UPDATES

ഓഫ് ബീറ്റ്

ജെ കെ റൌളിംഗിന് തെറ്റി; ഹാരിപോട്ടറും ഹെര്‍മിയോണിയും ചേരില്ല

എല്‍ വി ആന്‍ഡേര്‍സന്‍ (സ്ലേറ്റ്)

ഓരോ ഹാരിപോട്ടര്‍ ആരാധകരും കാണാന്‍ ആഗ്രഹിച്ചിരുന്ന ഒരു പ്രേമമായിരുന്നു ഹാരി പോട്ടറുടെതും ഹെര്‍മിയോണിയുടേതും എന്നാണ് എഴുത്തുകാരി ക്ലോഡിയ ക്രോഫ്റ്റ് ടൈംസില്‍ എഴുതിയത്. ഇപ്പോള്‍ നായകന്‍റെയൊപ്പമല്ലാതെ നായകന്‍റെ കൂട്ടുകാരന്‍ റോണിന്‍റെ ഒപ്പം ഹെര്‍മിയോണിയെ ചേര്‍ത്തുവെച്ചത് തെറ്റായിപ്പോയി എന്ന് ജെ കെ റൌളിംഗ് തന്നെ സമ്മതിക്കുന്നു. ഹെര്‍മിയോണിയായി അഭിനയിച്ച എമ്മാ വാട്ട്സനോടാണ് ഒരു അഭിമുഖത്തിനിടെ എഴുത്തുകാരിയായ റൌളിംഗ് ഇത് സമ്മതിച്ചത്. റോണ്‍/ഹെര്‍മിയോണി ബന്ധം അവരുടെ ഒരു മോഹസാക്ഷാത്കാരമായിരുന്നുവെന്നും വിശ്വസനീയതയുള്ളത് കൊണ്ടല്ല തീര്‍ത്തും സ്വകാര്യമായ കാരണങ്ങള്‍ കൊണ്ടാണ് അങ്ങനെയൊരു കഥാഗതിയുണ്ടായതെന്നും എഴുത്തുകാരി സമ്മതിക്കുന്നു.
 

സ്വകാര്യകാരണങ്ങള്‍ എന്തായിരുന്നുവെന്നോ എന്ത് ആഗ്രഹമാണ് റൌളിംഗ് സഫലമാക്കിയതെന്നോ വ്യക്തമല്ല. എന്തായാലും ക്ലോഡിയ ക്രോഫ്റ്റ് പറഞ്ഞത് തെറ്റാണ്. എല്ലാ ഹാരിപോട്ടര്‍ ആരാധകരും ഹാരി/ഹെര്‍മിയോണി ബന്ധം ആഗ്രഹിച്ചിരുന്നില്ല. റൌളിംഗ് എന്തുപറഞ്ഞാലും റോണ്‍ ഹെര്‍മിയോണി ബന്ധത്തില്‍ അവര്‍ക്ക് തെറ്റിയിട്ടില്ല. ഞാനുള്‍പ്പെടുന്ന പല ആരാധകര്‍ക്കും പതിയെ ഉരുത്തിരിഞ്ഞുവന്ന റോണ്‍ ഹെര്‍മിയോണി പ്രേമം കഥയിലെ ഏറ്റവും മികച്ച ഒരു അനുഭവമാണ്‌. (പുസ്തകത്തിന്‍റെ കാര്യമാണ് പറയുന്നത്, സിനിമയുടെയല്ല. സിനിമയില്‍ ഹെര്‍മിയോണിക്ക് റൊണുമായൊ ഹാരിയുമായോ വലിയ അടുപ്പമൊന്നും തോന്നിക്കുന്നില്ല).
 

ഹെര്‍മിയോണിയുടെയും റോണിന്‍റെയും സ്വഭാവങ്ങള്‍ക്ക് വലിയ ചേര്‍ച്ചയുണ്ട്. ഹെര്‍മിയോണി വളരെ ഗൌരവക്കാരിയും കാര്യങ്ങള്‍ നിയന്ത്രിക്കാന്‍ ഇഷ്ടപ്പെടുന്നവളുമാണ്. റോണ്‍ മറിച്ച് കാര്യങ്ങളെ വളരെ ലഘുവായി കാണുന്നയാളാണ്. ഹെര്‍മിയോണി ഏത് കാര്യത്തെയും വലിയ ഗൌരവത്തോടെ പരിഗണിക്കുമ്പോള്‍ റോണ്‍ അതെപ്പറ്റി മണ്ടന്‍ തമാശകള്‍ പറയും. ഹെര്‍മിയോണിക്ക് ലോജിക്കല്‍ ബുദ്ധിയാണ്, റൊണിനു ഇമോഷണല്‍ ബുദ്ധിയും. റോണ്‍ യിനും ഹെര്‍മിയോണി യാങ്ങും ആണ്. ഹെര്‍മിയോണിയുടെ പരുക്കന്‍ വശങ്ങളെ മിനുസപ്പെടുത്തുന്നത് റോണ്‍ ആണ്. റൊണിനു ആത്മവിശ്വാസം കൊടുക്കുന്നത് ഹെര്‍മിയോണിയും. ഒരുമിച്ച് വരുമ്പോള്‍ അവര്‍ അങ്ങേയറ്റം ചേര്‍ച്ചയുള്ള ദമ്പതികളാണ്.

എന്നാല്‍ ഹാരി ദേഷ്യക്കാരനും തന്നിഷ്ടക്കാരനുമൊക്കെയാണ്. ഹെര്‍മിയോണിയെപ്പോലെ തന്നെ ഹാരിയും സ്വന്തം ജീവിതമുള്‍പ്പെടുന്ന കാര്യങ്ങള്‍ വളരെ ഗൌരവത്തോടെയാണ് കാണുന്നത്. ഹാരിയും ഹെര്‍മിയോണിയും പ്രേമിക്കുക എന്നാല്‍ രണ്ടു ഭീകരസത്വങ്ങളെ ഒന്നിച്ച് ഒരു മുറിയിലടയ്ക്കുന്നത് പോലെയാണ്. രണ്ടുപേരും കടുംപിടുത്തക്കാര്‍, രണ്ടുപേരും വലിയ ആഗ്രഹങ്ങളുള്ളവര്‍. ഇവര്‍ ശാന്തരായി ഒരുമിച്ച് തുടരാന്‍ ബുദ്ധിമുട്ടാണ്.
 

റൊണും ഹെര്‍മിയോണിയും തമ്മിലുള്ള ബന്ധത്തിനു വിശ്വാസ്യത കുറവാണെന്ന റൌളിംഗിന്റെ പറച്ചിലിന് ചില പ്രശ്നങ്ങളുണ്ട്. എന്തുകൊണ്ട് വിശ്വാസ്യതയില്ല? ബുദ്ധിമതിയായ ഒരു സ്ത്രീക്ക് ദയാലുവും മറ്റുള്ളവരെ പിന്താങ്ങുന്നവാനും എന്നാല്‍ ദരിദ്രനുമായ ഒരുവനെ എന്തുകൊണ്ട് ഇഷ്ടപ്പെട്ടുകൂടാ? സ്മാര്‍ട്ട് സ്ത്രീകള്‍ സാമ്പ്രദായിക സ്മാര്‍ട്ട് പുരുഷന്മാരോട് മാത്രമേ ചേരൂ എന്നാണോ റൌളിംഗ് കുട്ടികള്‍ക്കായുള്ള കഥകളിലൂടെ സ്ഥാപിക്കാന്‍ ശ്രമിക്കുന്നത്? (ഹാരിക്ക് എന്തെല്ലാം പ്രശ്നങ്ങളുണ്ടെ\ങ്കിലും അവന്‍ സാധാരണകാഴ്ചപ്പാടിലെ ഒരു ജേതാവാണ്‌, ഹാരിക്ക് പണമുണ്ട്, ഹാരി ഒരു അത്ലറ്റ് ആണ്, ഹാരി പ്രശസ്തനാണ്.) സാമ്പ്രദായിക ലിംഗബന്ധങ്ങളെ മാറ്റിചിന്തിച്ചു എന്നതാണ് റൊണിന്റെയും ഹെര്‍മിയോണിയുടെയും ബന്ധത്തെ മനോഹരമാക്കിയത്. എന്നാല്‍ റൌളിംഗ് അത് അംഗീകരിക്കുന്നില്ല എന്നത് സങ്കടകരമാണ്.
 

ഹെര്‍മിയോണി റൊണിനെയോ ഹാരിയെയോ വിവാഹം കഴിക്കെണ്ടിയിരുന്നില്ല എന്ന ഒരു സാധ്യത ചിന്തിക്കാന്‍ റൌളിംഗ് മെനക്കെടില്ല എന്നത് വിഷമകരമാണ് എന്ന് ടൈംസിലെ ഹാരിപോട്ടര്‍ ആരാധികയായ സാമന്ത ഗ്രോസ്മാന്‍ പറയുന്നു. എല്ലാ പ്രധാനകഥാപാത്രങ്ങളും അങ്ങോട്ടുമിങ്ങോട്ടും വിവാഹിതരായി സസന്തോഷം ജീവിതാവസാനം വരെ ജീവിച്ചു എന്ന് പറഞ്ഞുവെച്ചില്ലായിരുന്നെങ്കില്‍ ഈ കഥ കുറെകൂടി പുരോഗമനപരമാകുമായിരുന്നു എന്നതാണ് സത്യം. ഹാരി താന്‍ ഇത്രനാളും റോണുമായി പ്രേമത്തിലായിരുന്നുവെന്ന് തിരിച്ചറിയുകയോ പതിനേഴാം വയസില്‍ ഒരു വിവാഹം എന്നൊക്കെ ആലോചിക്കാന്‍ സമയമായില്ല എന്ന് ഹെര്‍മിയോണി തീരുമാനിക്കുകയോ ഒക്കെ ചെയ്തിരുന്നെങ്കില്‍ നന്നായിരുന്നു. എന്നാല്‍ ചില ആളുകള്‍ വളരെ ചെറുപ്പത്തിലേ തങ്ങളുടെ പ്രേമം കണ്ടെത്തുന്നവരുമാണ്. എഴുതിവെച്ചത് വായിച്ചാല്‍ ഹെര്‍മിയോണിയും റോണും അങ്ങനെയുള്ളവരാണെന്നാണ് തോന്നുക.

L.V. Anderson is a Slate assistant editor. She edits Slate‘s food and drink sections and writes Brow Beat’s recipe column, You’re Doing It Wrong. 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍