UPDATES

കേരളം

മജീദും സുഹറയും തലയോലപ്പറമ്പും

വൈക്കം മുഹമ്മദ് ബഷീറിന്‍റെ ബാല്യകാലസഖിയുടെ ചലചിത്രാവിഷ്ക്കാരത്തിന് പിന്നാലെ ഒരു കൂട്ടം യുവ ചിത്രകാരന്‍മാര്‍ അതിനെ ക്യാന്‍വാസിലേക്ക് പകര്‍ത്തുകയാണ് ഇവിടെ. മജീദിന്‍റെയും സുഹറയുടെയും ബാല്യവും തലയോലപ്പറമ്പിന്‍റെ ജൈവലോകവും പല നിറങ്ങളില്‍ ലയിച്ച് ഒന്നാകുന്ന അവിസ്മരണീയമായ അനുഭവമായി മാറുകയാണ് ചിത്രങ്ങള്‍. 40 അടി നീളവും 6 അടി ഉയരമുള്ള ക്യാന്‍വാസിലാണ് ചിത്രങ്ങള്‍ ഒരുക്കിയിരിക്കുന്നത്. ബാല്യകാലസഖി സിനിമയുടെ പ്രമോഷന് വേണ്ടി ജനുവരി 19-24 തിയതികളില്‍ സംസ്ഥാന യുവജനോത്സവത്തിന്‍റെ ഭാഗമായി പാലക്കാട് കോട്ടയ്ക്കടുത്തുള്ള രാപ്പാടി ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന പബ്ലിക് ഈവന്‍റിലാണ് ചിത്രരചന നടന്നത്. പക്ഷേ എന്തുകൊണ്ടോ സിനിമയ്ക്ക് വേണ്ടിയുള്ള പ്രമോഷന്‍ മറ്റീരിയലായി ഇത് പിന്നീട് ഉപയോഗിക്കപ്പെട്ടില്ല. ബാല്യകാലസഖിയെ പൂര്‍ണ്ണമായും ക്യാന്‍വാസിലേക്ക് പകര്‍ത്തി കൊച്ചി, മട്ടാഞ്ചേരിയിലെ തങ്ങളുടെ ഗ്യാലറിയായ ബാക് യാര്‍ഡ് സിവിലൈസേഷനില്‍ പ്രദര്‍ശിപ്പിക്കാനാണ് ഈ കലാകാരന്മാര്‍ ലക്ഷ്യമിടുന്നത്. ഇര്‍ഷാദ് മാവായില്‍, റിയാസ് പേരോക്കര, അനു റിന്‍സി ഫ്രാന്‍സിസ്, ഷാന്‍റോ ആന്‍റണി എന്നിവരാണ് ചിത്രകരാന്‍മാര്‍.

 

 

 

 

 

 

 

 

 

 

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍