UPDATES

ഓഫ് ബീറ്റ്

സുഹൃത്തുക്കളെക്കുറിച്ച് ചില കണക്കുകൂട്ടലുകള്‍

കെല്ലി ഡിക്കേഴ്സണ്‍ (സ്ലേറ്റ്)

നിങ്ങളുടെ കൂട്ടുകാര്‍ നിങ്ങളെക്കാള്‍ മിടുക്കരാണെന്നും ധനികരാണെന്നും സന്തുഷ്ടരാണെന്നും തോന്നാറുണ്ടോ? ചിലപ്പോള്‍ അത് നേര്തന്നെയായിരിക്കും.എന്നുവെച്ചു വിഷമിച്ചിട്ടുകാര്യമില്ല. കാരണം ഒരുവിധം എല്ലാവരുടെയും കഥ ഇതുപോലെതന്നെയായിരിക്കും. നിങ്ങളുടെ ഇത്തരം വിചാരങ്ങള്‍ക്ക് കണക്കുകൊണ്ട് ഒരു വിശദീകരണം കണ്ടെത്തിയിരിക്കുകയാണ് യംഗ് ഹോ യോം എന്നും ഹാങ്ങ്‌ ഹ്യുന്‍ ജോ എന്നും പേരുള്ള രണ്ടു ശാസ്ത്രജ്ഞര്‍.

നമ്മുടെ പല കൂട്ടുകാര്‍ക്കും നമ്മെക്കാള്‍ കൂടുതല്‍ സുഹൃത്തുക്കളുണ്ടെന്നു തോന്നിയിട്ടുണ്ടാവാം. ഒരാള്‍ക്ക് ഉള്ള സുഹൃത്തുക്കളുടെ എണ്ണവും അയാളുടെ സുഹൃത്തുക്കള്‍ക്കുള്ള ശരാശരി സുഹൃത്തുക്കളുടെ എണ്ണവും എടുത്തുനോക്കുക. എപ്പോഴും രണ്ടാമത്തെ സംഖ്യ വലിയതായിരിക്കും. നമ്മില്‍ ചിലര്‍ക്ക് വളരെ കുറച്ചുസുഹൃത്തുക്കളേ കാണൂ, മറ്റു ചിലര്‍ക്ക് സുഹൃത്തുക്കളുടെ സമ്മേളനം തന്നെയുണ്ടാകും. ഈ ഒരുപാടു സുഹൃത്തുക്കള്‍ ഉള്ളവരാണ് ഈ അന്തരം ഉണ്ടാക്കുന്നത്.
 

ആലോചിച്ചുനോക്കൂ: ഒരുപാട് സുഹൃത്തുക്കളുള്ള ഒരാള്‍ നിങ്ങളുടെയും സുഹൃത്തായിരിക്കാന്‍ സാധ്യതയുണ്ട്. അവര്‍ സദാ പുതിയ സുഹൃത്തുക്കളേ കണ്ടെത്തിക്കൊണ്ടേയിരിക്കും. ഇവര്‍ തങ്ങളുടെ സുഹൃത്തുക്കളെയും തമ്മില്‍ പരിചയപ്പെടുത്തി പുതിയ സൌഹൃദങ്ങള്‍ ഉണ്ടാക്കിക്കൊണ്ടിരിക്കും.

ഫേസ്ബുക്ക് ട്വിട്ടര്‍ എന്നിവയുടെ കാര്യം എടുക്കുക. നിങ്ങള്‍ ഫോളോ ചെയ്യുന്ന ഒരാള്‍ക്ക് പലപ്പോഴും നിങ്ങളെക്കാള്‍ കൂടുതല്‍ സുഹൃത്തുക്കള്‍ ഉണ്ടായിരിക്കും. പോപ്പുലര്‍ ആയവരെയാണല്ലോ നിങ്ങള്‍ ഫോളോ ചെയ്യുക.

പോപ്പുലാരിറ്റിയുടെ കാര്യം സമ്മതിക്കാം, പക്ഷെ സമ്പത്തും സന്തോഷവും എങ്ങനെയാണ് ഇതില്‍ വരുന്നത്? സൌഹൃദങ്ങളുടെ കാര്യത്തില്‍ മാത്രമല്ല മറ്റുകാര്യങ്ങളിലും ഈ കണക്ക് ശരിയാണെന്ന് കാണാം.

ഇത് കണ്ടെത്തിയ ശാസ്ത്രജ്ഞര്‍ അവരും അവരുടെ സുഹൃത്തുക്കളും എഴുതിയ ഗവേഷണപ്രബന്ധങ്ങളില്‍ എത്ര സഹഎഴുത്തുകാരുണ്ട് എന്ന് നോക്കി. ഓരോ ശാസ്ത്രജ്ഞന്റെ സഹഎഴുത്തുകാരനും അയാളെക്കാള്‍ കൂടുതല്‍ കൂട്ടെഴുത്തുകാരുണ്ട്‌ എന്ന് കാണാന്‍ കഴിഞ്ഞു.
 

രസകരമായ കാര്യം മറ്റൊന്നാണ്. നിങ്ങളുടെ സഹഎഴുത്തുകാര്‍ക്ക് കൂടുതല്‍ സഹഎഴുത്തുകാര്‍ മാത്രമല്ല ഉള്ളത്, അവര്‍ക്ക് കൂടുതല്‍ പ്രസിദ്ധീകരണങ്ങളും സൈറ്റെഷനുകളും ഉണ്ട്. യോമും ജോയും ഇതിനെ ജനറലൈസ്ഡ് ഫ്രണ്ട്ഷിപ്പ് പാരഡോക്സ് എന്നാണ് വിളിച്ചത്. പണവും സന്തോഷവും എല്ലാം പ്രസിദ്ധീകരണങ്ങളുടെയും സൈട്ടേഷനുകളുടെയും അതേ രീതിയില്‍ തന്നെയാണ് പ്രവര്‍ത്തിക്കുക എന്ന് അവര്‍ പറയുന്നു.

ഈ പാരഡോക്സ് ആണ് സുഹൃത്തുക്കളുമായി താരതമ്യപ്പെടുത്തുമ്പോള്‍ നമ്മെ സങ്കടത്തിലാക്കുന്നത്. ശമ്പളമോ പ്രശസ്തിയോ സന്തോഷമോ ഒക്കെ മറ്റുള്ളവരുടെതുമായി താരതമ്യം ചെയ്തുനോക്കുമ്പോള്‍ നമുക്ക് സ്വയമുള്ള മതിപ്പിന് ഇടിവുണ്ടാകുന്നു.

ജിമ്മില്‍ പോകുമ്പോള്‍ അവിടെ വരുന്നതില്‍ ഏറ്റവും ഷേപ്പില്ലാത്തയാള്‍ നിങ്ങളാണ് എന്ന് തോന്നുന്നതും ഇതേപോലെയാണ്. മറ്റുള്ളവര്‍ കൊള്ളാം എന്ന് നിങ്ങള്‍ക്ക് തോന്നാന്‍ കാരണം നിങ്ങള്‍ അവരെ എപ്പോഴും ജിമ്മില്‍ വെച്ച് കാണുന്നതുകൊണ്ടാണ്. ഒരുപാട് ആളുകള്‍ അതേസമയം വീടുകളില്‍ ടിവി കണ്ടുകൊണ്ട് ഇരിക്കുന്നുണ്ട്‌. നിങ്ങള്‍ ജിമ്മില്‍ വരുന്ന വളരെചെറിയ ഒരു കൂട്ടം മനുഷ്യരെ മാത്രം നോക്കിയാണ് സ്വയം വിലയിരുത്തിവിഷമിക്കുന്നത്.
 

സോഷ്യല്‍നെറ്റ്വര്ക്കിലും കൂടുതല്‍ ആക്ടീവ് ആയിരിക്കുന്നവരെ നോക്കിയാണ് നിങ്ങള്‍ താരതമ്യങ്ങള്‍ നടത്തുക. പണത്തിന്‍റെ കാര്യത്തിലും സതോഷത്തിന്‍റെ കാര്യത്തിലും നിങ്ങള്‍ താരതമ്യത്തിനു തെരഞ്ഞെടുക്കുന്നത് നിങ്ങളെക്കാള്‍ മികച്ചവരെ മാത്രമാണ്. കൂട്ടുകാര്‍ക്കിടയില്‍ വളരെ പോപ്പുലറായ, പണമുള്ള, സന്തുഷ്ടരായവരെ മാത്രം നോക്കി അവനവനെ വിലയിരുതുന്നതിന്‍റെ പ്രശ്നമാണ് ഈ സങ്കടം.

ഓണ്‍ലൈന്‍ സോഷ്യല്‍ നെറ്റ്വര്‍ക്കുകള്‍ നമ്മുടെ പോപ്പുലര്‍ സുഹൃത്തുക്കള്‍ എത്രസന്തുഷ്ടരാണ് എന്ന് സദാ നമുക്ക് കാട്ടിത്തരുന്നതും ഒരു പ്രശ്നമാണ്. എന്നാല്‍ കൂടുതല്‍ സോഷ്യല്‍ നെറ്റ്വര്‍ക്കുകള്‍ ഉപയോഗിക്കുന്നവരെക്കാള്‍ സന്തോഷമായി ജീവിക്കുന്നത് അത് വളരെ കുറച്ചുമാത്രം ഉപയോഗിക്കുന്നവരാണ് എന്ന് പല പഠനങ്ങളും സൂചിപ്പിക്കുന്നുണ്ട്. തങ്ങളെക്കാള്‍ മികച്ചവര്‍ എന്ന് കരുതുന്നവരുടെ അപ്ഡേറ്റ്കള്‍ നിരന്തരം കണ്ടുകൊണ്ടിരിക്കുന്നതും ഈ അസന്തുഷ്ടിക്ക് ഒരു കാരണമാണെന്ന് ഗവേഷകര്‍ അഭിപ്രായപ്പെടുന്നു.

അതുകൊണ്ട് നിങ്ങള്‍ക്ക് സുഹൃത്തുക്കള്‍ കുറവാണെന്നോ പണം കുറവാണെന്നോ ജീവിതം അസന്തുഷ്ടമാണെന്നോ ഒക്കെ ഉറപ്പുവരുത്തുന്നതിന് മുന്‍പ് ഓര്‍ക്കുക, എല്ലാവരും ഇതേപോലെ തന്നെയാണ് ചിന്തിച്ചു വിഷമിക്കുന്നത്.

Kelly Dickerson is a writer at Business Insider

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍