ്. “കുട്ടികളുടെയടുത്തുനിന്നും മാറിനില്‍ക്കേണ്ടിവരുന്നതില്‍ കുറ്റബോധം തോന്നുന്നുണ്ടെന്ന് എനിക്കറിയാം… ജോലിസ്ഥലത്താണ് നിങ്ങളുടെ വിശ്രമമെന്നും എനിക്കറിയാം. ജോലിസ്ഥലത്ത് ഒരു നിമിഷം പോലും ഇപ്പോള്‍ നിങ്ങള്‍ പാഴാക്കാറില്ലെന്നും എനിക്കറിയാം. നിങ്ങള്‍ നിങ്ങളുടെ ഡസ്ക്കിലിരുന്നാണ് ഭക്ഷണം കഴിക്കുന്നതെന്നും നിങ്ങള്‍ കാപ്പികുടിക്കാന്‍ പോകാറില്ലെന്നും ജോലിയോട് പൂര്‍ണ്ണ ആത്മാര്‍ഥത കാണിക്കാറുണ്ടെന്നും എനിക്കറിയാം. എത്രയായാലും അവിടെ തിരിച്ചുപോവുകയെന്നത് നിങ്ങള്‍ തിരഞ്ഞെടുത്തതാണല്ലോ. നിങ്ങള്‍ക്ക് അവിടെ ഉണ്ടാവേണ്ടിയിരുന്നു.

സത്യം ഇതാണ്: ഒരു അമ്മയായതുകൊണ്ട് നിങ്ങള്‍ ഒരു പ്രത്യേകതരം ഹീറോയൊന്നും ആകുന്നില്ല. നിങ്ങള്‍ കുടുംബാംഗങ്ങളോട് ദേഷ്യപ്പെടാതെ ജീവിക്കുകയോ ഏറ്റവും മികച്ച ജോലിക്കാരിയാകുകയോ ചെയ്യുന്നില്ല. നിങ്ങള്‍ ജോലി ചെയ്താലും ഇല്ലെങ്കിലും മുന്‍പ് എന്തുതരം വ്യക്തിയായിരുന്നോ അതുപോലെ തന്നെ തുടരുകയേയുള്ളൂ.

നിങ്ങള്‍ക്ക് പണ്ടുണ്ടായിരുന്നയത്ര സമയമുണ്ടായെന്നുവരില്ല. എന്നാല്‍ കുട്ടികളുണ്ടാകുന്നതിനുമുന്‍പ് ജോലിചെയ്തിരുന്നപ്പോഴും ഞാന്‍ എന്‍റെ ഡസ്ക്കിലിരുന്നാണ് ഭക്ഷണം കഴിച്ചിരുന്നത്, ഞാന്‍ കാപ്പി കുടിക്കാന്‍ പോയതുമില്ല.
 


 

എന്നാല്‍ ഏറ്റവും പ്രശ്നമുള്ളതായി എനിക്ക് തോന്നുന്നത് “അത് നിങ്ങള്‍ തെരഞ്ഞെടുത്തതാണ്” എന്ന വരിയാണ്. സമൂഹവുമായി യാതൊരു ബന്ധവുമില്ലാതെ സ്ത്രീകള്‍ എടുക്കുന്ന തീരുമാനങ്ങളാണ് ഇത് രണ്ടുമെന്നു തൊന്നും കേട്ടാല്‍. സ്ത്രീകളും പുരുഷന്‍മാരും ഉള്‍പ്പെടുന്ന ഒരുപാട് ആളുകള്‍ക്ക് കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കണമെന്ന് ആഗ്രഹം തോന്നാറുണ്ട്. എന്നാല്‍ പണമാവശ്യമുള്ളതുകൊണ്ട് അവര്‍ക്കത് സാധിക്കുന്നില്ല. (എല്ലാ രക്ഷകര്‍ത്താക്കള്‍ക്കും പാര്‍ട്ട്നര്‍ ഉണ്ടാകണമെന്നുമില്ല.) മറ്റുചിലര്‍ക്ക് ജോലി ചെയ്യണമെന്ന് ആഗ്രഹമുണ്ടാകും, എന്നാല്‍ തങ്ങള്‍ ആഗ്രഹിച്ച ജോലി കിട്ടുന്നുണ്ടാകില്ല. അവര്‍ സമ്പാദിക്കുന്ന പണം ഡേകെയറില്‍ കൊടുക്കേണ്ടിവരും. അങ്ങനെ അവര്‍ ജോലി വേണ്ടെന്നു തീരുമാനിക്കും.

ഒരുപാട് സ്ത്രീകള്‍ക്ക് ജോലി ചെയ്യണോ വേണ്ടയോ എന്ന് തീരുമാനിക്കാന്‍ കഴിയുകയും അവരുടെ തീരുമാനത്തെ അനുസരിച്ച് അവര്‍ വിലയിരുതപ്പെടുകയും ചെയ്യുന്നുണ്ട്. അതുകൊണ്ടാണ് ഈ പോസ്റ്റ്‌ ഒരു ഹിറ്റാകുന്നത്. എന്നാല്‍ അമ്മമ്മാരെ നമ്മള്‍ എന്തോ പ്രത്യേകതരം മാലാഖാജീവികളായി കരുതുന്നത് നിറുത്തിയാല്‍ ഒരുപക്ഷെ അവര്‍ക്ക് ഇത്ര കുറ്റബോധവും സങ്കടവും ഒന്നും തോന്നെണ്ടിവരില്ലായിരിക്കും. ജോലിയുള്ള അമ്മമാരും ജോലിയില്ലാത്തവരും പരസ്പരം വിലയിരുത്തുന്നത് അവസാനിപ്പിച്ചിരുന്നെങ്കിലും പ്രശ്നങ്ങള്‍ മാറിയേനെ.
 


ജോലിയുള്ള അമ്മയോടുള്ള മറ്റൊരു വരി ഇങ്ങനെയാണ്!

നിങ്ങളുടെ കുട്ടികള്‍ക്ക് അസുഖം വരുമ്പോള്‍ നിങ്ങള്‍ ശമ്പളം പോലും ഉപേക്ഷിച്ച് അവരുടെയൊപ്പം വീട്ടില്‍ ഇരിക്കാറുണ്ട്. നിങ്ങള്‍ രഹസ്യമായി ഈ ദിവസങ്ങള്‍ ആസ്വദിക്കാറുണ്ടെന്നും കുട്ടികളുടെ കൂടെ സമയം ചെലവിടാന്‍ പറ്റുന്നതില്‍ സന്തോഷിക്കാറുണ്ടെന്നും എനിക്കറിയാം.

ദയവുചെയ്ത് അങ്ങനെ പറയരുത്. ജോലി ചെയ്യുന്ന അമ്മമാര്‍ക്കും വീട്ടില്‍ ഇരിക്കുന്ന അമ്മമാര്‍ക്കും അവരുടെ ജീവിതത്തില്‍ പല വ്യത്യാസങ്ങളും ഉണ്ടാകും. എന്നാല്‍ സുഖമില്ലാത്ത കുഞ്ഞിന്‍റെ കൂടെ വീട്ടില്‍ ഇരിക്കുന്നത് ഒരമ്മയും ആസ്വദിക്കുമെന്ന് തോന്നുന്നില്ല.

Jessica Grose is a frequent Slate contributor and the author of the novel Sad Desk Salad.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍