UPDATES

ഓഫ് ബീറ്റ്

മലേറിയ: രക്തം, വിയര്‍പ്പ്, കണ്ണുനീര്‍

ഡേവിഡ് റോസന്‍ബര്‍ഗ് (സ്ലേറ്റ്)

ഉഗാണ്ടയില്‍ നിന്നുള്ള നംബാസ മിരിയാംഗേ പറയുന്നു: “എന്റെ അമ്മായി മരിച്ചത് മലേറിയ ബാധിച്ചാണ്‌. ഞാനപ്പോള്‍ വളരെ ചെറിയ കുട്ടിയായിരുന്നു. അത് വളരെ സങ്കടമുള്ള സമയമായിരുന്നു. ആ നഷ്ടത്തില്‍ നിന്ന് ഞങ്ങള്‍ ഇതേവരെ മോചിതരായിട്ടില്ല.”

മലേറിയയെപ്പറ്റി ഫോട്ടോഗ്രാഫറായ ആദം നാദല്‍ തന്റെ വെബ്സൈറ്റില്‍ എഴുതുന്ന വിവരങ്ങള്‍ സങ്കടകരമാണ്. “മലേറിയ തടയാനും ചികിത്സിച്ചുമാറ്റാനും കഴിയുന്നവയാണ്. അത് ദരിദ്രരുടെ രോഗമാണ്. ഈ വര്ഷം അത് ചുരുങ്ങിയത് അമ്പത് ലക്ഷം കുട്ടികളെയെങ്കിലും കൊല്ലും.”

മലേറിയയെപ്പറ്റിയുള്ള ഒരു പ്രോജക്റ്റില്‍ ജോലിചെയ്യാന്‍ മലേറിയ കണ്സോര്‍ഷ്യം എന്ന സംഘടനയിലെ പീറ്റര്‍ന്യൂട്ടന്‍ വിളിച്ചപ്പോഴാണ് നാദല്‍ മലേറിയയെപ്പറ്റി കൂടുതല്‍ മനസിലാക്കുന്നത്. മലേറിയ: രക്തം, വിയര്‍പ്പ്, കണ്ണുനീര്‍ എന്ന് പേരുള്ള ഈ ഫോട്ടോഗ്രാഫി സീരീസ് മലേറിയയുടെ ചരിത്രം, ശാസ്ത്രം, രോഗബാധിതറായ മനുഷ്യര്‍ എന്നീ കഥകളാണ് ചിത്രങ്ങളിലൂടെ പറയുന്നത്. 2010 മുതല്‍ ബോധവല്‍ക്കരണങ്ങള്‍ക്ക് വേണ്ടി ഈ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചുവരികയാണ്. പണം സമ്പാദിക്കുകയല്ല, യാത്രചെയ്ത് ആളുകളെ ബോധവല്‍ക്കരിക്കുകയാണ് ഈ എക്സിബിഷന്റെ ഉദ്ദേശം എന്ന് നാദല്‍ പറയുന്നു.

നൈജീരിയയിലെ മുഹമ്മദ്‌ ഉമര്‍ അമാടുവും അമിനു അലി ഇസയും. ഒരു എമര്‍ജന്‍സി മെഡിക്കല്‍ ഇടപെടലിലൂടെയാണ് ഈ രണ്ടുകുട്ടികളും മലേറിയയില്‍ നിന്ന് രക്ഷപെട്ടത്. ചുഴലികള്‍ മൂലം അവരുടെ അച്ഛനമ്മമാര്‍ അവരെ ബലമായി പിടിച്ചുവെച്ചിരിക്കുകയായിരുന്നു. ശരീരം തണുപ്പിക്കാന്‍ അവരുടെ മേല്‍ നനഞ്ഞ തുണികള്‍ വിരിച്ചിരുന്നു.

മറ്റേതൊരു മൃഗത്തെക്കാളും പ്രാണിയെക്കാളും അധികം മനുഷ്യരെ കൊല്ലുന്നത് കൊതുകാണ്. അവര്‍ മനുഷ്യരില്‍ നിന്ന് മറ്റുമനുഷ്യരിലെയ്ക്ക് മലേറിയ പരത്തുന്നു. ഒരു വര്ഷം എണ്പതുലക്ഷം മുതല്‍ രണ്ടു കോടി വരെ മരണങ്ങള്‍ക്ക് കാരണമാകുന്നു. ലോകജനസംഖ്യയുടെ പകുതി ആളുകളും മലേറിയയെ പേടിച്ചാണ് ജീവിക്കുന്നത്. ഏറ്റവും നിസഹായരായ മനുഷ്യരെയാണ് മലേറിയ ബാധിക്കുക. അഞ്ചുവയസില്‍ താഴെയുള്ള എഴുപതുലക്ഷം കുട്ടികളെങ്കിലും ഓരോ വര്‍ഷവും മരിക്കും. ലക്ഷക്കണക്കിന് രോഗബാധിതര്‍ മാനസിക ശാരീരിക അസ്വസ്ഥതകളുമായി ജീവിക്കും.
 

മൊഹമ്മദ്‌ അബ്ബാസ്‌, നൈജീരിയ: “കൊതുകുകളെയും രോഗം പരത്തുന്ന മറ്റുജീവികളെയും കൊല്ലുക എന്നതല്ല ചെയ്യേണ്ടത്. ഞങ്ങളുടെ സേവനം സമൂഹം നല്ല രീതിയിലാണ് കാണുന്നത്. എന്നാല്‍ വളരെ ചുരുക്കം സര്‍ക്കാരുകളെ ഇത് ചെയ്യുനുള്ളൂ. ഈ പ്രോഗ്രാം കൂടുതല്‍ ആളുകളില്‍ എത്തുമെന്നാണ് എന്റെ പ്രതീക്ഷ. അത് വളരെ പ്രധാനമാണ്. എന്റെ കുടുംബത്തിലെയും ഒന്നുരണ്ട് ആളുകളെ മലേറിയ കൊന്നിട്ടുണ്ട്.”

നൈജീരിയ, ഉഗാണ്ട, കംബോഡിയ എന്നിവിടങ്ങള്‍ ഉള്‍പ്പെടെയുള്ള മലേറിയബാധിതപ്രദേശങ്ങളില്‍ ഏതാണ്ട് അഞ്ചാഴ്ചയോളം ചെലവഴിച്ചാണ് നാദല്‍ തന്റെ ചിത്രങ്ങള്‍ എടുത്തത്. ഫീല്ഡ് വര്‍ക്കര്‍മാരാണ് നദാലിന് ആളുകളെ പരിചയപ്പെടുത്തുകയും അനുമതികള്‍ വാങ്ങികൊടുക്കുകയും ഒക്കെ ചെയ്തത്.

യുദ്ധവും കലാപവും ഒക്കെ ഫോട്ടോകള്‍ക്ക് വിഷയമാക്കിയിട്ടുള്ള ഒരു പ്രശസ്തഫോട്ടോഗ്രാഫരാണ് നാദാല്‍. എന്നാല്‍ മലേറിയയെപ്പറ്റി ചിത്രങ്ങള്‍ എടുത്തുതുടങ്ങുന്നതിനുമുന്പ് രോഗത്തെപ്പറ്റി പഠിക്കുക പ്രധാനമായിരുന്നു. “മലേറിയയുടെ ചരിത്രവും ഭാവിയും എല്ലാം മനസിലാക്കാന്‍ ഞാന്‍ ചുരുങ്ങിയ സമയം കൊണ്ട് ശ്രമിച്ചു.”

എന്തൊക്കെ കഥകളാണ് പറയാനുദ്ദേശിക്കുന്നത് എന്ന് തീരുമാനമായശേഷം എന്തു ശൈലിയിലുള്ള ചിത്രങ്ങള്‍ വേണമെന്ന് സംസാരിച്ചുതുടങ്ങി. സൗന്ദര്യമുള്ള ഫോട്ടോകള്‍ വേണം, അവ ആളുകളെ ബോധവല്‍ക്കരിക്കുകയും വേണം. സെന്‍സേഷണലായതുകൊണ്ടല്ല, വെളിച്ചവും കൊമ്പോസിഷനും കൊണ്ടാവണം ഒരു ചിത്രം ആളുകളെ ആകര്‍ഷിക്കേണ്ടത്. “എന്റെ ജോലി ഞാന്‍ നന്നായി ചെയ്തുവെങ്കില്‍ ഈ എക്സിബിഷന്‍ കണ്ടുപോകുന്ന ഒരു കാഴ്ചക്കാരനു മലേറിയയെപ്പറ്റി പാശ്ചാത്യലോകത്തിലെ ഭൂരിപക്ഷം ഡോക്ടര്‍മാര്‍ക്കുള്ളതിനെക്കാള്‍ അറിവുണ്ടാകണം.”
 

ഉഗാണ്ടയിലെ ഹെല്‍ത്ത് വര്‍ക്കര്‍ സാറാ ബാവോമ്യെ: “2007 മുതല്‍ ഞാന്‍ മലേറിയ മരുന്ന് കഴിച്ചിട്ടില്ല. മരുന്ന് എത്തുമെന്ന് പറയുന്നതല്ലാതെ രണ്ടുവര്‍ഷമായി മരുന്ന് വന്നിട്ടില്ല. ഞങ്ങള്‍ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്.”
 

വ്യാജമരുന്നുകള്‍ കണ്ടെടുത്ത നൈജീരിയയില്‍ നിന്നുള്ള ഒരു ലോക്കല്‍ ഫാര്‍മസി ഡയറക്ടര്‍: “ഇത് എളുപ്പമല്ല. തുടരെ ഭീഷണികളുണ്ട്. കൊന്നുകളയുമെന്നുവരെ. നിയമം നടപ്പിലാക്കാന്‍ ഞങ്ങള്‍ ശ്രമിക്കുന്നു. ചില ശ്രമങ്ങള്‍ വിജയിക്കാറുണ്ട്. വ്യാജമരുന്നുകളുടെ വില്‍പ്പന തടയാന്‍ ഞാന്‍ ശ്രമിച്ചിട്ടുണ്ട്. ഈ വ്യാജമരുന്നുകള്‍ എന്താണ് ചെയ്യുക എന്നെനിക്ക് നന്നായി അറിയാം. എന്റെ മകള്‍ ഗര്‍ഭിണിയായിരുന്നു. അവള്‍ ഒരു ആശുപത്രിയില്‍ പോയി. എന്നാല്‍ വ്യാജമരുന്നുകള്‍ അവളെ കൊന്നു.”

ന്യൂയോര്‍ക്കിലെ യു എന്‍ ആസ്ഥാനത്ത് ആദ്യമായി പ്രദര്‍ശിപ്പിച്ച ഈ എക്സിബിഷന്‍ മൂന്നു ഭൂഖണ്ഡങ്ങളിലായി ഇതിനോടകം രണ്ടുകോടി ആളുകള്‍ കണ്ടുകഴിഞ്ഞു.

രോഗത്തെപ്പറ്റി പഠിക്കാനായി എന്നത് മാത്രമല്ല തനിക്ക് സാധിച്ചതെന്നും നദാല്‍ പറയുന്നു. “തങ്ങളുടെ കുടുംബങ്ങളെ ഈ രോഗത്തിന്റെ പിടിയില്‍ നിന്ന് രക്ഷിക്കാന്‍ ആളുകള്‍ ചെയ്യുന്ന ത്യാഗങ്ങളെപ്പറ്റി ഞാന്‍ മനസിലാക്കി. കുടുംബത്തെ ഈ രോഗത്തിന്റെ പിടിയില്‍ നിന്ന് രക്ഷിക്കാന്‍ വാര്‍ഷികവരുമാനത്തിന്റെ മുപ്പതുശതമാനത്തോളമാണ് ആളുകള്‍ ചെലവിടുന്നത്. ന്യൂയോര്‍ക്ക് സിറ്റിയില്‍ ഒരു രാത്രിയില്‍ സിനിമയും ഡിന്നറുമാണ് അത്രയും ചെലവില്‍ നടക്കുക.”

ഉഗാണ്ടയിലെ ഡേവിഡ് കചോപ്പേ പറയുന്നു: “ഞങ്ങള്‍ കൊതുകിനെ പിടിക്കാന്‍ പരിശീലിക്കുകയാണ്. കൊതുകിനെ പിടിക്കണമെങ്കില്‍ കുറച്ചുതൊലി പുറത്തുകാണിക്കണം. കൊതുകുവന്ന് ദേഹത്ത് ഇരുന്നാലുടന്‍ അസ്പിരെട്ടര്‍ കൊതുകിനുനേരെ കാണിക്കുക. കൊതുകിനെ വലിച്ചെടുക്കുക. നാളെ ഞങ്ങള്‍ ഗ്രാമത്തിലേയ്ക്ക് ഗവേഷണത്തിനുവേണ്ടി കൊതുകിനെ പിടിക്കാന്‍ പോകുന്നുണ്ട്. ഒരാള്‍ക്ക് ഇരുനൂറ് എങ്കിലും കിട്ടും. ഞങ്ങള്‍ മൂന്നുപേര്‍ മാറിമാറിയാണ് പിടിക്കുക. ഇതിനായി ഞാന്‍ വോളന്റിയര്‍ ചെയ്തതാണ്. ഇത് ഒരു പ്രധാനപ്പെട്ട കാര്യമാണ്. മലേറിയ എങ്ങനെയാണ് ഉണ്ടാകുന്നത് എന്ന് ആളുകള്‍ക്ക് ഇതിലൂടെ മനസിലാകും.”
 

ഉഗാണ്ടയിലെ ഹെഡ്മാസ്റ്ററായ ജാക്സന്‍ ബുരമാന്യ പറയുന്നു: “സ്കൂളില്‍ മലേറിയയുടെ നിരക്ക് കുറയുന്നുണ്ട്. ലോക്കല്‍ ഹെല്‍ത്ത് സെന്ററില്‍ ഇപ്പോള്‍ ശരിയായ മരുന്നുകളുണ്ട്. ആളുകള്‍ പോകുമ്പോള്‍ അവര്‍ക്ക് മരുന്ന് ലഭിക്കുന്നു. കുട്ടികള്‍ക്ക് അസുഖം വരാറുണ്ട്, ക്ലാസ് നഷ്ടപ്പെടാറുണ്ട്. എങ്കിലും ചിലപ്പോള്‍ ഒരു ടേമില്‍ ഒരിക്കല്‍ മാത്രം. അതായത് വര്‍ഷത്തില്‍ മൂന്നുതവണ. പത്തുവര്‍ഷം മുന്‍പായിരുന്നെങ്കില്‍ അതേ വിദ്യാര്‍ഥിക്ക് വര്‍ഷത്തില്‍ പത്തുതവണ മലേറിയ വരുമായിരുന്നു. അസുഖം മൂലം ക്ലാസില്‍ വരാന്‍ പറ്റിയില്ലെങ്കില്‍ പഠിക്കാനും പറ്റില്ല.”
 

നൈജീരിയയിലെ ലാറ ഇബ്രാഹിം പറയുന്നു: “എനിക്ക് മലേറിയയായിരുന്നു. ക്ലിനിക്കിലെ ആളുകള്‍ അള്‍ട്രാസൌണ്ട് ചെയ്യണമെന്നുപറഞ്ഞു. എന്തിന് വേണ്ടിയാണ് എന്നെനിക്കറിയില്ല. ഇത് എന്റെ രണ്ടാമത്തെ കുട്ടിയാണ്. ആദ്യത്തെ കുട്ടി മലേറിയ വന്നുമരിച്ചു. ഇനി ഈ കുട്ടിക്കും എനിക്കും എന്തെങ്കിലും സംഭവിക്കുമോ എന്നെനിക്ക് പേടിയാണ്.”

David Rosenberg is the editor of Slate’s Behold blog. 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍