UPDATES

വിദേശം

ആകാശത്തിലെ തുരങ്കങ്ങൾ ഇപ്പോഴും തുറക്കാറുണ്ട്

ജോയേല്‍ എയ്ക്കന്‍ബാക് (വാഷിങ്ങ്ടണ്‍ പോസ്റ്റ്)

മലേഷ്യ എയർലൈൻസിന്‍റെ വിമാനമായ MH370ന്‍റെ തിരോധാനം ഇനിയൊരിക്കലും സംഭവിക്കാൻ പാടില്ലാത്ത നിഗൂഢതകളിലൊന്നാണ്. ഇൻഫർമേഷൻ യുഗം പര്യവേക്ഷണത്തിന്‍റെയും പരസ്പരബന്ധത്തിന്‍റെയും ക്ലൌഡ് കംപ്യൂട്ടിങ്ങിന്‍റെയും GPS ഉപഗ്രഹങ്ങളുടേയും, ആകാശത്ത്‌ നിന്ന് ഭീകര വാദികളെ നിരീക്ഷിക്കാനും ലോകത്തിന്‍റെ മറ്റൊരു കോണിലിരുന്നുകൊണ്ട് നിയന്ത്രിക്കാവുന്ന സാങ്കേതികവിദ്യകളുപയോഗിച്ച് അവരെ ആക്രമിക്കാനും സാധിക്കുന്ന രഹസ്യാന്വേഷണ ഏജൻസികളുടെയും യുഗം കൂടിയാണ്. 

പക്ഷെ ഈ നിമിഷം വരെ ലോകത്തിലെ എല്ലാ സാങ്കേതിക വിദ്യകളും കാണാതെപോയ വിമാനത്തെ കണ്ടെത്തുന്നതിൽ പരാജയപ്പെട്ടിരിക്കുന്നു. 239 പേരുമായി ചൈനയിലേക്കുള്ള യാത്രക്കിടെ മാര്‍ച്ച് 8 ശനിയാഴ്ച്ച പുലർച്ചെയാണ് ബോയിംഗ് 777 ജെറ്റ് ലൈനർ വിമാനം റഡാറുകളിൽ നിന്ന് ആകസ്‌മികമായും വിശദീകരിക്കാന്‍ കഴിയാത്തവണ്ണവും മറ്റൊരു ലോകത്തിലേക്ക് എടുത്തെറിയപ്പെട്ടതുപോലെ അപ്രത്യക്ഷമായത്.  
 

അമേരിക്കയടക്കമുള്ള പല രാജ്യങ്ങളുടെയും സാങ്കേതിക വിദ്യകളുടെ സഹായത്താൽ മലാക്ക കടലിടുക്കിലും തായ് ലാൻഡ് ഉള്‍ക്കടലിലുമുള്ള മലായ് ഉപദ്വീപിന്‍റെ രണ്ടു വശങ്ങളിലും അവശിഷ്‌ടങ്ങൾക്കു വേണ്ടി തിരിച്ചിൽ തുടങ്ങിയിട്ടുണ്ട്. കൊളോറാഡോ  ആസ്ഥാനമായുള്ള ഡിജിറ്റല്‍ ഗ്ലോബ് എന്ന വാണിജ്യോപഗ്രഹ കമ്പനി സന്നദ്ധപ്രവര്‍ത്തകരോട് ഈ തിരച്ചിലിൽ പങ്കാളികളാവാൻ അഭ്യർത്ഥിച്ചിരിക്കയാണ്. 

പക്ഷെ ചിലർ അനുമാനിക്കുന്നതു പോലെ  ഉപഹ്രങ്ങളുടെ കണ്ണ് നമ്മുടെ ഗ്രഹത്തിന്‍റെ മുക്കിലും മൂലയിലും എത്തിയിട്ടൊന്നുമില്ല. 

” ബിങ്ങും(bing ) ,ഗൂഗിൾ എർത്തും, ഗൂഗിൾ മാപ്പും ഉപയോഗിക്കുമ്പോൾ ജനങ്ങളിലുണ്ടാവുന്ന മതിപ്പ്‌ മാറ്റി നിർത്തിയാൽ, ആ ഹൈ റെസലൂഷൻ ചിത്രങ്ങൾ വെറും കളിക്കോപ്പുകളാണ്. പരിസ്ഥിതി പ്രശ്നങ്ങളിലേക്ക്‌ ജനങ്ങളുടെ ശ്രദ്ധയാകർഷിക്കാൻ ഇതുപോലുള്ള ചിത്രങ്ങൾ ഉപയോഗിക്കുന്ന സ്കൈ ട്രൂത്ത് എന്ന സന്നദ്ധ സംഘടനയുടെ പ്രസിഡന്‍റായ ജോണ്‍ ആമോസ് പറഞ്ഞു. 
 

MH370ന്‍റെ പൈലറ്റ്‌ ഒരിക്കലും വിപത്തിനെക്കുറിച്ച് ആശയവിനിമയം നടത്തിയിട്ടില്ല. ആരും SOS സിഗ്നൽ പ്രയോഗക്ഷമമാക്കിയില്ല. അവശിഷ്‌ടങ്ങളോ എണ്ണ പടർന്നു പിടിച്ചതോ കണ്ടെത്താനായില്ല. ചിലപ്പോള്‍ വിമാനത്തിന്‍റെ ഫ്ലൈറ്റ് റെക്കോർഡർ കടൽത്തട്ടിൽ മണ്ണിൽ പുതഞ്ഞ് കിടക്കുന്നുണ്ടായിരിക്കാം. 

വിമാനം 35,000 അടി ഉയരത്തിൽ വെച്ച് യന്ത്ര തകരാറിനാലും അപമര്‍ദ്ദനത്താലും ചിതറിപ്പോയോ? വിമാനം കടലിലേക്ക് പറത്തിയിറക്കി പൈലറ്റ്‌ ആത്മഹത്യ ചെയ്തതാണോ? ഭീകരവാദികൾ തകർത്തുകളഞ്ഞോ? തന്റെ കുടുംബത്തിന് ലൈഫ് ഇൻഷുറൻസ് തുക ലഭിക്കാൻ വേണ്ടി യാത്രക്കാരിലോരാൾ തന്നെയാണോ ബോംബ്‌ വെച്ചത്? ഏതെങ്കിലും പട്ടാളം വിമാനത്തെ വെടിവെച്ച് വീഴ്‌ത്തിയാതാണോ? ഏതെങ്കിലും കൊടും കാട്ടിൽ വിമാനം ക്രാഷ് ലാൻഡ് ചെയത് യാത്രക്കാരിപ്പൊൾ അതിജീവനത്തിനു വേണ്ടി പോരാടുന്നുണ്ടായിരിക്കുമോ?  

കഥകളും ചോദ്യങ്ങളും നിരവധിയാണ്, നിമിഷങ്ങൾ കഴിയും തോറും അവ കൂണ് പോലെ മുളച്ചു പൊന്തിക്കൊണ്ടിരിക്കും. MH370 ന് എന്താണ് സത്യത്തിൽ സംഭവിച്ചതെന്നത് വഴിയെ മനസ്സിലാകും. ഇപ്പോളിത് ഈ വർഷത്തെ “ഏറ്റവും മികച്ച നിഗൂഢതയും” കാണാതെ പോയ യാത്രക്കാരുടെയും ജോലിക്കാരുടേയും കുടുംബത്തിന്‍റെ തീരാ ദുഃഖവുമാണ്.  

ശനിയാഴ്‌ച വിമാനം നിശ്ചിത സഞ്ചാരപഥത്തിനും നൂറുകണക്കിന് നാഴിക മാറി പറക്കുന്നതായി പട്ടാള റഡാർ കണ്ടെത്തിയെന്ന് മലേഷ്യയുടെ വ്യോമസേനാ മേധാവിയായ ജനറൽ. റൊഡ്‌സലി ദാവൂദിനെ ഉദ്ധരിച്ച് ചൊവ്വാഴ്‌ച മാധ്യമങ്ങൾ വാർത്ത പുറത്തു വിട്ടിരുന്നു. ജനങ്ങളുടെ  ശ്രദ്ധ തിരിച്ചുവിടാൻ വേണ്ടിയുള്ള കള്ളക്കളിയാണിതെന്ന് കേട്ടാൽ തന്നെ മനസ്സിലാകും. ഈ വാർത്തകളൊന്നും വിമാനം ഇപ്പോൾ എവിടെയാണെന്ന ചോദ്യത്തിന് ഉത്തരം നൽകുന്നില്ല.
 

 “നാലാം ദിവസത്തിലേക്ക് കടക്കുമ്പോഴും നമുക്ക് വിമാനം കണ്ടു പിടിക്കാനായിട്ടില്ല. എല്ലാ കോണിലും ഞങ്ങൾ തിരയുന്നുണ്ട്, ഒരു പഴുതും ഞങ്ങൾ ബാക്കി വെക്കില്ല” കമ്പനിയുടെ പതിനൊന്നാം മാധ്യമ അപ്ഡേറ്റിൽ മലേഷ്യ എയർലൈൻസ് പറഞ്ഞു. വിമാനം ദിശ തെറ്റിയിട്ടുണ്ടാകുമെന്ന വാർത്തകളെ ശ്രദ്ധയിൽപ്പെടുത്താനും എയർലൈൻസ് മറന്നില്ല.  

 ” എല്ലാ ആശയവിനിമയ സജ്ജീകരണങ്ങളുമുള്ള ഒരു ആധുനിക വിമാനം ഇത്രയും ദിവസം അപ്രത്യക്ഷമാകുന്ന കാര്യം എനിക്ക് ചിന്തിക്കാൻ പോലും  സാധിക്കില്ല. ചിലപ്പോൾ ചെറിയ വിമാനാങ്ങൾ വളരെക്കുറഞ്ഞ സമയത്തേക്ക് അപ്രത്യക്ഷമാകാറുണ്ട് , പക്ഷെ അതുപോലെയല്ല വളരെ വ്യത്യസ്തമാണീ സംഭവം” സാൻഡിയാഗോ ആസ്ഥാനമായി പ്രവർത്തിക്കുന്ന വൈമാനിക ഉപദേശകനായ ഹാൻസ് വെബർ ആകുലത പ്രകടിപ്പിച്ചു.

” യന്ത്രത്തിലുണ്ടായ തകരാർ വിദ്യുല്‍പ്പാദകയന്ത്രത്തെ വിമാനത്തിന്‍റെ ചട്ടക്കൂടിലേക്ക് കടത്തിവിടുകയും വളരെ ആകസ്‌മികമായ അവമര്‍ദ്ദത്താൽ പൊട്ടിത്തെറിക്കുകയും ചെയ്തിരിക്കാം എന്നതാണ് ഒരു സാധ്യത. പക്ഷെ വിമാനം പറക്കുന്ന സമയത്തിത് സംഭവിക്കാനുള്ള സാധ്യത വളരെ കുറവാണ്, കടലിന്‍റെ ഉപരിതലത്തിൽ അവശിഷ്‌ടങ്ങള്‍ കാണാത്തത് വ്യക്തമാക്കാനും ഇതിനാവില്ല.” ഹാൻസ് വെബർ കൂട്ടി ചച്ചേർത്തു.  

 “പറക്കുന്ന ദിശ സൂചിപ്പിക്കുന്ന ട്രാന്‍സ്പോണ്ടര് വിമാനത്തിലുണ്ടായിരുന്നു, പക്ഷെ തായ് ലാൻഡ് ഉള്‍ക്കടലിനുമുകളിൽ വെച്ച് സിഗ്നൽ നഷ്ടമായി. ആരെങ്കിലുമത് കരുതിക്കൂട്ടി പ്രവര്‍ത്തിക്കാതാക്കി വിമാനത്തെ പടിഞ്ഞാറേക്ക് ഗതിമാറ്റി വിട്ടതായിരിക്കാം. കുറഞ്ഞത്  1,800 നാഴിക പറക്കാനുള്ള ഇന്ധനമെങ്കിലും അതിലുണ്ടായിരുന്നിരിക്കും. ആ വിമാനത്തിനു വേറെയെവിടെയെങ്കിലും   താഴെയിറങ്ങാമായിരുന്നു. ” വെബർ പറഞ്ഞു. പക്ഷെ അങ്ങനെയൊരു സാധ്യത അദ്ദേഹം തന്നെ തള്ളിക്കളഞ്ഞു , കാരണം അങ്ങനെയൊരു കാര്യം സംഭവിച്ചിട്ടുണ്ടെങ്കിൽ  ഇതിനകം വാർത്ത പുറത്തു വന്നിരിക്കും. 
 

” അന്ധാളിപ്പിക്കുന്ന കടംകഥ പോലെയാണീ വിഷയം, ചിലപ്പോളിത് അസത്യമാണോ എന്നുപോലും തോന്നിപ്പോകും” വാഷിംഗ്ടണ്‍ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന റ്റീല്‍ ഗ്രൂപ്പിലെ വിമാന വിശകലനവിദഗ്‌ദ്ധനായ റിച്ചാർഡ്‌ അബോലേഫിയ പറഞ്ഞു.  

” ഇത് വളരെ വലിയ വിമാനമാണ്, വലിയ ചട്ടക്കൂടുള്ളത്. അതിന്റെ അർഥം ഒരുപാട് ഭാഗങ്ങൾ ഒരുപാട് യാത്രാസാമാനങ്ങള്‍, ഒരുപാട് ഇന്ധനം . കുത്തനെ ഇടിച്ചാൽ പോലും ഇതൊന്നും അപ്രത്യക്ഷമാക്കാൻ സാധിക്കില്ല. ഇതെല്ലാം കടലിന്‍റെ അടിത്തട്ടിലേക്ക് നേരിട്ട് പോകില്ല.” താമസിയാതെ അവശിഷ്ടങ്ങൾ കണ്ടെത്തുമെന്നാണ് അബോലേഫിയ കരുതുന്നത്.    

ഈ കേസിന്  2009 ൽ  റിയോ ഡി ജനീറിയോയിൽ നിന്നും പുറപ്പെട്ടതിനു ശേഷം അറ്റ്‌ലാന്റിക്കിൽ കൂപ്പുകുത്തി 228 പേരുടെ മരണത്തിടയാക്കിയ എയർ ഫ്രാൻസിന്‍റെ 447വിമാനവുമായി ബന്ധമുണ്ട്. പക്ഷെ ആ കേസിൽ എയർസ്പീഡ് മെഷർമന്റുകൾ തകരാറിലായതാണ് അപകട കാരണം. അപ്രത്യക്ഷമാകുന്നതിനു മുന്‍പ് വിമാനത്തിലെ കമ്പ്യൂട്ടർ കരയിലെ കമ്പ്യൂട്ടറിന് തെറ്റായ സന്ദേശങ്ങൾ അയച്ചു. അതുകൊണ്ട് തന്നെ അവശിഷ്‌ടങ്ങൾ കടലിന്റെ ഉപരി തലത്തിൽ കണ്ടെത്തിയത് അഞ്ചു ദിവസങ്ങൾക്കു ശേഷമാണ്, വഴിയെ ഒട്ടുമിക്ക ശവ ശരീരങ്ങളും കണ്ടെടുക്കപ്പെട്ടെങ്കിലും ബ്ലാക്ക്‌ ബോക്സ്‌ ഫ്ലൈറ്റ് റെക്കോർഡർ കടലിന്‍റെ അടിത്തട്ടിൽ നിന്നും വീണ്ടെടുക്കാൻ  രണ്ടു വർഷമെടുത്തു. 

 മലേഷ്യ എയർലൈൻസ് വിമാനത്തിന്റെ തിരോധാനത്തിന് തക്കതായ കാരണം നൽകാനില്ലാത്തത് ഊഹാ പോഹങ്ങൾ മുട്ടയിട്ട് വളരാൻ കാരണമാവുന്നുണ്ട്. മോഷ്ടിച്ച പാസ്പോർട്ടുമായി യാത്ര ചെയ്യുന്ന രണ്ടു ഇറാനിയൻ യാത്രക്കാർക്ക് ഭീകര സംഘങ്ങളുമായി യാതൊരു ബന്ധവുമില്ലെന്ന് രഹസ്യാന്വേഷണ ഉദ്യോഗസ്ഥർ മാധ്യമങ്ങളോട് പറഞ്ഞു.   

” ഇതു പോലുള്ള സംഭവങ്ങൾ സിനിമയിൽ മാത്രം കണ്ടു പരിചയമുള്ള ജനങ്ങൾ ഇത് ആഘോഷിക്കുകതന്നെ ചെയ്യും. നാം നിയന്ത്രണങ്ങൾക്ക് കീഴിലാണെന്ന് ചിന്തിക്കാനാണ് നമുക്കിഷ്ടം, അതാണ്‌ നമ്മുടെ സംസ്ക്കാരം. പക്ഷെ ആകാംഷ നമ്മെ ഭ്രാന്തരാക്കി മാറ്റും, എങ്ങനെയെങ്കിലുമത്  തലയിൽ നിന്ന് പറിച്ചെറിയാൻ നോക്കും മനുഷ്യർ” വെബർ പറഞ്ഞു. 
 

അപ്രത്യക്ഷമായ വിമാനം നിഗൂഡതയാണ്,  ഉത്തരങ്ങൾക്കു വേണ്ടിയുള്ള കാത്തിരിപ്പ് നമ്മിൽ ഉത്തരങ്ങൾ സൃഷ്ടിക്കാനുള്ള പ്രവണത വർദ്ദിപ്പിക്കും. അന്യഗ്രഹ ജീവികൾ ബോയിംഗ് വിമാനങ്ങളെ തട്ടിക്കൊണ്ടുപോകില്ല. തെക്കുകിഴക്കൻ ഏഷ്യൻ കടലിൽ ബെർമുഡ ട്രയാംഗിൾ പോലൊരു പ്രതിഭാസമുണ്ടെന്ന് കരുതുന്നവർ  ബെർമുഡ ട്രയാംഗിളൊരു കെട്ടുകഥയാണെന്ന കാര്യം കൂടെ ഓർക്കണം.

ആ വിമാനം എവിടെയോ മറഞ്ഞിരിപ്പുണ്ട്. കരഞ്ഞു തീർക്കാൻ കണ്ണീരില്ലാതെ അവരുടെ കുടുംബങ്ങൾ കടലിലേക്ക് കണ്ണും നട്ടിരിക്കുകയാണ്.                   

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍