UPDATES

ഓഫ് ബീറ്റ്

ക്രോസ് വേര്‍ഡ് പസിലുകള്‍ ലോലഹൃദയര്‍ക്ക് പറ്റുമോ?

ഡെബ് അംലന്‍
(സ്ളേറ്റ്)

ഇതിന് ഏറ്റവും നന്നായി ഉത്തരം നല്‍കാന്‍ കഴിയുക ന്യൂയോര്‍ക്ക് ടൈംസിന് വേണ്ടി ക്രോസ് വേര്‍ഡ് പസിലുകള്‍ നിര്‍മ്മിക്കുന്ന ആരെങ്കിലുമായിരിക്കും. ക്രോസ് വേര്‍ഡ്കളില്‍ ഏറ്റവും മികച്ചവ വരുന്നത് ന്യൂയോര്‍ക്ക്‌ ടൈംസില്‍ തന്നെയാണ്. പസില്‍ ഉണ്ടാക്കുക അത്ര എളുപ്പമുള്ള ജോലിയല്ല. ലോലഹൃദയര്‍ക്ക് പറഞ്ഞിട്ടുള്ള പണിയേയല്ല അത്.

ആദ്യം തന്നെ തീരുമാനിക്കേണ്ടത് എന്തുതരം പസിലാണ് വേണ്ടത് എന്നാണ്. 15-by-15 ചതുരങ്ങളാവും സാധാരണ ഒരു ദിനപത്രത്തില്‍ വരുന്ന ക്രോസ് വേര്‍ഡ് പസിലില്‍ ഉണ്ടാവുക. ഒരു തീം വികസിപ്പിച്ച് എടുക്കുകയാണ് ആദ്യം ചെയ്യേണ്ടത്. എല്ലാ ഉത്തരങ്ങള്‍ക്കും ഇടയില്‍ എന്തെങ്കിലുമൊരു പൊതുസ്വഭാവം ഉണ്ടാവും.

പൊതുവായ ഒരു തീമിന് അനുസരിച്ച് നിങ്ങള്‍ തെരഞ്ഞെടുത്ത വാക്കുകള്‍ തീരുമാനിച്ചുകഴിഞ്ഞാല്‍ പിന്നെ അവയെ ചതുരങ്ങളില്‍ സ്ഥാപിക്കാം. വാക്കുകളുള്ള ചതുരങ്ങളുടെ ഇടയില്‍ ഇടയ്ക്കിടെ കറുത്ത ചതുരങ്ങളും കാണാം. അമേരിക്കന്‍ സ്റ്റൈല്‍ ക്രോസ് വേര്‍ഡില്‍ എല്ലാ വാക്കുകളും ചുരുങ്ങിയത് മൂന്ന്‍ അക്ഷരങ്ങളെങ്കിലും വേണം.
 

തീം തീരുമാനിച്ചശേഷം വാക്കുകള്‍ ചേര്‍ക്കുന്നതാണ് കലാപരമായി ചെയ്യേണ്ട ഒരു ജോലി. ചിലപ്പോള്‍ രസകരങ്ങളായ വാക്കുകള്‍ ഗ്രിഡിനുള്ളില്‍ ചേര്‍ക്കാന്‍ വളരെ പണിപ്പെടേണ്ടിവരും. എന്നാല്‍ ഒരു പസിലിന്റെ വിജയത്തിന് ഇത് അത്യാവശ്യമാണ്. ഒരു പ്രത്യേകതയുമില്ലാത്ത ബോറന്‍ വാക്കുകള്‍ ഉള്‍പ്പെടുത്തുന്നതിനേക്കാള്‍ പസില്‍ നിര്‍മ്മാതാക്കള്‍ ചെയ്യുക മണിക്കൂറുകളോളം വാക്കുകള്‍ മുന്നില്‍ വെച്ച് ശ്രമിച്ചുകൊണ്ടേയിരിക്കുന്നതാണ്.

പസില്‍ വാക്കുകള്‍ കൊണ്ട് നിറച്ചുകഴിഞ്ഞാല്‍ പിന്നെ സൂചനകള്‍ എഴുതാനുള്ള സമയമായി. ഇതിനും ഏറെ ഭാവന വേണ്ടതാണ്. പസില്‍ നിര്‍മ്മാണത്തിലെ ഏറ്റവും എളുപ്പമുള്ള പണിയാണ് സൂചനയെഴുത്തെന്നുതോന്നുമെങ്കിലും ആളുകളെ വട്ടം കറക്കുന്ന ഒരു ക്ലൂ എഴുതിക്കഴിഞ്ഞാല്‍ തോന്നുന്ന സംതൃപ്തി ഒന്നുവേറെ തന്നെയാണ്.

എല്ലാ ക്ലൂകളും എഴുതിക്കഴിഞ്ഞാല്‍ പണി കഴിഞ്ഞു. ഇനി പസില്‍ ഒരു എഡിറ്റര്‍ക്ക് അയച്ചുകൊടുത്ത് ശമ്പളം കാത്തിരുന്നാല്‍ മാത്രം മതി.

ന്യൂയോര്‍ക്ക്‌ ടൈംസിലെ ക്രോസ് വേര്‍ഡ് പസില്‍ രചയിതാവാണ് ലേഖകന്‍

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍