UPDATES

ഓഫ് ബീറ്റ്

ഒരു കുട്ടിയെ ഇങ്ങനെ വളര്‍ത്താമോ?

ഡേവിഡ് റോസന്‍ബര്‍ഗ് (സ്ലേറ്റ്)

ആളുകളുടെ വികാരങ്ങള്‍ ഫോട്ടോയില്‍ പകര്‍ത്താന്‍ ശ്രമിച്ചപ്പോഴാണ് ഐറിന പോപ്പോവയുടെ പ്രോജക്റ്റ് തുടങ്ങിയത്. അധികം വൈകാതെ പോപ്പോവ ലില്യയെ കണ്ടുമുട്ടി. ലില്യ ഒരു പങ്ക് യുവതിയാണ്. റഷ്യയിലെ സെന്റ്‌ പീറ്റര്‍സ് ബര്‍ഗിലെ ഒരു അണ്ടര്‍ഗ്രൌണ്ട് ക്ലബ്ബില്‍ വെച്ചാണ് ഇവര്‍ കണ്ടുമുട്ടിയത്. തന്റെ ചെറിയ കുട്ടിയായ അന്ഫിസയെ ഒരു സ്ട്രോളറില്‍ ഉന്തിക്കൊണ്ടാണ് ലില്യ നടന്നിരുന്നത്. പോപ്പോവ അമ്മയുടെയും മകളുടെയും ചില ചിത്രങ്ങളെടുത്തു. അവര്‍ തമ്മില്‍ നല്ല സൗഹൃദം ഉണ്ടായതുകൊണ്ട് പോപ്പോവയെ ലില്യ വീട്ടിലേയ്ക്ക് ക്ഷണിച്ചു. അവിടെ ലില്യയുടെ ദീര്‍ഘകാല ബോയ്ഫ്രണ്ടും അന്ഫിസയുടെ അച്ഛനുമായ പാഷയും ഉണ്ടായിരുന്നു. ഈ തുടക്കത്തില്‍ നിന്നാണ് അനദര്‍ ഫാമിലി എന്ന പോപ്പോവയുടെ പുസ്തകം ജനിക്കുന്നത്.
 

അടുത്ത കുറച്ച് ആഴ്ചകള്‍ പോപ്പോവ അവരുടെ ചെറിയ അപ്പാര്‍ട്ട്മെന്റില്‍ ചെന്ന് ചിത്രങ്ങളെടുത്തു. അവിടെ സദാ സുഹൃത്തുക്കള്‍ വന്നുപോയിരുന്നു, സംഗീതം ഉണ്ടായിരുന്നു, ആളുകള്‍ മദ്യവും മറ്റുലഹരികളും ഉപയോഗിച്ചിരുന്നു- അന്ഫിസ അവിടെ സ്ഥിരം ഉണ്ടായിരുന്നു. സെന്റ്‌പീറ്റര്‍സ്ബര്‍ഗില്‍ ഒരു എക്സിബിഷനില്‍ ഈ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചു. അതിനുശേഷം ഇവ ഇന്റര്‍നെറ്റില്‍ ലഭ്യമാക്കി. എക്സിബിഷന് ലില്യയും പാഷയും എത്തിയിരുന്നു. ഉടന്‍ തന്നെ ചിത്രങ്ങള്‍ വിവാദമായി. ഈ ദമ്പതികള്‍ തങ്ങളുടെ കുട്ടിയെ വളര്‍ത്തുന്നത് കാഴ്ചക്കാരെ അസ്വസ്ഥരാക്കി.
 

ഈ അവസ്ഥ കണ്ടിട്ടും അതില്‍ ഇടപെടാതെ ചിത്രങ്ങളെടുത്ത പോപ്പോവയെ ആളുകള്‍ വിമര്‍ശിച്ചു. “ഈ പ്രതികരണങ്ങള്‍ എനിക്ക് മനസിലാക്കാനായില്ല. സമൂഹത്തിന്റെ അതിരുകളിലും സ്നേഹം ഉള്ളതിനെപ്പറ്റിയായിരുന്നു ഞാന്‍ പറയാന്‍ ശ്രമിച്ചത്. ആളുകള്‍ കൂടുതല്‍ കാര്യങ്ങള്‍ മനസിലാക്കുമെന്നായിരുന്നു എന്റെ ധാരണ. കുട്ടിയെ വളര്‍ത്തുക എളുപ്പമുള്ള ജോലിയല്ല എന്ന് ആളുകള്‍ക്ക് പറഞ്ഞുകൊടുക്കുകയായിരുന്നു എന്റെ ഉദ്ദേശം.” പോപ്പോവ പറയുന്നു.
 

ഈ പ്രതികരണങ്ങള്‍ സ്വീകരിക്കാന്‍ ബുദ്ധിമുട്ടായിരുന്നു. ഈ ഫോട്ടോഗ്രാഫുകള്‍ മാത്രം കണ്ടാല്‍ സത്യം മനസിലാക്കാന്‍ പാടാണ് എന്നാണ് പോപ്പോവ പറയുന്നത്. കാഴ്ചക്കാര്‍ക്ക് ഈ ദമ്പതികള്‍ അവരുടെ കുട്ടിയെ നന്നായി വളര്‍ത്തുന്നു എന്ന് വിശ്വസിക്കാന്‍ പ്രയാസം തോന്നി. ആളുകള്‍ ഇവരെയും ഫോട്ടോഗ്രാഫറെയും ഒരേപോലെ എതിര്‍ത്തു. ജീവിതം വളരെ സങ്കീര്‍ണ്ണമാണ്, ചില അവസ്ഥകള്‍ അങ്ങനെ എളുപ്പം ആളുകള്‍ക്ക് വിധിക്കാനാകുന്നതല്ല എന്നതാണ് സത്യം. ആളുകള്‍ ചിന്തിക്കാനാഗ്രഹിക്കാത്ത സത്യങ്ങളും പറയുക എന്നതായിരുന്നു തന്റെ ലക്‌ഷ്യം എന്ന് പോപ്പോവ പറയുന്നു.
 

പോപ്പോവയുടെ ചിത്രങ്ങള്‍ നമുക്ക് ഉത്തരങ്ങള്‍ തരുന്നില്ല. എന്നാല്‍ ചിന്തിക്കാന്‍ വിഷയങ്ങള്‍ തരുന്നു. ചിത്രങ്ങളെ ഒരു കഥയായി കാണാനാകും. ഒരുപാട് സമയമെടുത്താണ് ഈ ചിത്രങ്ങളെ ഒരു പുസ്തകമാക്കി കോര്‍ത്തിണക്കിയത്. ഈ ഫോട്ടോകള്‍ എടുക്കുമ്പോള്‍ പോപ്പോവ ഒരു ഇരുപത്തൊന്നുകാരി ജേര്‍ണലിസം വിദ്യാര്‍ഥിനിയായിരുന്നു. ഈ കുടുംബത്തിന്റെ സമാധാനത്തെ ഈ പുസ്തകം ബാധിക്കില്ല എന്നാണ് പോപ്പോവ പ്രതീക്ഷിക്കുന്നത്. അവര്‍ അവരുടെ ജീവിതവുമായി മുന്നോട്ടുപോവുകയാണ്. അന്ഫിസ സുഖമായിരിക്കുന്നു. 
 

എന്നാല്‍ അവരെപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ പോപ്പോവ ആഗ്രഹിക്കുന്നില്ല. പുസ്തകം പ്രസിദ്ധീകരിച്ചതോടെ ആ കഥ അവസാനിപ്പിക്കാനാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് പോപ്പോവ പറയുന്നു. ഫോട്ടോഗ്രാഫി ഒരു നിമിഷത്തിന്റെ കഥയാണ്. ഈ ചിത്രങ്ങള്‍ എടുത്തിട്ട് പക്ഷെ അഞ്ചുവര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു.  ജീവിതം മുന്നോട്ടുതന്നെ പോകുന്നു.

David Rosenberg is the editor of Slate’s Behold blog. He has worked as a photo editor for 15 years and is a tennis junkie.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍