UPDATES

ജീവന്‍ രക്ഷിക്കാന്‍ ആപ്പോ?

ലില്ലി ഹേ ന്യൂമാന്‍ (സ്ലേറ്റ്)

പ്രീക്ലാംപ്സിയ ഒരു ഭീകരാവസ്ഥയാണ്. പത്തുമില്യന്‍ ഗര്‍ഭിണികള്‍ക്കാണ് ഓരോ വര്‍ഷവും ഇതുണ്ടാകുന്നത്. ഇതില്‍ എഴുപത്തിയാറായിരം പേര്‍ മരിക്കുന്നു. അഞ്ചുലക്ഷം ഗര്‍ഭസ്ഥശിശുക്കള്‍ മരിക്കുന്നു. ഒരു ദിവസം ശരാശരി ആയിരത്തിയറുന്നൂറോളം മരണങ്ങള്‍ സംഭവിക്കുന്നു. അമിത രക്തസമ്മര്‍ദം മൂലം ഉണ്ടാകുന്ന കിഡ്നിപ്രശ്നങ്ങളാണ് ഗര്‍ഭിണികളില്‍ ഈ അവസ്ഥയുണ്ടാക്കുന്നത്. ശാസ്ത്രം ഇത്രയും പുരോഗമിച്ച ഇക്കാലത്തും വികസിതരാജ്യങ്ങളായ അമേരിക്ക കാനഡ എന്നിവിടങ്ങളില്‍ പോലും സ്ത്രീകള്‍ മരിക്കേണ്ടിവരുന്നു എന്നതാണ് സത്യം.

കനേഡിയന്‍ ഡെവലപ്മെന്റ് കമ്പനിയായ എല്‍ജിറ്റി മെഡിക്കല്‍ ഈയിടെ രണ്ടുകോടി ഡോളര്‍ ചെലവഴിച്ച് ഒരു സെന്‍സര്‍ മൊബൈല്‍ ഫോണ്‍ ആപ്പ് നിര്‍മ്മിച്ചു. ഫോണ്‍ ഓക്സിമീറ്റര്‍ എന്നാണ് ഇതിന്റെ പേര്. പ്രീക്ലാംപ്സിയ അപകടകരമാകുന്നതിനുമുന്‍പേ കണ്ടെത്താന്‍ സഹായിക്കുന്ന ആപ്പാണിത്.
 


ഇന്ത്യയിലും പാക്കിസ്ഥാനിലും നമീബിയയിലും മോസാംബിക്കിലും ഉള്ള എണ്‍പതിനായിരം സ്ത്രീകളില്‍ ഈ ആപ്പ് പരീക്ഷിച്ചുനോക്കാനാണ് തീരുമാനം. വിദഗ്ധപരിശീലനമില്ലാത്ത ഹെല്‍ത്ത് വര്‍ക്കര്‍മാരെ സഹായിക്കാനാണ് ഈ ആപ്പ് ലക്ഷ്യമിടുന്നത്. വിരല്‍ത്തുമ്പിലുള്ള ഒരു ലൈറ്റ് സെന്‍സിംഗ് ഉപകരണം ഹെഡ്ഫോണ്‍ ജാക്കിലാണ് ഘടിപ്പിക്കുക. വിരലിലൂടെ കടന്നുപോകുന്ന ലൈറ്റ് വേവുകള്‍ രക്തത്തിലെ ഓക്സിജന്റെ അളവ് കണ്ടെത്തുന്നു. പള്‍സ് ഓക്സിമെട്രി എന്ന സംവിധാനമാണിത്.

രോഗിയുടെ രക്തത്തിലെ ഓക്സിജന്റെ അളവ് പ്രകാരം ആപ്പിന് പ്രീക്ലാംസിയ എണ്പതുശതമാനം കൃത്യതയോടെ പ്രവചിക്കാന്‍ കഴിയും. ന്യുമോണിയ രോഗികളിലും ഈ ഉപകരണം ഫലപ്രദമാണ്. നാല്‍പ്പത് ഡോളറിന് ഈ ഉപകരണം ലഭ്യമാക്കാനാണ് കമ്പനി ശ്രമിക്കുന്നത്.

Future Tense is a Partnership of Slate, New America and Arizona State University. Lily Hay Newman is lead blogger for Future Tense. 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍