UPDATES

ക്രിക്കറ്റില്‍ ഏഷ്യന്‍ രാജ്യങ്ങള്‍ ശത്രുക്കളാകുന്നോ?

ടീം അഴിമുഖം

ഇന്ത്യ പാകിസ്ഥാന്‍ ശത്രുതയില്‍ പങ്കിലമായ നമ്മുടെ പ്രദേശത്തെ ഐക്യത്തെ ക്കുറിച്ച് പറയുമ്പോള്‍ ക്രിക്കറ്റ് എപ്പോഴും വേറിട്ട് നിന്നിരുന്നു. ഏഷ്യയില്‍ രാഷ്ട്രങ്ങള്‍ക്കിടയിലൂടെ യാത്ര ചെയ്യുക എന്നത് അത്രത്തോളം സ്വതന്ത്രമായ സംഗതിയല്ല. എന്നിരുന്നാലും എല്ലാ രാഷ്ട്രീയ ഭിന്നതകള്‍ക്കും അതീതമായി ക്രിക്കറ്റ് എന്നും ഒരു ആഘോഷമായിരുന്നു ഇവിടെ. മൂന്നു ദശകങ്ങള്‍ക്ക് മുന്‍പ് മാത്രം രൂപം കൊണ്ട ഏഷ്യന്‍ ക്രിക്കറ്റ് കൌണ്‍സില്‍ (എ‌സി‌സി) ലോക ക്രിക്കറ്റിലെ ഏറ്റവും ശക്തമായ ചേരിയായി മാറി.  പക്ഷേ കാര്യങ്ങള്‍ ഇപ്പോള്‍ കൈവിട്ടു പോയി തുടങ്ങിയിരിക്കുന്നു. പ്രധാന കക്ഷികളായ ഇന്ത്യയും പാക്കിസ്ഥാനും തീര്‍ത്തും വിരുദ്ധമായ വഴികളിലൂടെയാണ് ഇപ്പോള്‍ നീങ്ങിക്കൊണ്ടിരിക്കുന്നത്. ഇത് അസാധാരണമാണ്. രാജ്യങ്ങള്‍ തമ്മിലുള്ള ക്രിക്കറ്റ് ഇതര ബന്ധങ്ങള്‍ ദുര്‍ബലമായിരുന്നപ്പോഴും ഇന്ത്യയിലെയും പാകിസ്ഥാനിലേയും ക്രിക്കറ്റ് ബോര്‍ഡുകള്‍ ഒരേ പോലെ ചിന്തിക്കുകയായിരുന്നു പതിവ്.

ഏഷ്യന്‍ സംഘടനയുടെ സ്ഥാപക രാജ്യങ്ങളില്‍ ഒന്നായ ശ്രീലങ്ക ഇപ്പോള്‍ പാക്കിസ്ഥാന്‍റെ കൂടെയാണ്. മാത്രമല്ല അന്താരാഷ്ട്ര ക്രിക്കറ്റ് കൌണ്‍സില്‍ നിര്‍ദ്ദേശിക്കുന്ന വന്‍ മാറ്റങ്ങളെയൊന്നും അവര്‍ പിന്തുണക്കുന്നുമില്ല. ഐ സി സിയുടെ എക്സിക്യൂടിവ് ബോര്‍ഡ് സിങ്കപ്പൂരില്‍ നടന്നപ്പോള്‍ പാക്കിസ്ഥാനും ശ്രീലങ്കയും വോട്ടെടുപ്പില്‍ നിന്നു വിട്ടുനില്‍ക്കുകയുണ്ടായി.  ഇതിലേറ്റവും കുഞ്ഞനായ ടെസ്റ്റ് കളിക്കുന്ന രാജ്യമായ ബംഗ്ലാദേശിന് ഇന്ത്യയുടെ നിലപാടിനൊപ്പം നില്‍ക്കുക എന്നല്ലാതെ മറ്റ് വഴികളുണ്ടായിരുന്നില്ല. 
 


കടലാസില്‍ ആസ്ട്രേലിയയും ഇംഗ്ലണ്ടും ഇന്ത്യയ്ക്ക് തുല്യമാണ്. പക്ഷേ ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിന്‍റെ പ്രസിഡന്‍റ് നാരായണസ്വാമി ശ്രീനിവാസനാണ് കളി നിയന്ത്രിച്ചിരുന്നത്. അത് കൂടാതെ ഐസിസി വിതരണം ചെയ്യുന്ന വരുമാനത്തില്‍ ഇന്ത്യയുടെ പങ്ക് 4ശതമാനത്തില്‍ നിന്നും 20 ശതമാനത്തിലേക്ക് കുതിച്ചു ചാടിയിരിക്കുന്നു.  മരുമകന്‍ ഗുരുനാഥ് മെയ്യപ്പന്‍റെ പ്രശനങ്ങള്‍ മാറ്റി നിര്‍ത്തിയാല്‍ പുനസംഘടനയ്ക്ക് ശേഷം ഐസിസിയുടെ അദ്ധ്യക്ഷനാകാനുള്ള ശ്രീനിവാസന്‍റെ വഴികള്‍ തീര്‍ത്തൂം സുഗമമാണ്. തന്‍റെ "ആത്മ സുഹൃത്ത്" ഇംഗ്ലണ്ട്-വെയ്ല്‍സ് ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാനായ ഗിലെസ് ക്ലാര്‍കുമായി തനിക്കുള്ള സാമ്യമാണു ശ്രീനിവാസന്‍റെ ഏറ്റവും വലിയ പ്രതീക്ഷ.

വഴി ഒരുങ്ങി കഴിഞ്ഞു. ജൂണ്‍ മാസം രണ്ടാം പകുതിയില്‍ ശ്രീനിവാസന്‍ ക്രിക്കറ്റ് ആസ്ട്രേലിയയുടെ ആസ്ഥാനം നിലകൊള്ളുന്ന മെല്‍ബോണില്‍ വച്ച് ഐസിസിയുടെ വാര്‍ഷിക സമ്മേളനത്തില്‍ ഭാരവാഹിത്തം ഏറ്റെടുക്കും.

1997-2000 കാലഘട്ടത്തില്‍ ഒടുവിലത്തെ ചില മാറ്റങ്ങള്‍ക്ക് ശേഷം ഐസിസിയുടെ ആദ്യ പ്രസിഡന്‍റ് ആയിരുന്നു ജഗ്മോഹന്‍ ഡാല്‍മിയ. ശരദ് പവാറും ക്രിക്കറ്റിന്‍റെ ലോക സംഘടനയെ നയിച്ചിട്ടുണ്ട്. സിങ്കപ്പൂരിലെ സംഭവ വികാസങ്ങളുടെ ഒന്നാമത്തെ ഫലം ഈ ഏഷ്യന്‍ ഐക്യം ഒരു സിക്സര്‍ പോലെ പറന്നു എന്നതാണു.

പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന്‍റെ ആദ്യത്തെ ചീഫ് എക്സിക്യൂടീവും ഈ ഐക്യത്തിന്‍റെ ശില്‍പിയുമായ ആരിഫ് അലി ഖാന്‍ അബ്ബാസിയാണ് ഇക്കൂട്ടത്തില്‍ അധികം ആഘോഷിക്കപ്പെടാത്ത ഒരാള്‍. കറാച്ചിയില്‍ വച്ച് അദ്ദേഹം പറഞ്ഞത് ഇങ്ങനെയാണ്, "സിങ്കപ്പൂര്‍ സംഭവ വികാസങ്ങള്‍ സൂചിപ്പിക്കുന്നത് ഐസിസിയ്ക്കു അതിന്‍റെ സ്വത്വം നഷ്ടപ്പെട്ടിരിക്കുന്നു എന്നുതന്നെയാണ്. ഐസിസി പൂട്ടി കെട്ടുന്നതായിരിക്കും ഏറ്റവും നല്ലത്…"
 


"മൂന്നംഗങ്ങള്‍ നിയമത്തിന് മുകളിലാണെങ്കില്‍ ഐസിസിക്ക് യാതൊരു റോളും ഇനി അവശേഷിക്കുന്നില്ല. ഇന്ത്യ, ആസ്ട്രേലിയ, ഇംഗ്ലണ്ട് എന്നീ രാജ്യങ്ങളെ എല്ലാ കാര്യങ്ങളും ഏല്‍പ്പിച്ചാല്‍ മതിയല്ലോ…" അബ്ബാസി തുടരുന്നു.

"തീര്‍ച്ചയായും ക്രിക്കറ്റിന്‍റെ സാമ്പത്തിക വശങ്ങളല്ലാതെ ഐ സി സിക്ക് വലിയ ഉത്തരവാദിത്തം നിറവേറ്റാനുണ്ട്. കൂടുതല്‍ കൂടുതല്‍ ഡോളറിന് വേണ്ടിയുള്ള ആര്‍ത്തിയായി കാര്യങ്ങള്‍ മാറാന്‍ പാടില്ല…".

"അത്യാഗ്രഹം വിദ്വേഷം ഉണ്ടാക്കും. ഈ ധ്രുവീകരണം ക്രിക്കറ്റിനെ നശിപ്പിക്കും…"

"ഈ വല്ലാതെ മാറിയ സാഹചര്യത്തില്‍ ഐസിസി അസോസിയേറ്റ് അംഗങ്ങളുടെയും അഫിലിയേറ്റ് അംഗങ്ങളുടെയും വാക്കുകള്‍ പരിഗണിക്കാത്തതില്‍ എനിക്കു വലിയ ദുഖമുണ്ട്…"

"ആസ്ട്രേലിയയും ഇംഗ്ലണ്ടും ആസ്വദിച്ചിരുന്ന വീറ്റോ അധികാരം അവസാനിപ്പിക്കാന്‍ ഒന്നിച്ചു നിന്നതിലൂടെ ഏഷ്യയ്ക്ക് സാധിച്ചു. അതിനു രണ്ടു ദശകങ്ങള്‍ക്ക് ശേഷമുള്ള ഏറ്റവും മോശം അവസ്ഥയാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. ഇന്ത്യ പിന്‍വാതിലിലൂടെ അവരുമായി കൈകോര്‍ത്തതിലൂടെ വീറ്റോ അധികാരം തിരിച്ചു വന്നിരിക്കുന്നു.."

"എന്തൊരു വിരോധാഭാസം…"

"താഹിര്‍ ചത്വരങ്ങളുടെ കാലത്ത് ഒരു തരത്തിലുമുള്ള വീറ്റോ അധികാരങ്ങള്‍ക്ക് എന്തെങ്കിലും ന്യായമുണ്ടെന്ന് ഞാന്‍ കരുതുന്നില്ല. എല്ലാവര്ക്കും തുല്യ അവസരങ്ങള്‍ നല്‍കിയും ജനാധിപത്യപരമായും വേണം സംഘടനകള്‍ പ്രവത്തിക്കാന്‍."

"സംഭവിക്കുന്ന കാര്യങ്ങള്‍ എനിക്ക് ചിന്തിക്കാന്‍ കഴിയുന്നതിനപ്പുറമാണ്…."

കാര്യങ്ങള്‍ നേരെചൊവ്വേ പറയുന്നതിന് പേര് കേട്ട അബ്ബാസി ഇങ്ങനെ കൂട്ടി ചേര്‍ത്തു, "ഇന്ത്യന്‍ കോടതികളില്‍ നിലനില്‍ക്കുന്ന കേസുകള്‍ പരിഗണിക്കാതെ ശ്രീനിവാസന്‍ അദ്ധ്യക്ഷനായത് തികച്ചും അസാധാരണമായ സംഗതിയാണ്. അയാളുടെ തലയ്ക്ക് മുകളില്‍ ഡമോക്ലാസിന്‍റെ വാള്‍ തൂങ്ങി കിടക്കുന്നുണ്ട്…"

1983 സെപ്റ്റംബര് 19നു ന്യൂഡെല്‍ഹിയിലെ താജ് പാലസില്‍ വച്ച് എസിസി രൂപം കൊണ്ടപ്പോള്‍ പാക്കിസ്ഥാനാണ് ഇന്ത്യയുടെ എന്‍ കെ പി സാല്‍വേ അദ്ധ്യക്ഷനാകണമെന്ന് നിര്‍ദ്ദേശിച്ചത്. "വിരമിച്ച എയര്‍ മാര്‍ഷല്‍ നൂര്‍ ഖാന്‍ നിര്‍ദ്ദേശിച്ചു.. അത്രമേല്‍ സൌഹൃദത്തിലായിരുന്നു ഇന്ത്യയും പാക്കിസ്ഥാനും…ശ്രീ ലങ്ക, ബംഗ്ലാദേശ്, യുഎഇ, മലേഷ്യ എനീ രാജ്യങ്ങളും മീറ്റിംഗില്‍ പങ്കെടുത്തിരുന്നു…ശരിയാണ് കാര്യങ്ങള്‍ ഇപ്പോള്‍ വല്ലാതെ മാറിക്കഴിഞ്ഞിരിക്കുന്നു.." അബ്ബാസി കൂട്ടിച്ചേര്‍ക്കുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍