UPDATES

ഇന്ത്യ

മിലന്‍ 2014: കടലിലെ കരുത്തിന്‍റെ പ്രദര്‍ശനം

നാവിക സേനയുടെ ദ്വൈവാര്‍ഷിക നാവികാഭ്യാസ പ്രകടനം മിലന്‍ 2014നു ആന്‍ഡമാന്‍ ആന്‍ഡ് നികോബാറിന്‍റെ തലസ്ഥാനമായ പോര്‍ട് ബ്ലെയറിന്‍റെ തെളിഞ്ഞ കടല്‍ത്തീരം സാക്ഷിയായി. 15 യുദ്ധക്കപ്പലുകളാണ് ഇത്തവണത്തെ അഭ്യാസ പ്രകടനത്തിന് അണിനിരന്നത്. കെനിയ, ടാന്‍സാനിയ, മൌറീഷ്യസ്, മാല്‍ദ്വീവ്സ്, ആസ്ട്രേലിയ, സീഷെല്‍സ് തുടങ്ങി മേഖലയിലെ 17 രാജ്യങ്ങളില്‍ നിന്നുള്ള നാവിക സേന അഭ്യാസ പ്രകടനങ്ങളില്‍ പങ്കാളിയായി. ഫിലിപ്പൈന്‍സും കംബോഡിയയും ആദ്യമായാണ് മിലനില്‍ പങ്കെടുക്കുന്നത്. (ചിത്രങ്ങള്‍ക്ക് കടപ്പാട്: പ്രതിരോധ മന്ത്രാലയം, ഇന്ത്യാ ഗവണ്‍മെന്‍റ്)
 

ഇന്ത്യയുടെയും ചൈനയുടെയും സാമ്പത്തിക വളര്‍ച്ചയും 9/11 ആക്രമണത്തെ തുടര്‍ന്നു ഏഷ്യ കേന്ദ്രീകരിച്ച് അമേരിക്കയും സഖ്യ രാജ്യങ്ങളും നടത്തി വരുന്ന സൈനിക ഇടപെടലുകളും ലോകത്തിന്‍റെ ഏറ്റവും തന്ത്ര പ്രധാനമായ കേന്ദ്രമായി ഇന്ത്യന്‍ മഹാസമുദ്രത്തെ മാറ്റിയിട്ടുണ്ട്. അതുകൊണ്ടു തന്നെ വരും നാളുകളില്‍ ലോക മേധാവിത്വത്തിന് വേണ്ടിയുള്ള മത്സരം നടക്കുന്നത് ഇവിടെയായിരിക്കും.
 

കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകളായി നാവിക നയതന്ത്രത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന രാജ്യമാണ് ഇന്ത്യ. ഈ നാവിക നയതന്ത്രത്തിന്‍റെ ഏറ്റവും പ്രത്യക്ഷമായ ഉദാഹരണമാണ് മിലന്‍.
 

 

പൊതുവായ അതിര്‍ത്തിയുള്ള ഇന്ത്യയും ചൈനയും ശക്തമായി വളരുമ്പോള്‍ സൈനികമായ അസ്വാരസ്യങ്ങള്‍ക്ക് ഏറെ സാധ്യതയുണ്ട്. ഈ രണ്ടു രാജ്യങ്ങളുടെ വളര്‍ച്ചയുടെ അടിസ്ഥാനമായ എണ്ണയും പ്രകൃതി വാതകങ്ങളും മറ്റും ഗള്‍ഫ് രാജ്യങ്ങളില്‍നിന്നും ആഫ്രിക്കയില്‍ നിന്നും തങ്ങളുടെ രാജ്യത്തേക്ക് എത്തിക്കുന്ന തന്ത്ര പ്രധാനമായ മേഖലയാണിത്.
 

കൂടാതെ പുറത്തുള്ള തങ്ങളുടെ സൈനികവും അല്ലാത്തതുമായ ആസ്തികളുടെ സംരക്ഷണവും മിലന്‍ പോലുള്ള നാവികാഭ്യാസ പ്രകടനങ്ങളുടെ പിന്നിലെ ലക്ഷ്യങ്ങളില്‍ ഒന്നാണ്.
 

ചൈനയേക്കാളും മികച്ചതും സാങ്കേതിക തികവാര്‍ന്നതുമായ നാവികസേനയാണ് ഇന്ത്യയുടേത്. കൂടാതെ രാജ്യത്തു നിലനില്‍ക്കുന്ന ശക്തവും സുസ്ഥിരവുമായ ജനാധിപത്യ ക്രമവും തുറന്ന സമൂഹം എന്ന ഖ്യാതിയും മറ്റ് അയല്‍ രാജ്യങ്ങളുമായി സൌഹൃദം ഉണ്ടാക്കുന്നതില്‍ ചൈനയേക്കാള്‍ ഒരു പടി മുന്‍പിലായി ഇന്ത്യയെ നിര്‍ത്തുന്നുണ്ട്.
 

അതുകൊണ്ടു തന്നെ ലോക രാജ്യങ്ങള്‍ക്കിടയില്‍ ഇന്ത്യക്കുള്ള പ്രശസ്തിയുടെയും സമ്മതിയുടെയും അളവുകോലാണ് മിലാന്‍ എന്നു ഉറപ്പിച്ച് പറയാം.
 

“കരയിലെ സുരക്ഷാ ഉറപ്പാക്കാന്‍ കടലില്‍ നമ്മള്‍ ശക്തരായിരിക്കണം” എന്ന ജവഹര്‍ലാല്‍ നെഹ്രുവിന്‍റെ വാക്കുകളെ അരക്കിട്ട് ഉറപ്പിക്കുകയാണ് ഈ നാവികാഭ്യാസ പ്രകടനത്തിലൂടെ ഇന്ത്യ

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍