UPDATES

ഓഫ് ബീറ്റ്

സ്വവര്‍ഗരതിയെ എതിര്‍ക്കുന്ന ആണുങ്ങള്‍ എന്താണ് ഭയക്കുന്നത്?

സാക്ക് ഹൌ (സ്ലേറ്റ്)

2014ല്‍ സ്വവര്‍ഗ്ഗരതിയെ എതിര്‍ക്കുന്നത് ഒരു പിന്തിരിപ്പന്‍ നടപടിയായാണ്‌ കരുതാറുള്ളത്. സ്വവര്‍ഗ്ഗരതിയെ ആളുകള്‍ പതിയെ അംഗീകരിച്ചുതുടങ്ങുന്ന ഒരു സമയമാണിത്. സ്വവര്‍ഗ്ഗാനുരാഗികളെപ്പറ്റി വെറുപ്പോടെ സംസാരിക്കുന്നവരെ പുരോഗമനപരമായി ചിന്തിക്കാത്തയാള്‍ എന്നൊക്കെ കരുതാറുണ്ട്‌. അയാള്‍ അയാളുടെ സ്റ്റാറ്റസ് സംരക്ഷിക്കാന്‍ ശ്രമിക്കുകയാണ്, അല്ലെങ്കില്‍ അയാള്‍ രഹസ്യമായി ഒരു സ്വവര്‍ഗാനുരാഗിയാണ് എന്നൊക്കെയാണ് ആളുകള്‍ പറയുക.

എന്നാല്‍ ആളുകള്‍ക്ക് ഇത്തരം ഹോമോഫോബിയ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. എന്തിനാണ് ആളുകള്‍ സ്വവര്‍ഗരതിയെ പേടിക്കുന്നത്? വളരെ വയലന്‍റായ സംഭാഷണങ്ങളിലേയ്ക്കും പ്രവര്‍ത്തികളിലേയ്ക്കും ആളുകളെ എത്തിക്കുന്ന തരത്തില്‍ എന്തുപ്രശ്നമാണ് സ്വവര്‍ഗരതി? തങ്ങള്‍ സ്വവര്‍ഗാനുരാഗികളാണ് എന്ന് സമ്മതിക്കാന്‍ ചില പുരുഷന്മാര്‍ക്ക് ഇത്ര ബുദ്ധിമുട്ട് തോന്നുന്നത് എന്തുകൊണ്ടാണ്? ഹോമോഫോബിയയെ ഒരാളുടെ സ്വന്തം താല്‍പ്പര്യം എന്ന് മാത്രം മനസിലാക്കാതെ പുരുഷന്മാരെ വളര്‍ത്തുന്നതില്‍ സമൂഹം ചെയ്യുന്നത് എന്ത് എന്ന് മനസിലാക്കുന്നത് നന്നായിരിക്കും.
 

സ്വവര്‍ഗാനുരാഗത്തെ പേടിച്ചുകൊണ്ടുതന്നെയാണ് പുരുഷന്മാര്‍ വളര്‍ന്നുവന്നിട്ടുള്ളത്. എന്നാല്‍ നമ്മള്‍ സാധാരണഗതിയില്‍ ആലോചിക്കുന്ന കാരണങ്ങള്‍ മാത്രമല്ല ഈ പെടികള്‍ക്ക് പിന്നിലുള്ളത്. മതവും സ്വന്തം ലൈംഗികതയില്‍ ഉള്ള വിശ്വാസക്കുറവും മറ്റുപുരുഷന്മാരുടെ ലിംഗത്തോടുള്ള വെറുപ്പും മാത്രമല്ല കാരണം. ഹെട്രോസെക്ഷ്വാലിറ്റി അഥവാ സ്ത്രീപുരുഷലൈംഗികബന്ധത്തിലധിഷ്ടിതമായ ബന്ധം വളരെ ദുര്‍ബലമാണ് എന്നതാണ് ഈ പേടിയുടെ കാരണം എന്നതാണ് സത്യം. സത്യങ്ങളെക്കാള്‍ ചില അവബോധങ്ങളിലാണ് ഇത്തരം ബന്ധങ്ങളുടെ ശക്തി. നിങ്ങള്‍ ആളുകള്‍ ശരിയെന്ന് കരുതുന്ന ലിംഗത്തിലുള്ളവരോട് മാത്രം താല്‍പ്പര്യം കാണിച്ചാല്‍ നിങ്ങള്‍ കൊള്ളാം. എന്നാല്‍ ഇത്തരം ധാരണകള്‍ വളരെവേഗം തന്നെ ആളുകള്‍ തിരുത്തും. പുരുഷനായ നിങ്ങള്‍ മറ്റൊരു പുരുഷസുഹൃത്തിനോട് അല്‍പ്പം കൂടുതല്‍ അടുപ്പമുള്ള സൗഹൃദം കാണിച്ചാല്‍ തന്നെ ആളുകള്‍ പലതും പറഞ്ഞുതുടങ്ങും. ഒരിക്കല്‍ നിങ്ങളുടെ സാമ്പ്രദായികപുരുഷ ഇമേജ് തകര്‍ന്നാല്‍ പിന്നെയത് തിരിച്ചുകിട്ടുകയുമില്ല.

സമൂഹം ലെസ്ബിയന്‍ സെക്സ് എന്നതില്‍ ശരിക്കങ്ങ് വിശ്വസിച്ചിട്ടില്ലാത്തതുകൊണ്ട് സ്ത്രീകള്‍ക്ക് അല്‍പ്പംകൂടി സ്വാതന്ത്ര്യങ്ങളുണ്ട്‌. എന്നാല്‍ പുരുഷലൈംഗികത ഒരേ ദിശയില്‍ മാത്രമുള്ള ഒന്നായാണ് കരുതപ്പെട്ടിരിക്കുന്നത്. തങ്ങള്‍ ഗേ ആണെന്ന് യുവാക്കളായ പുരുഷന്മാര്‍ തിരിച്ചറിഞ്ഞുകഴിഞ്ഞാല്‍ പിന്നെ അവര്‍ ഗേ വ്യക്തികളായി മാറുന്നു. ജീവിതത്തില്‍ പിന്നീട് എപ്പോഴെങ്കിലും സ്ത്രീകളോട് താല്‍പ്പര്യം തോന്നിത്തുടങ്ങുന്ന ഒരു ഗേ മനുഷ്യനെപ്പറ്റി നമ്മള്‍ കേട്ടിട്ടുണ്ടാകില്ല. തങ്ങള്‍ ബൈസെക്ഷ്വല്‍ ആണെന്ന് പറയുന്ന പുരുഷന്മാരെ ആരെയും ആരും ഗൌരവമായി എടുക്കാറില്ല. ബൈസെക്ഷ്വല്‍ ആണെന്ന് പറയുന്ന ആണുങ്ങള്‍ സത്യത്തില്‍ ഗേ ആണെന്നും അത് അംഗീകരിക്കാന്‍ അവര്‍ക്ക് മടിയാണ് എന്നതാണ് സത്യം എന്നുമാണ് കരുതപ്പെടുന്നത്.
 

ഇതിന്‍റെ ഫലമായി സങ്കീര്‍ണ്ണമായ ലൈംഗികഅവസ്ഥകള്‍ അനുഭവിക്കാന്‍ പുരുഷന്‍മാര്‍ക്ക് കഴിയാറില്ല. സ്ത്രീകളോട് ആകര്‍ഷണമില്ല എന്ന് പറഞ്ഞാല്‍ ഉടന്‍ തന്നെ ഗേ എന്ന് എഴുതുകയാണ് പതിവ്. തന്‍റെ ലൈംഗികതാല്‍പ്പര്യങ്ങള്‍ എന്താണെന്ന് മനസിലാക്കാനായി സ്വവര്‍ഗബന്ധങ്ങള്‍ പരീക്ഷിച്ചുനോക്കാനൊന്നും പുരുഷന്മാര്‍ക്ക് കഴിയില്ല. എനിക്കൊരു സുഹൃത്തുണ്ടായിരുന്നു. സ്കൂളില്‍ സ്വവര്‍ഗ്ഗതാല്‍പ്പര്യമൊന്നും പ്രകടിപ്പിക്കാത്ത ഒരാള്‍. കോളേജില്‍ ഒന്നാം വര്‍ഷത്തില്‍ അയാള്‍ക്ക് ചില സ്വവര്‍ഗ്ഗബന്ധങ്ങളുണ്ടായി. രണ്ടാം വര്‍ഷം മുതല്‍ ഒരു സ്ത്രീയുമായി മാത്രമായിരുന്നു അയാളുടെ ബന്ധം. എങ്കിലും അവരുടെ ബന്ധം ശക്തമായ ഒന്നാണെന്ന് ആളുകള്‍ക്ക് അംഗീകരിക്കാന്‍ മടിയുണ്ടായത് ഓര്‍ക്കുന്നു.

ഇത്തരത്തില്‍ ലേബല്‍ ഒട്ടിക്കുന്നത് പേടിപ്പെടുത്തുന്ന ഒന്നാണ്. നിങ്ങള്‍ അതിനുമുന്‍പ് ജീവിച്ച സ്വവര്‍ഗരതിയില്ലാത്ത ജീവിതത്തെ മുഴുവന്‍ മായ്ച്ചുകളയലാണത്. സ്വവര്‍ഗ്ഗരതി ഒരു മോശം കാര്യമല്ലെങ്കില്‍ക്കൂടി ഇത്തരം മായ്ച്ചുകളയലുകള്‍ അപകടകരമാണ്.
 

തങ്ങളുടെ പേടികളെ പുരുഷന്മാര്‍ വളരെ ക്രിയാത്മകമായാണ് നേരിടുന്നത്. ഹൈസ്കൂള്‍ കുട്ടികള്‍ മുതല്‍ കൂടെയുള്ളവരുടെ സ്വഭാവവ്യതിയാനങ്ങളെ ആളുകള്‍ കളിയാക്കലുകളോടെയും കുറ്റപ്പെടുത്തലുകളോടെയുമാണ്‌ നേരിടുന്നത്. ഒരു ചെറിയ പിശകുകൊണ്ട് പോലും നിങ്ങളുടെ ജീവിതകാലം മുഴുവന്‍ പേരുവീഴും എന്ന് കുട്ടിക്കാലം മുതല്‍ നമ്മള്‍ ആണ്‍കുട്ടികളെ പഠിപ്പിക്കുകയാണ്.

ഹോമോഫോബിയ ഗൌരവമായ ഒരു പേടിതന്നെയാണ്. ഒരു രോഗത്തോടുള്ള പേടിപോലെയല്ല അത്. അതുകൊണ്ടാണ് ഒരു ഗേ ആയ എന്നോട് ദേഷ്യത്തോടെ കമന്‍റ് പറയുന്ന ആളുകളോട് എനിക്ക് വിരോധം തോന്നാത്തത്. ഞാന്‍ അവരെ പേടിക്കുന്നതിനേക്കാള്‍ അവര്‍ എന്നെ പേടിക്കുന്നു എന്നതാണ് സത്യം.

Zach Howe is an editor at Blunderbuss and has written for Full Stop. 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍