UPDATES

ഓഫ് ബീറ്റ്

സഹോദരീ സഹോദരന്മാര്‍ക്ക് ഒരു മുറി പങ്കിടാമോ?

കെയ്റ്റി വാള്‍ട്മാന്‍ (സ്ലേറ്റ്)

സഹോദരീ സഹോദരന്മാര്‍ മുറി പങ്കിടുന്നതിനെ വിമര്‍ശിച്ച് ന്യൂയോര്‍ക്ക്‌ ടൈംസില്‍ ഈയിടെ ഒരു നെടുങ്കന്‍ ലേഖനം വന്നു. ഇതിലെ ദൂഷ്യവശങ്ങള്‍ അവര്‍ അതില്‍ വിശദീകരിച്ചു. ഇത് കുട്ടികളുടെ സാമൂഹിക-ലൈംഗിക വികാസത്തെ ബാധിക്കുമെന്നും പറഞ്ഞുവെച്ചു. എന്നാല്‍ അതിനുശേഷം ലേഖനത്തില്‍ കാണുന്നത് ഒരേ മുറി പങ്കിടുകയും ഒരുമിച്ചുകളിക്കുകയും സംഗീതപഠനം നടത്തുകയും പാവകള്‍ ഒരേയിടത്ത് സൂക്ഷിക്കുകയും ഒരുമിച്ചുറങ്ങുകയും ചെയ്യുന്ന കുട്ടികളെയാണ്. വലിയ ഫ്രോയിഡിയന്‍ പേടിസ്വപ്നങ്ങളൊന്നുമില്ലാതെ നൂറ്റാണ്ടുകളായി ലോകത്തില്‍ എല്ലായിടത്തും സഹോദരീ സഹോദരന്മാര്‍ മുറികള്‍ പങ്കിട്ടിട്ടുണ്ട് എന്ന സത്യവും ലേഖനം പറയുന്നുണ്ട്.

അതൊക്കെ കൊള്ളാം. സഹോദരീ സഹോദരന്മാര്‍ ഒരേമുറി ഉപയോഗിക്കുന്നത് എന്നെ അത്ര അമ്പരപ്പിക്കുന്നൊന്നുമില്ല. എന്നാല്‍ ഈ ലേഖനം ചിലത് ധ്വനിപ്പിക്കുകയും ഉറച്ചുപറയാന്‍ പേടിക്കുകയും ചെയ്യുന്നുണ്ട്. നമ്മെ ഈ അവസ്ഥ അസ്വസ്ഥപ്പെടുത്തുന്നതിന്റെ കാരണം സഹോദരീ സഹോദര രതി എന്ന സാധ്യതയാണ്. ഇത്തരം പീഡനങ്ങളുടെ ഭൂരിഭാഗവും അച്ഛനും മക്കളും എന്ന നിലയിലൊക്കെയാണ് നടക്കാറെങ്കിലും ഇത്തരം സാധ്യതയും ആളുകളുടെ മനസ്സില്‍ ഒരു വെറുപ്പ്‌ പോലെ നിറയാറുണ്ട്. അതിനിടെ ഈ ലേഖനത്തിന്റെ പ്രസക്തി എന്താണ്?
 

ഈ ലേഖനം വന്നത് വീട്, പൂന്തോട്ടം സെക്ഷനിലാണ്. ലൈംഗികപീഡനങ്ങളെപ്പറ്റിയുള്ള കയ്പ്പേറിയ സത്യങ്ങള്‍ക്ക് വരാന്‍ പറ്റിയ ഒരിടമല്ല അത്. എന്നാല്‍ ഇത്തരം കാര്യങ്ങളെപ്പറ്റി ചര്‍ച്ചചെയ്യാനല്ലെങ്കില്‍ പിന്നെ എന്തിനാണ് ഈ വിഷയത്തെപ്പറ്റി എഴുതുന്നത്? എന്തിനാണ് അപകടങ്ങളെപ്പറ്റി ധ്വനിപ്പിക്കുന്നത്? എന്തിനാണ് ഫ്രോയിഡിനെപ്പറ്റിയുള്ള ഉദ്ധരണികള്‍ എടുത്തെഴുതുന്നത്? ലൈംഗികപീഡനങ്ങള്‍ നടക്കുന്നത് തിരിച്ചറിയാനുള്ള രീതികളെപ്പറ്റിയോ ഒക്കെകൂടി ചര്‍ച്ചചെയ്യണമായിരുന്നു ലേഖനത്തില്‍.
 

അല്‍പ്പം ഭീതിയുണര്‍ത്തുകയും കാര്യങ്ങള്‍ പറയാതിരിക്കുകയും ചെയ്യുന്നത് മാതാപിതാക്കളുടെ ശ്രദ്ധയെ ആകര്‍ഷിക്കാന്‍ സഹായിച്ചേക്കും. പേടിച്ചരണ്ട മാതാപിതാക്കളുടെ വക ക്ലിക്കുകളും ഷെയറുകളും കൂടിയേക്കും. കുട്ടികളെപ്പറ്റിയുള്ള മറ്റ് ലേഖനങ്ങളെക്കാള്‍ ഗൌരവമുള്ള ഒന്നാണ് ഈ വിഷയം. എന്നാല്‍ അതിനെപ്പറ്റി ചര്‍ച്ച ചെയ്യാനല്ലെങ്കില്‍ പിന്നെന്തിന് എഴുതണം?

Katy Waldman is a Slate assistant editor. 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍