UPDATES

ഓഫ് ബീറ്റ്

ഇന്റര്‍നെറ്റില്‍ പോര്‍ണോഗ്രാഫി ഉണ്ടെന്ന് അറിയാത്ത കുട്ടികളുണ്ടോ?

ഹന്നാ റോസിന്‍ (സ്ലേറ്റ്)

ആര്‍ത്തവമുണ്ടായാല്‍ പിന്നെ അത് എല്ലാ ദിവസവും ഉണ്ടാകുമെന്നും സെക്സ് നിന്നുകൊണ്ട് ചെയ്യുന്ന ഒരു കാര്യമാണെന്നും കോണ്ടം തുകലിനോളം കട്ടിയുള്ളതാണെന്നും ഒക്കെയായിരുന്നു ചെറിയ പ്രായത്തില്‍ എന്റെ ധാരണ. എവിടെനിന്നാണ് ഈ മണ്ടത്തരങ്ങള്‍ തലയില്‍ കയറിയതെന്ന് അറിയില്ല, എന്തായാലും ആരും തിരുത്തിത്തന്നില്ല. എന്റെ അമ്മ ഒരിക്കലും എന്നോട് സെക്സിനെപ്പറ്റി സംസാരിച്ചില്ല, അതിനു അമ്മയോട് എനിക്ക് എതിര്‍പ്പുണ്ട്. ആകെ എന്നോട് സംസാരിച്ചത് ആറാംക്ലാസിലെ സെക്സ് എഡ്യുക്കേഷന്‍ ടീച്ചറാണ്. എന്നാല്‍ അവര്‍ പറഞ്ഞതില്‍ കാര്യമായൊന്നും എനിക്ക് ഓര്‍മ്മയില്ല. എന്റെ കൂട്ടുകാരിയുടെ അമ്മയുടെ മുറിയില്‍ കിടന്ന ജോയ് ഓഫ് സെക്സ് എന്ന പുസ്തകത്തില്‍ നിന്നാണ് എനിക്ക് പല വിവരങ്ങളും കിട്ടിയത്. എന്നാല്‍ എണ്‍പതുകളുടെ ആദ്യമായിരുന്നു അത്, അതിലെ ചിത്രങ്ങളിലുള്ള മനുഷ്യര്‍ നിറയെ രോമമുള്ളവരായിരുന്നു. എന്നെപ്പോലെ ഒരു കൗമാരക്കാരിക്ക് അതൊന്നും അത്ര ഇഷ്ടമായില്ല. ഞാന്‍ ഒരു അമ്മയാകുമ്പോള്‍ എന്റെ മകള്‍ക്ക് ഞാന്‍ പറഞ്ഞുകൊടുക്കും എന്ന് ഞാന്‍ ഉറപ്പിച്ചു.

എന്റെ കുട്ടികള്‍ തീരെ ചെറിയ കുഞ്ഞുങ്ങളായിരുന്നപ്പോള്‍ ഞാന്‍ മടികൂടാതെ അവരോടു സംസാരിച്ചിരുന്നു. ഒരിക്കല്‍ ഞാന്‍ മൂന്നാമത്തെ കുട്ടിയെ ഗര്‍ഭിണിയായിരിക്കുമ്പോള്‍ കുട്ടികള്‍ വന്ന് എന്റെ വയറ്റില്‍ ഈ കുട്ടി എങ്ങനെ വന്നു എന്നൊക്കെ ചോദിക്കാന്‍ തുടങ്ങി. ഇതാണ് പറ്റിയ അവസരം എന്ന് ഞാന്‍ കരുതി. ഡാഡി ഒരു വിത്ത് കുഴിച്ചിട്ടു എന്ന മട്ടിലുള്ള സംസാരമൊന്നും ഉണ്ടായില്ല. കുട്ടികള്‍ ചോദിച്ചതിനെല്ലാം ഞാന്‍ സത്യസന്ധമായി മറുപടി പറഞ്ഞു. കുട്ടികള്‍ കേട്ടിരുന്നു. എനിക്ക് സന്തോഷമായി. കുറച്ചുവര്‍ഷങ്ങള്‍ കഴിഞ്ഞ് കുട്ടികള്‍ വളര്‍ന്നു.
 

എന്റെ മകള്‍ ഇപ്പോള്‍ ഹൈസ്കൂളില്‍ പോകാറായി. ഈ സംഭാഷണം വീണ്ടും നടത്തേണ്ട സമയമാണ്. എന്നാല്‍ എന്തുപറയണമെന്ന് മിനുക്കി മിനുക്കി സമയം പോകുന്നതല്ലാതെ അവളോട്‌ സംസാരിക്കാന്‍ കഴിഞ്ഞില്ല. ഞാന്‍ പല പുസ്തകങ്ങള്‍ വായിച്ചു, സുഹൃത്തുക്കളോട് സംസാരിച്ചു. പക്ഷെ മകളോട് മാത്രം സംസാരിക്കാനായില്ല.

ഒരു പുസ്തകം ഞാന്‍ അവളുടെ ബെഡില്‍ വെച്ചുനോക്കി. രഹസ്യമായി അവളുടെ മുറിയില്‍ എത്തിനോക്കിയപ്പോള്‍ അവള്‍ ആ പുസ്തകം തൊഴിച്ചുകട്ടിലിനടിയില്‍ ഇട്ട ശേഷം വേറെ എന്തോ വായിക്കുന്നത് കണ്ടു. 

എന്റെ കൂട്ടുകാരികളോട് അവര്‍ എന്താണ് ചെയ്തതെന്ന് ഞാന്‍ തിരക്കി. ഒരാള്‍ പറഞ്ഞത് ഒരുപാട് പെണ്‍കുട്ടികളുള്ള വീടായത് കൊണ്ട് സംഭാഷണം സ്വാഭാവികമായി ഉയര്‍ന്നുവന്നുവെന്നാണ്. മറ്റൊരു സുഹൃത്ത് പറഞ്ഞത് ടിവിയില്‍ എന്തെങ്കിലും രംഗങ്ങള്‍ കാണുമ്പോള്‍ സംസാരം ഈ വിഷയത്തിലേയ്ക്ക് എത്തിക്കാം എന്നാണ്. സംസാരിച്ചുതുടങ്ങിക്കഴിഞ്ഞപ്പോള്‍ അവര്‍ക്ക് അനായാസം പിന്നീട് ചര്‍ച്ച ചെയ്യാനും കൂടുതല്‍ നല്ല കൂട്ടുകാരാകാനും കഴിഞ്ഞുവെന്നാണ് അവര്‍ പറഞ്ഞത്. ഞാന്‍ അവരുടെ കൂടെ ടിവി കാണാന്‍ വന്നോട്ടെ എന്ന് ചോദിച്ചപ്പോള്‍ പക്ഷെ അവള്‍ സമ്മതിച്ചില്ല. അവര്‍ തമ്മിലുള്ള ഒരു അടുപ്പത്തെ അത് ബാധിക്കുമത്രേ.

അതേ പരിപാടി എന്റെയൊപ്പം കാണാന്‍ ഇരിക്കുന്നോ എന്ന് ഞാന്‍ എന്റെ മകളോട് ചോദിച്ചപ്പോള്‍ അതൊരു ബോറന്‍ പരിപാടിയാണെന്നാണ് അവള്‍ പറഞ്ഞത്.
 

പിന്നീട് എനിക്ക് തോന്നി എന്‍റെ മകള്‍ എന്നോട് സെക്സിനെപ്പറ്റി സംസാരിക്കണം എന്ന് വാശിപിടിക്കേണ്ട കാര്യമില്ല എന്ന്. ഇപ്പോള്‍ എല്ലാവരും ശ്രമിക്കുന്നതും അതാണ്‌, എല്ലാം കുട്ടികള്‍ വന്നു അച്ഛനമ്മമാരോട് പറയണം എന്ന്. എന്റെ ഒരു സുഹൃത്തു പറഞ്ഞു, അവരുടെ കുട്ടി പ്രേമിച്ചാലും അവര്‍ക്ക് പ്രശ്നമില്ല, അതൊക്കെ അവരോടു വന്നുപറയണം എന്ന് മാത്രം എന്ന്. എന്റെ അമ്മയുടെ രീതിയുടെ നേര്‍വിപരീത രീതിയാണ് ഇതെങ്കിലും ഇതും തെറ്റാണ് എന്ന് എനിക്ക് തോന്നി. സ്വന്തം ജീവിതത്തെപ്പറ്റിയോ അതിലെ ചെറിയ പ്രേമങ്ങളെപ്പറ്റിയോ ഒക്കെ എന്തിനാണ് കുട്ടികള്‍ അച്ഛനമ്മമാരോട് പറയുന്നത്? കൗമാരപ്രേമങ്ങളുടെ ഏറ്റവും വലിയ രസം തന്നെ അച്ഛനമ്മമാര്‍ അറിയാതെ പ്രേമിക്കുക എന്നതല്ലേ?

പതിനാറുവയസായിരിക്കുക പ്രേമിക്കുക എന്നാല്‍ എന്താണ് എന്ന് ഈ മാതാപിതാക്കള്‍ ഇത്രവേഗം മറന്നുപോകുന്നതെങ്ങനെയാണ്? നമ്മുടെ ചെറുപ്പത്തില്‍ നമ്മെ സന്തോഷിപ്പിച്ച കൗമാരപ്രേമങ്ങള്‍ നമ്മുടെ കുട്ടികളുടെ നാശത്തില്‍ കലാശിക്കും എന്ന് എങ്ങനെ കരുതാനാകും? സത്യം പറഞ്ഞോ എന്ന് അമ്മമാര്‍ അന്ന് പറഞ്ഞപ്പോള്‍ നമുക്ക് എന്താണ് തോന്നിയത് എന്ന് ആലോചിച്ചുനോക്കുക.

എല്ലാം എന്നോട് വന്നുതുറന്ന് പറയണം എന്ന് എന്റെ മകളോട് ആവശ്യപ്പെടാന്‍ എനിക്ക് തോന്നുന്നില്ല. എന്നാല്‍ അവള്‍ അറിയണമെന്ന് എനിക്കാഗ്രഹമുള്ള ചില കാര്യങ്ങളുണ്ട്. സുരക്ഷയെപ്പറ്റി, രസം രസമല്ലാതാകുന്നതിനെപ്പറ്റി, അസുഖങ്ങളെപ്പറ്റി, ഗര്‍ഭധാരണത്തെപ്പറ്റിയൊക്കെ. കുട്ടികള്‍ക്ക് ഇന്നത്തെക്കാലത്ത് വളരെയെളുപ്പം അശ്ലീലവീഡിയോകള്‍ ലഭ്യമാകുന്നു. അതൊക്കെ കണ്ട് രതിയെപ്പറ്റി തെറ്റായ ധാരണകള്‍ കുട്ടികള്‍ക്ക് ഉണ്ടാകാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല.

ഈയടുത്താണ് ആദ്യപടി ചെയ്യാന്‍ എനിക്ക് ധൈര്യമുണ്ടായത്. എന്റെ മകള്‍ ലാപ്ടോപ്പില്‍ എന്തോ ചെയ്തുകൊണ്ട് നിലത്ത് ഇരിക്കുകയായിരുന്നു. സെക്സിനെപ്പറ്റി സംസാരിക്കാന്‍ പോവുകയാണ് എന്ന് ഞാന്‍ വേഗം പറഞ്ഞു.
 

“ഇല്ല” എന്നുപറഞ്ഞ് അവള്‍ മുറിയില്‍ നിന്ന് ഇറങ്ങിപ്പോയി.

എന്റെ മകള്‍ക്ക് ശരീരഭാഗങ്ങളെപ്പറ്റിയൊക്കെ നല്ല ധാരണയുണ്ട്. അങ്ങനെയാണ് ഇന്നത്തെ കുട്ടികള്‍. സ്മെഗ്മ എന്താണെന്നും എപിഡിദൈമിസ് എന്താണെന്നും അവര്‍ക്ക് അറിയാം. പ്രേമം എന്താണെന്ന് അറിയുന്നതിനും മുന്‍പേ. സംശയം തോന്നുന്ന എന്തും ഇന്റര്‍നെറ്റില്‍ നോക്കാന്‍ ഇന്ന് കുട്ടികള്‍ക്ക് കഴിയും. കണ്ടിട്ടില്ലെങ്കില്‍ കൂടി ഇന്റര്‍നെറ്റില്‍ പോര്‍ണോഗ്രാഫി ഉണ്ടെന്ന് അവര്‍ക്ക് അറിയാം. അപ്പോള്‍ കുറച്ച് മിസ്റ്ററി നിലനിര്‍ത്തി മിണ്ടാതിരിക്കുന്നതാവും എനിക്ക് നല്ലത്.

അമ്മയും മകളും തമ്മിലുണ്ടായ സെക്സ് ടോക് കുളമായെങ്കിലും എന്റെ അമ്മയോട് ഞാന്‍ കൂടുതല്‍ ഒരുമപ്പെട്ടു. അവര്‍ എന്നോട് സംസാരിക്കാന്‍ ശ്രമിച്ചുവെന്ന് ഉറപ്പാണ്. ഞാന്‍ മുറിയില്‍ നിന്ന് ഇറങ്ങിപ്പോയതാവാം. 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍