UPDATES

വിദേശം

ബോംബ് പ്രതിയുടെ തോള്‍ സഞ്ചിയുമായി കറങ്ങിയ യുവാക്കള്‍ അഴിക്കുള്ളില്‍

എറിക് ലാര്‍സണ്‍, ഡേവിഡ് മാക്ലാഫ്ലിന്‍, ജാനിയേലാ ലോറന്‍സ്

 

കോളജ് സുഹൃത്തിന്റെ മുറിയില്‍ കയറിയിറങ്ങി കറങ്ങി നടന്ന തെറ്റേ ഈ സുഹൃത്തുക്കള്‍ ചെയ്തുള്ളൂ. എങ്കിലും ബോസ്റ്റണ്‍ ബോംബിങ്ങിന്റെ മൂന്നാം ദിവസം ജയിലിലാകാനായിരുന്നു മൂന്നു പേര്‍ക്കും വിധി.

ഷോഖര്‍ സര്‍നേവിന്റെ കോളജ് മുറിയിലെത്തിയ സുഹൃത്തുക്കള്‍ക്കു മാസച്യുസെറ്റ്‌സ് – ഡര്‍മൗത് യൂണിവേഴ്‌സിറ്റിയിലെ മുറിയുടെ വാതില തുറന്നു കൊടുത്തതു സര്‍നേവിന്റെ റൂം മേറ്റാണ്. ബോംബിങ്ങിലെ പ്രതികളില്‍ ഒരാളുടെ ചിത്രത്തിനു സുഹൃത്തുമായി  സാദൃശ്യമുണ്ടെന്ന്  അവര്‍ ശ്രദ്ധിച്ചിരുന്നു.  

 

മുറിയിലിരുന്നു സിനിമ കണ്ട കൂട്ടുകാരെ കുടുക്കിലാക്കിയതു സര്‍നേവിന്റെ തോള്‍ സഞ്ചിയാണ്. വെടിമരുന്ന് എടുത്തു മാറ്റിയ സ്‌ഫോടന സാമഗ്രികളായിരുന്നു അതിലെന്നു മൂവര്‍ക്കുമെതിരെ ബോസ്റ്റ ഫെഡറല്‍ കോടതിയിലുള്ള പരാതിയില്‍ പറയുന്നു. സുഹൃത്തുക്കളിലൊരാളായ ഡയസ് കഡിര്‍ബയേവിന് അപ്പോള്‍ തന്നെ കാര്യങ്ങള്‍ ബോധ്യപ്പെട്ടതാണെന്ന്‍ എഫ്ബിഐ സ്‌പഷല്‍ ഏജന്റ് സ്‌കോട് സീപ്ലിക് പരാതിയില്‍ അവകാശപ്പെടുന്നു. മൂന്നു പേര്‍ മരിക്കാനും 260 പേര്‍ക്കു പരുക്കു പറ്റാനും ഇടയാക്കിയ ഇരട്ട ബോംബിങ്ങിലെ പ്രതികളെന്നു സംശയിക്കുന്ന രണ്ടു പേരുടെ ചിത്രങ്ങള്‍ അധികൃതര്‍ പുറത്തു വിട്ടിരുന്നു. ബോംബിംഗില്‍ സര്‍നേവിനു പങ്കുണ്ടെന്ന്  വാര്‍ത്തകളില്‍  കണ്ടതോടെ കഡിര്‍ബയേവും സുഹൃത്തുകളയ റോബല്‍ ഫിലിപ്പോസ്, അസമത് തഷയക്കോവ് എന്നിവര്‍ ധൃതി വച്ച് പുറത്തിറങ്ങിയെന്നു പരാതിയില്‍ പറയുന്നു.  കസാഖിസ്ഥാനില്‍ നിന്നുള്ള മറ്റ് രണ്ടു പേരും റഷ്യന്‍ ഭാഷയില്‍ സംസാരിച്ചത് തനിക്ക് മനസിലായില്ലെന്ന് ഫിലിപ്പോസ് പറഞ്ഞിട്ടുണ്ട്.

 

ബോംബിങ്ങിന് ഒരു മാസം മുന്‍പു സറനേവും കഡിര്‍ബയേവുമായി ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ ബോംബുണ്ടാക്കാന്‍ തനിക്കറിയാമെന്ന് സറനേവ് പറഞ്ഞ കാര്യവും പരാതിയുടെ അടിക്കുറിപ്പില്‍ ചേര്‍ത്തിട്ടുണ്ട്. കൂട്ടുകാരനെ സഹായിക്കാന്‍ കഡിര്‍ബയേവ് മുറിയില്‍ നിന്നു തോള്‍സഞ്ചി എടുക്കുകയായിരുന്നു. തോള്‍ സഞ്ചി മാത്രമെടുക്കുന്നത് റൂം മേറ്റിനു സംശയമുണ്ടാക്കിയാലോ എന്നു കരുതി ലാപ്‌ടോപ്പു കൂടി എടുക്കാന്‍ കഡിര്‍ബയേവ് തീരുമാനിച്ചത്രെ. അവര്‍ മുറിയില്‍ കയറിയ സമയത്തു സറനേവിന് ഒരു ടെക്‌സറ്റ് മെസേജ് ലഭിച്ചിരുന്നു. സറനേവ് പ്രതികളില്‍ ഒരാളെ പോലിരിക്കുന്നുവെന്നായിരുന്നു അത്. ‘Lol’ എന്നായിരുന്നു സറനേവിന്റെ മറുപടി.

ഏപ്രില്‍ 18ന് 8.45നായിരുന്നു മെസേജുകള്‍. ഇനി മെസേജ് അയയ്ക്കരുതെന്നും സറനേവ് ആവശ്യപ്പെട്ടു. തന്റെ മുറിയില്‍ ചെന്ന്‍  ആവശ്യമുള്ളത് എടുത്തുകൊള്ളാനും സര്‍നേവ് പറഞ്ഞത് തമാശയായിരിക്കുമെന്നാണ് ആദ്യം കഡിര്‍ബയേവ് കരുതിയത് – അധികൃതര്‍ പറഞ്ഞു. സര്‍നേവിന്റെ സാധനങ്ങളുമായി സ്വന്തം മുറിയില്‍ തിരിച്ചെത്തിയ കൂട്ടുകാര്‍ ഭീകരാക്രമണത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍  കണ്ടുകൊണ്ടിരുന്നു. സ്‌ഫോടക വസ്തുക്കളും തോള്‍ സഞ്ചിയും കുപ്പത്തൊട്ടിയിലെറിയാന്‍ അവര്‍ ഒരുമിച്ചു തീരുമാനിക്കുകയായിരുന്നു.

 

രാത്രി പത്തു മണിക്ക് തോള്‍ സഞ്ചി ഒരു കറുത്ത പ്ലാസ്റ്റിക് ബാഗിലാക്കി താമസസ്ഥലത്തിനടുത്തുള്ള കുപ്പത്തൊട്ടിയിലിട്ടത് കഡിര്‍ബയേവാണ്. മറ്റു രണ്ടു പേര്‍ക്കും അക്കാര്യമറിയാമായിരുവെന്ന്‍  കഡിര്‍ബയേവിനെ ഉദ്ധരിച്ച് അധികൃതര്‍ പറഞ്ഞു.

സര്‍നേവിനെയും സഹോദരന്‍ തമര്‍ലാനെയും പൊലീസ് തിരിച്ചറിഞ്ഞുവെന്ന വാര്‍ത്ത ഏപ്രില്‍ 19നു മൂന്നു കൂട്ടുകാരും അറിഞ്ഞു. അതില്‍ മുതിര്‍ന്നയാള്‍ പൊലീസുമായുള്ള ഏറ്റുമുട്ടലില്‍  കൊല്ലപ്പെട്ടുവെന്നും. അന്ന് തഷവക്കോവിനെ അന്വേഷകര്‍ ചോദ്യം ചെയ്തു. ഏപ്രില്‍  19-നു രാത്രി ഗാര്‍ബേജ് ട്രക്ക് എത്തുന്നത് തഷവക്കോവ് കണ്ടു. ഏപ്രില്‍ 26നു ന്യൂ ബെഡ്‌ഫോഡില്‍ നിന്നു അന്വേഷകര്‍ സര്‍നേവിന്റെ തോള്‍ സഞ്ചി വീണ്ടെടുക്കുകയും ചെയ്തു – കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ അധികൃതര്‍ വെളിപ്പെടുത്തി. തോള്‍ സഞ്ചിയില്‍ വാസലിന്‍, സ്‌ഫോടക സാമഗ്രികള്‍, സ്‌കൂളില്‍ നിന്നുള്ള അസൈന്‍മെന്റ് ഷീറ്റുകള്‍ എന്നിവയുമുണ്ടായിരുന്നു.

 

കേംബ്രിജ് റിന്‍ജ് ആന്‍ഡ് ലാറ്റിന്‍ സ്‌കൂളില്‍ നിന്നും 2011-ല്‍  ബിരുദം പൂര്‍ത്തിയാക്കിയയാളാണു ഫിലിപ്പോസെന്ന് സ്‌കൂള്‍ റെക്കോര്‍ഡുകള്‍ വെളിപ്പെടുത്തുന്നു. പ്രശസ്തമായ പബ്ലിക് ഹൈസ്‌കൂളില്‍ പഠിച്ച സര്‍നേവ് സിറ്റി ഓഫ് കേംബ്രിജിന്റെ ഉന്നത വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പും (2011) നേടി.

 

സര്‍നേവിന്റെ ഡോര്‍മിറ്ററിയില്‍ പോയ കാര്യം ഓര്‍മയില്ലെന്നാണ് ആദ്യം ഫിലിപ്പോസ് അന്വേഷകരോടു പറഞ്ഞത്. പിന്നീട് അതു തിരുത്തിയ ഫിലിപ്പോസ് കഡിര്‍ബയേവിനും തഷയക്കോവിനുമൊപ്പം അവിടെ പോയിരുന്നെന്ന് സമ്മതിച്ചു. നാലു ദിനം നീണ്ട പൊലീസ് വേട്ടയ്ക്കിടെ പരുക്കേറ്റ സര്‍നേവ് ബോസ്റ്റണിനു പുറത്തുള്ള ജയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. സര്‍നേവിന്റെയും തമര്‍ലന്റെയും പരിചയക്കാരെ പൊലീസ് ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്. ചെച്‌നിയന്‍ വംശജരായ സര്‍നേവ് സഹോദരങ്ങള്‍ മാതാപിതാക്കളോടൊപ്പം റഷ്യയിലെ കോക്കാസസ് മേഖലയില്‍ നിന്നാണ് യുഎസില്‍  അഭയാര്‍ഥികളായെത്തുന്നത്. ഇന്റര്‍നെറ്റ് വഴി മനസിലാക്കിയ ഇസ്ലാം മൗലികവാദത്തില്‍ അവര്‍ ആകൃഷ്ടരാകുകയായിരുവെന്നാണ് അധികൃതര്‍ പറയുന്നത്. 

 

(ബ്ളൂംബര്‍ഗ് ന്യൂസ്)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍