UPDATES

ഓഫ് ബീറ്റ്

ഡല്‍ഹിയിലെ പുകമഞ്ഞു കാലം

ജോഷ്വ കീറ്റിംഗ് (സ്ലേറ്റ്)

ന്യൂയോര്‍ക്ക്‌ ടൈംസിലെ ഗാര്‍ഡിനര്‍ ഹാരിസ് എഴുതുന്നത് ഇങ്ങനെ: ഈ വര്‍ഷത്തെ ആദ്യമൂന്നാഴ്ചയും ന്യൂഡല്‍ഹിയുടെ ശരാശരി ഫൈന്‍ പര്‍ട്ടിക്കുലര്‍ മാറ്റര്‍ അളവ് 473 ആയിരുന്നു. ബീജിങ്ങിലെ ശരാശരിയായ 227നേക്കാള്‍ ഇരട്ടിയാണിത്‌. ബീജിങ്ങില്‍ ജനുവരി പതിനഞ്ചിന് ഇത് അഞ്ഞൂറ് കടന്നപ്പോള്‍ ഡല്‍ഹിയില്‍ അത്തരം എട്ടു ദിവസങ്ങള്‍ കഴിഞ്ഞിരുന്നു. ഈ മൂന്നാഴ്ചയില്‍ ഒരിക്കല്‍ മാത്രമാണ് ഡല്‍ഹിയില്‍ ഈ അളവ് മുന്നൂറില്‍ കുറവായത്. ലോകാരോഗ്യസംഘടന ആവശ്യപ്പെടുന്നതിനെക്കാള്‍ പന്ത്രണ്ട് ഇരട്ടിയാണ് ഡല്‍ഹിയില്‍ വായു മലിനമാകുന്നത്.

പതിനേഴു രാജ്യങ്ങളിലെ പുകവലിക്കാത്തവരുടെ ഇടയില്‍ നടത്തിയ ഒരു കണക്കില്‍ ഏറ്റവും കൂടുതല്‍ ശ്വാസകോശാരോഗ്യം കുറവുള്ളത് ഇന്ത്യക്കാര്‍ക്കാണെന്നാനു മറ്റൊരു പഠനം സൂചിപ്പിക്കുന്നത്. മറ്റേതൊരു രാജ്യത്തെക്കാള്‍ അധികമായി ആസ്ത്മ ബാധിച്ച് ആളുകള്‍ മരിക്കുന്നത് ഇന്ത്യയിലാണ്.
 

പിന്നെന്തിനാണ് അന്താരാഷ്‌ട്രമാധ്യമങ്ങള്‍ ചൈനയുടെ വായുമലിനീകരണത്തെ ഇങ്ങനെ പൊലിപ്പിച്ചുകാണിക്കുന്നത്? അമേരിക്കയിലും യൂറോപ്പിലുമുള്ളവര്‍ക്ക് ചൈനയെപ്പറ്റി വായിക്കാനുള്ള താല്‍പ്പര്യമാണ് ഒരു കാരണം.

മികച്ച സാമ്പത്തിക വളര്‍ച്ചയുണ്ടെങ്കിലും ചൈനയില്‍ എല്ലാം അത്ര നന്നായൊന്നുമല്ല നടക്കുന്നത് എന്ന് ഇത് സൂചിപ്പിക്കുന്നതാണ് മറ്റൊരു കാരണം. ചൈനയെപ്പറ്റിയുള്ള ഇന്‍റര്‍ഷണല്‍ വര്‍ത്തമാനങ്ങള്‍ വരുമ്പോള്‍ പലപ്പോഴും ചൈനീസ് നേതാക്കള്‍ക്ക് തങ്ങള്‍ ചെയ്യുന്നത് എന്താണെന്ന് നല്ല ബോധ്യമുണ്ടെന്നാണ് ഒരു പൊതുധാരണ.
 

ഈ ബീജിംഗ് മലിനീകരണപുകമറ പോലെയുള്ള തോല്‍വികള്‍ ചൈനീസ് സിസ്റ്റത്തിന് സംഭവിക്കുമ്പോള്‍ അതില്‍ ആളുകള്‍ക്ക് അമ്പരപ്പ് തോന്നാം. ഇന്ത്യയുടെ കാര്യം വരുമ്പോള്‍ ലോകത്തിലെ ഏറ്റവും വലിയ, കുഴഞ്ഞുമറിഞ്ഞ ഡെമോക്രസിയാവുമ്പോള്‍ ഇതൊക്കെ സംഭവിക്കും എന്ന ഒരു മട്ടാണ് ലോകത്തിന് എന്ന് തോന്നുന്നു.

(Joshua Keating is a staff writer at Slate focusing on international affairs and writes the World blog). 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍