UPDATES

ചെല്‍സിയ ക്ലിന്റന്റെ ഗര്‍ഭത്തിലുള്ള കുട്ടി അമേരിക്കന്‍ പ്രസിഡന്റ്റ് ആകുമോ?

ജാമെല്‍ ബൂയി
(വാഷിംഗ്ടണ്‍ പോസ്റ്റ്)

 

ഈയാഴ്ച ചെല്‍സിയ ക്ലിന്റന്‍ താന്‍ ഗര്‍ഭിണിയാണെന്ന വിവരം വെളിപ്പെടുത്തി. ഉടന്‍ തന്നെ റിപ്പോര്‍ട്ടര്‍മാര്‍ ക്ലിന്റന്‍ രാജവംശത്തെപ്പറ്റി എഴുതി. രാജവംശം എന്നൊക്കെ പറയാമോ എന്ന് വീക്ക്‌ മാസിക ചോദിച്ചു. പിന്നീടുള്ള ചര്‍ച്ചകള്‍ ഇപ്പോള്‍ ഗര്‍ഭത്തിലുള്ള കുട്ടി പ്രസിഡന്റ്റ് ആകണമെങ്കില്‍ എത്രനാള്‍ വേണം എന്നായിരുന്നു. (ആലോചിച്ചു തലപുണ്ണാക്കണ്ട, 2053)

 

ഹിലാരി ക്ലിന്റനും ജെബ് ബുഷും തമ്മില്‍ ഒരു പ്രസിഡന്‍ഷ്യല്‍ മത്സരം ഉണ്ടാകാന്‍ സാധ്യതയുള്ള സ്ഥിതിക്ക് ബ്ലൂംബര്‍ഗ് ചോദിക്കുന്നത് “ഇത് വീണ്ടും ക്ലിന്റന്‍ vs ബുഷ്‌ ആകുമോ?” എന്നാണ്. സിഎന്‍എന്നും സംശയിക്കുന്നത് “ഇനി വൈറ്റ് ഹൌസില്‍ മറ്റൊരു ക്ലിന്റനോ ബുഷോ എത്തുമോ?” എന്നാണ്. യാഥാസ്ഥിതിക വെബ്‌സൈറ്റ് ആയ ബ്രീറ്റ്ബാര്‍ട്ട് പരാതിപറയുന്നത്  “വീണ്ടും ക്ലിന്റനും ബുഷും തന്നെയോ?” എന്നാണ്. രാഷ്ട്രീയത്തില്‍ ഹൈ പ്രൊഫൈല്‍ ആയി എത്തുന്ന രാഷ്ട്രീയക്കുട്ടികളെപ്പറ്റിയും അമര്‍ഷങ്ങളുണ്ട്. ജിമ്മി കാര്‍ട്ടറുടെ കൊച്ചുമകന്‍ ജേസന്‍, സാം നുനിന്റെ മകള്‍ മിഷേല്‍, ജെറി ലുന്ദര്‍ഗാന്റെ മകള്‍ ആലിസന്‍ എന്നിവര്‍ ഇത്തവണ മത്സരിക്കുന്നു.

 

ആളുകളുടെ അമര്‍ഷം മനസിലാക്കാം. സി സ്പാനിന്‍ മുന്‍ പ്രഥമവനിത ബാര്‍ബറ ബുഷ്‌ നല്‍കിയ ഒരു അഭിമുഖത്തില്‍ പറയുന്നത് “രണ്ടോ മൂന്നോ കുടുംബങ്ങള്‍ അല്ലാതെ എവിടെനിന്നും ആളുകളില്ലെങ്കില്‍ കഷ്ടം തന്നെയാണ്, കാരണം മത്സരിക്കാന്‍ കഴിവുള്ള മികച്ച ഗവര്‍ണര്‍മാര്‍ ധാരാളമുണ്ട്” എന്നാണ്.

 

ക്ലിന്റന്‍ കുടുംബം ഒരു രാജവംശമൊന്നുമല്ല എന്നത് മാറ്റിനിറുത്തിയാല്‍ അവര്‍ മിടുക്കരായ ദമ്പതികളാണ്, അവര്‍ നമുക്ക് ഒരു തലമുറ ഉദ്യോഗസ്ഥരെയും തന്നുകഴിഞ്ഞു. അമേരിക്കന്‍ രാഷ്ട്രീയത്തിന്റെ അടിത്തറയായി ശക്തരായ കുടുംബങ്ങളും രാഷ്ട്രീയ രാജവംശങ്ങളും ഉണ്ടെന്നത് മറക്കാന്‍ വയ്യ. തുടക്കം മുതല്‍ തന്നെ അമേരിക്കയില്‍ ഈ കുടുംബവാഴ്ചയുണ്ട്.

 


ക്ലിന്‍റന്‍ കുടുംബം

 

അമേരിക്കന്‍ കോണ്‍സ്റ്റിറ്റ്യൂഷനില്‍ ഒപ്പുവച്ചവരെ നോക്കുക. നാല്‍പ്പതുപേരില്‍ വളരെ കുറച്ചുപേര്‍ മാത്രമേ സാധാരണ ചുറ്റുപാടുകളില്‍ നിന്ന് വന്നവരുള്ളൂ. പലരും മികച്ച സാഹചര്യങ്ങളില്‍ ഉള്ള ധനികകുടുംബങ്ങളിലെ പുരുഷന്മാരാണ്. വിര്‍ജിനിയയിലെ ജോണ്‍ ബ്ലെയര്‍ ഒരു റോയല്‍ ഗവര്‍ണറുടെ മകനായിരുന്നു. സൌത്ത് കരോലിനയിലെ ചാള്‍സ് കോട്ട്സ്വര്‍ത്തും ബന്ധു ചാള്‍സ് പിന്‍ക്നിയും പ്ലാന്റര്‍മാരുടെയും അടിമക്കച്ചവടക്കാരുടെയും കുടുംബത്തില്‍ നിന്നാണ് വരുന്നത്. ഭരണഘടന നിര്‍മ്മിച്ചവരില്‍ പ്രധാനിയായ ജെയിംസ് മാഡിസന്‍ വിര്‍ജിനിയയിലെ ധനികനായ ഒരു പുകയിലകര്‍ഷനും ജന്മിയുമായ ആളുടെ മകനുമായിരുന്നു.

 

മുന്‍കാല അമേരിക്കന്‍ റിപ്പബ്ലിക്കിന്റെ ചരിത്രത്തില്‍ പ്രബല കുടുംബങ്ങളുടെ സ്ഥാനം വലിയതാണ്. ജോണ്‍ ആഡംസും ജോണ്‍ ക്വിന്‍സി ആഡംസും അമേരിക്കയുടെ രണ്ടാമത്തെയും ആറാമത്തെയും പ്രസിഡന്റ്മാരായിരുന്നു. ജോര്‍ജ് വാഷിംഗ്ടണിന്‍റെ സഹോദരീപുത്രനായ ബുഷ്‌റോഡ്‌ വാഷിംഗ്ടന്‍, തോമസ്‌ ജഫേഴ്സന്‍റെ ബന്ധുവായ ചീഫ് ജസ്റ്റിസ് ജോണ്‍ മാര്‍ഷല്‍, ജോണ്‍ വാന്‍ ബുരന്‍ എന്നിവരൊക്കെ ഉദാഹരണങ്ങള്‍. പിന്നെയുള്ളത് ഹാരിസന്‍ വംശമാണ്‌. ഭരണഘടനയില്‍ ഒപ്പുവെച്ച ബെഞ്ചമിന്‍ ഹാരിസന്‍ അഞ്ചാമന്‍ മുതല്‍ അയാളുടെ മക്കളായ ഹെന്‍ട്രി ഹാരിസന്‍ (ഒന്‍പതാം പ്രസിഡന്റ്റ്) കാര്‍ട്ടര്‍ ഹാരിസന്‍, കൊച്ചുമകന്‍ ജോണ്‍ സ്കോട്ട് ഹാരിസന്‍, അയാളുടെ മകന്‍ ബെഞ്ചമിന്‍ ഹാരിസന്‍ (23-ആം പ്രസിഡന്റ്റ്) എന്നിവരാണ് ഒരേ കുടുംബത്തില്‍ നിന്നുള്ളത്.

 

പത്തൊന്‍പതാം നൂറ്റാണ്ടിന്റെ തുടക്കം മുതല്‍ മധ്യകാലം വരെ കാര്യങ്ങള്‍ ഇങ്ങനെയൊക്കെത്തന്നെയാണ്. പ്രസിഡന്റ്റ് ജോണ്‍ ടെയ്ലറുടെ അച്ഛന്‍ വിര്‍ജീനിയയിലെ ഗവര്‍ണര്‍ ആയിരുന്നു. പ്രസിഡന്റ്റ് ഫ്രാങ്ക്ലിന്‍ പിയെര്സിന്റെ അച്ഛന്‍ ന്യൂഹാംഷയറില്‍ ഗവര്‍ണരായിരുന്നു. അതേപോലെ നിര്‍ണ്ണായക രാഷ്ട്രീയകുടുംബങ്ങളായവരാണ് ബ്രെക്കിന്‍ റിഡ്ജസ്, റൂസ്വെല്‍റ്റ്സ്, ടാഫ്റ്റ്സ് എന്നിവര്‍. ഇതിനുശേഷമാണു ബുഷുമാര്‍ വരുന്നത്. പിന്നീട് റോക്ക്ഫെല്ലര്‍മാര്‍, റോംനിമാര്‍, പിന്നെ തീര്‍ച്ചയായും കെന്നഡിമാര്‍.

 


ബുഷ് സീനിയര്‍, ബുഷ് ജൂണിയര്‍, ജെബ് ബുഷ്

 

ഇതൊക്കെപറയാന്‍ കാരണം ക്ലിന്റന്‍- ബുഷ്‌ കുടുംബങ്ങള്‍ പ്രത്യേകിച്ചൊന്നും ചെയ്തിട്ടില്ല എന്ന് പറയാനാണ്. അവരുടെ ദേശീയപ്രാധാന്യത്തില്‍ അസ്വാഭാവികമായൊന്നുമില്ല. 1800-കള്‍ മുതല്‍ രാഷ്ട്രീയത്തിലിടപെടുന്ന കുടുംബമാണ് ബുഷിന്റെത്. ഇത്തവണ വിചിത്രമായി എന്തെങ്കിലും സംഭവിക്കുന്നുണ്ടെങ്കില്‍ അത് ഈ രണ്ടു കുടുംബങ്ങള്‍ അടുപ്പിച്ച് മത്സരിക്കുന്നു എന്നത് മാത്രമാണ്. ഹിലാരി ക്ലിന്റനോ ജെബ് ബുഷോ പ്രസിഡന്റ്റ് ആയാല്‍ 88-നും 2020-നുമിടയില്‍ വൈറ്റ്ഹൌസില്‍ ഈ രണ്ടു കുടുംബങ്ങളില്‍ നിന്ന് ആരെങ്കിലും 24 മുതല്‍ 32 വര്‍ഷം വരെ ഉണ്ടാകുമായിരുന്നു എന്നാണ്.

 

ഇതിനെപ്പറ്റി എനിക്ക് ആശങ്കയില്ല. എന്നാല്‍ പാര്‍ട്ടിയില്‍ അറിയപ്പെടുന്ന ആളാകുമ്പോള്‍ ഒപ്പം വരുന്ന പിന്തുണയുണ്ട്. എന്നാല്‍ വിജയം ഒരിക്കലും ഉറപ്പിക്കാന്‍ പറ്റില്ല. വോട്ടര്‍മാര്‍ക്ക് ഒരു കുടുംബവാഴ്ചയെ പിന്തുണയ്കേണ്ട എന്ന് തോന്നിയാല്‍ അവര്‍ അങ്ങനെ ചെയ്യില്ല. അത് കൊണ്ടാണ് 2008ല്‍ ഹിലാരി ക്ലിന്റന്‍ തോറ്റത്. ജെബ് ബുഷ്‌ മത്സരിച്ചാല്‍ ഇതേ അവസ്ഥ ഉണ്ടായിക്കൂടെന്നില്ല.

 

എന്തൊക്കെയായാലും ഒരു  ബുഷോ ക്ലിന്റനോ മത്സരിക്കുന്ന അവസാനവര്‍ഷമായിരിക്കും 2016. ചെല്‍സിയ ക്ലിന്റനോ ജോര്‍ജ് പി ബുഷോ മത്സരിക്കാന്‍ എത്തുമ്പോള്‍ ചിലപ്പോള്‍ അവരുടെ പേരുകള്‍ അത്ര വലിയ സംഭാവമായേക്കില്ല. മിക്കവാറും അവരുടെ പേരിനെ മറികടന്ന് പുതിയ രാഷ്ട്രീയ പ്രബലകുടുംബങ്ങള്‍ ഉണ്ടായിവന്നേക്കാം. 

 

(Bouie is a Slate staff writer covering politics, policy and race. His work has appeared in the Daily Beast, the Nation, the Atlantic and The Washington Post.)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍