UPDATES

ഓഫ് ബീറ്റ്

കുട്ടികള്‍ കാണെ അവര്‍ മാരിയസിനെ വെടിവെച്ച് കൊന്നു

ഡാനിയല്‍ പോളിറ്റി (സ്ലേറ്റ്)

കോപ്പന്‍‌ഹേഗനിലെ ഒരു മൃഗശാലയില്‍ പതിനെട്ട് മാസം പ്രായമുള്ള പൂര്‍ണ്ണാരോഗ്യവാനായ മാരിയസ് എന്ന ഒരു ജിറാഫിനെ അധികൃതര്‍ കൊന്ന് സിംഹത്തിന് തിന്നാന്‍ ഇട്ടുകൊടുത്തു. ശക്തമായ ഓണ്‍ലൈന്‍ പ്രതിഷേധത്തെ മറികടന്നാണ് നടപടി. കുട്ടികള്‍ ഉള്‍പ്പെടുന്ന ഒരു കൂട്ടം ആളുകള്‍ നോക്കിനില്‍ക്കെയാണ് മാരിയസിനെ വെടിവെച്ച് കൊന്നത്. അതിനുശേഷം മാരിയസിനെ വെട്ടിമുറിച്ച് കഷണങ്ങളാക്കി സിംഹങ്ങള്‍ക്കും മറ്റു മാംസഭോജികളായ മൃഗങ്ങള്‍ക്കും വിതരണം ചെയ്തു. പ്രതിഷേധങ്ങള്‍ മനസിലാകുന്നുണ്ടെങ്കിലും തങ്ങള്‍ക്ക് വേറെ നിവര്‍ത്തിയില്ലായിരുന്നുവെന്നാണ് അധികൃതരുടെ വാദം. ഇന്‍ ബ്രീഡിംഗ് തടയാനുള്ള ഒരു ഇന്‍റര്‍നാഷണല്‍ ബ്രീഡിംഗ് പ്രോഗ്രാമിന്‍റെ ഭാഗമായിരുന്നു ആ ജിറാഫ്. ആരോഗ്യവാനായിരുന്നുവെങ്കിലും അവന്‍റെ ജീനുകള്‍ ആ മൃഗശാലയില്‍ ഒരുപാട് ഉണ്ടായിരുന്നുവത്രേ.
 

മറ്റുമൃഗശാലകള്‍ മാരിയസിനെ ഏറ്റെടുക്കാന്‍ തയ്യാറായിരുന്നു. ഒരാള്‍ അവനെ പണം കൊടുത്തുവാങ്ങാനും സന്നദ്ധനായി. എന്നാല്‍ യൂറോപ്യന്‍ അസോസിയെഷന്‍ ഓഫ് സൂസ് ആന്‍ഡ്‌ അക്വേറിയയുടെ കീഴിലുള്ള ഒരിടത്തേയ്ക്ക് മാത്രമേ അവനെ മാറ്റാന്‍ മൃഗശാലയ്ക്ക് അനുമതിയുണ്ടായിരുന്നുള്ളൂ. ഗര്‍ഭനിരോധനമുറകള്‍, ഷന്ധീകരണം തുടങ്ങിയ നടപടികള്‍ക്ക് പ്രതീക്ഷിക്കാത്ത സൈഡ്ഇഫക്റ്റുകള്‍ ഉണ്ടായേക്കാവുന്നതുകൊണ്ട് അത് ക്രൂരതയാകുമെന്നാണ് മൃഗശാലയുടെ സയന്‍റിഫിക്ക് ഡയറക്റ്ററായ ബെംഗ് ഹോല്സ്റ്റ് പറയുന്നത്.
 

മാരിയസിനെ കൊന്നതിനുശേഷം ഗവേഷണകാര്യങ്ങള്‍ക്ക് വേണ്ടി നടത്തിയ ഓട്ടോപ്സി കാണാന്‍ അധികൃതര്‍ കുട്ടികള്‍ക്കും അവരുടെ മാതാപിതാക്കള്‍ക്കും അവസരമൊരുക്കി. പലരും മൂന്നുമണിക്കൂര്‍ നീണ്ട ഒട്ടോപ്സി തുടക്കം മുതല്‍ ഒടുക്കം വരെ കണ്ടുനിന്നു. ശാസ്ത്രീയഅറിവിന്റെ ഇടമാകാനുള്ള ലക്ഷ്യബോധമാണ് ഇത് സൂചിപ്പിക്കുന്നത് എന്ന് മൃഗശാലയുടെ അധികൃതര്‍ അറിയിക്കുന്നു.

Daniel Politi has been contributing to Slate since 2004 and wrote the “Today’s Papers” column from 2006 to 2009.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍