UPDATES

തണുപ്പിന് നന്ദി: ബിയറിന് ആവശ്യക്കാരില്ല

നിക്കോളാസ് ബ്രോഷ്ലെക്ട്

 

ജര്‍മനിയില്‍ ബിയര്‍ വില്‍പന ഈ വര്‍ഷഷത്തിന്റെ ആദ്യഘട്ടത്തില്‍  1.99 ബില്യന്‍ ലിറ്ററായി (4.2 ബില്യന്‍ പൈന്റ്) കുറഞ്ഞു – ഇത് കഴിഞ്ഞ 20 വര്‍ഷത്തിലെ ഏറ്റവും താഴ്ന്ന വില്‍പ്പനയാണ് എന്ന് ഫെഡറല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസിന്റെ കണക്കുകള്‍ പറയുന്നു. ആല്‍ക്കഹോള്‍രഹിത ബിയര്‍ ഒഴിച്ചു നിര്‍ത്തി കണക്കുകള്‍ ക്രമീകരിച്ചപ്പോള്‍ അളവ് 4.3 ശതമാനമായി കുറഞ്ഞു- 1993 മുതലുള്ള കണക്കുകളില്‍ ഏറ്റവും കുറഞ്ഞത് – പെട്ര മാര്‍ടിന്‍ എന്ന വക്താവ് പറയുന്നു. 

"ഈ പ്രാവശ്യം ഒരു നീണ്ട മഞ്ഞുകാലമായതു കൊണ്ട് ബിയര്‍ കുടിക്കാരുടെ എണ്ണം വളരെ കുറഞ്ഞു" ജര്‍മന്‍ ബ്രൂവേര്‍സ് ഫെഡറേഷന്‍ വക്താവ് മാര്‍ക്ക് ഒലിവര്‍ ഹൂണ്‍ഹോള്‍സ് വ്യക്തമാക്കി. ജര്‍മനിയില്‍  1976ലെ ഏറ്റവും ഉയര്‍ന്ന പ്രതിശീര്‍ഷ ബിയര്‍ ഉപയോഗമായിരുന്ന 151 ലിറ്ററില്‍ നിന്നും കഴിഞ്ഞ 37 വര്‍ഷമായി ബിയറിന്റെ വില്പന കുറഞ്ഞു കൊണ്ടിരിക്കുകയാണ് എന്നാണു ട്രേഡ് ഗ്രൂപ്പ് അഭിപ്രായപ്പെടുന്നത്. കഴിഞ്ഞ കൊല്ലം ഒരു ശരാശരി ജര്‍മന്‍ കാരന്‍  അകത്താക്കിയത് 106 ലിറ്ററാണ്. മുമ്പുണ്ടായിരുന്നതിന്റെ ഏകദേശം മൂന്നിലൊരു ഭാഗം മാത്രം. എങ്കിലും 2010-ല്‍ കിരിന്‍ ഹോള്‍ടിങ്ങ്സ് കമ്പനിയുടെ കണക്കെടുപ്പ് പ്രകാരം പ്രതിശീര്‍ഷ ബിയര്‍ ഉപഭോഗത്തിന്റെ കാര്യത്തില്‍  ജര്‍മനിക്ക് മുകളില്‍ ചെക്ക് റിപബ്ലിക് മാത്രമാണ് ഉള്ളത്. 

 

"ജനങ്ങളുടെ പ്രായം ഏറുകയാണ്, മദ്യപാനത്തിന്റെ സംസ്കാരവും മാറുന്നു. ജോലിസ്ഥലങ്ങളില്‍ മദ്യപാനം നിരോധിക്കപ്പെട്ടു, ചെറുപ്പക്കാര്‍ക്കാണെങ്കില്‍ തിരഞ്ഞെടുക്കാനായി മദ്യങ്ങളുടെ ഒരു വലിയ നിര തന്നെയുണ്ട്, " ബിയറിന്റെ വില്പ്പന കുറയാനുള്ള കാരണങ്ങള് ഹൂണ്‍ഹോള്‍സ് ചൂണ്ടി കാണിക്കുന്നു. 

 

ജര്‍മന്‍ കമ്പോളത്തിലെ മദ്യനിര്‍മാണശാലകളില്‍ ഏറ്റവും വലിയ ഓഹരി ഉടമകള്‍ ഡോ. ഓഗസ്റ്റ്‌ ഓത്കേറിന്റെ ഉടമസ്ഥതയിലുള്ള റാഡ്ബെര്‍ഗെര്‍ ഗ്രുപ്പ്,  ബെക്ക്സ്  എന്ന ബിയറിന്റെ നിര്‍മാതാക്കളായ ആന്‍ഹ്യൂസര്‍ ബുഷ്‌ ഇന്‍ബെവ്, ബിറ്റ്ബര്‍ഗര്‍ , ബ്രോ ഗ്രുപ്പ് എന്നീ കമ്പനികളാണ്. 

https://mail.google.com/mail/u/0/images/cleardot.gif

(ബ്ളൂംബര്‍ഗ് ന്യൂസ്)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍