UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ബിജെപിയുടെ ഐടി സെല്‍ സ്ഥാപകന്‍ പാര്‍ട്ടി വിട്ടു

അഴിമുഖം പ്രതിനിധി

ബിജെപിയുടെ ഐ ടി സെല്‍ സ്ഥാപകനായ പ്രോദ്യുത് ബോറ ദേശീയ എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ നിന്നും പാര്‍ട്ടിയുടെ പ്രാഥമികാംഗത്വത്തില്‍ നിന്നും രാജിവച്ചു. സര്‍ക്കാരിലേയും പാര്‍ട്ടിയിലേയും ജനാധിപത്യ പാരമ്പര്യങ്ങളില്‍ നിന്നുള്ള വഴിമാറ്റമാണ് രാജിക്ക് കാരണം. വ്യത്യസ്തയുള്ള പാര്‍ട്ടിയല്ലാതായി ബിജെപി മാറിയിരിക്കുന്നുവെന്ന് ബോറ ആരോപിച്ചു.

പാര്‍ട്ടിയെ ഭ്രാന്ത് ഗ്രസിച്ചിരിക്കുന്നുവെന്നും ഏതു വിധേയനയേയും ജയിക്കണമെന്ന ആഗ്രഹം പാര്‍ട്ടിയുടെ എല്ലാ ധാര്‍മ്മികതയേയും നശിപ്പിച്ചിരിക്കുന്നുവെന്നും ബോറ പറഞ്ഞു. 2004-ല്‍ ബിജെപിയില്‍ ചേരുമ്പോഴുള്ള പാര്‍ട്ടിയല്ല ഇതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പാര്‍ട്ടിയുടെ ഇപ്പോഴത്തെ നേതൃത്വത്തില്‍ പ്രതീക്ഷ നഷ്ടപ്പെട്ടുവെന്നും രാജ്യത്തിനൊരു രാഷ്ട്രീയ ബദല്‍ ആവശ്യമാണെന്നും ബോറ പറയുന്നു. കോണ്‍ഗ്രസിന്റേയും ആംആദ്മി പാര്‍ട്ടിയുടേയും എജിപിയുടേയും അസം ഘടകങ്ങള്‍ തന്നെ സ്വാഗതം ചെയ്തുവെന്നും എന്നാല്‍ തീരുമാനം എടുത്തിട്ടില്ലെന്നും അദ്ദേഹം പറയുന്നു. അസം സ്വദേശിയാണ് ബോറ.

ഇന്ത്യയില്‍ മന്ത്രിസഭയില്‍ തുല്യരില്‍ ഒന്നാമനാണ് പ്രധാനമന്ത്രി. അല്ലാതെ തുല്യരല്ലാത്തവരില്‍ ഒന്നാമനല്ല. എന്നാല്‍ പ്രധാനമന്ത്രി മോദി രാജ്യത്തിന്റെ ജനാധിപത്യ പാരമ്പര്യത്തിന് കോട്ടം വരുത്തി. കൂടാതെ അമിത് ഷായുടെ ശൈലിയേയും ബോറ രാജിക്കത്തില്‍ ചോദ്യം ചെയ്യുന്നു. തീരുമാനങ്ങള്‍ എടുക്കുന്നതില്‍ വ്യക്തി കേന്ദ്രീകൃതമായ രീതിയാണ് ഷാ തുടരുന്നത്. ഇത് പാര്‍ട്ടിയിലെ ഭാരവാഹികളെ അശക്തരാക്കുകയാണ് ചെയ്യുന്നത്. ഈ ശൈലി മറ്റുള്ളവരും സ്വീകരിക്കുകയാണ്. എന്റെ സംസ്ഥാനമായ അസമില്‍ ജൂനിയര്‍ അമിത് ഷാമാര്‍ പൊട്ടിമുളയ്ക്കുകയാണ്. ഷായുടെ കഴിവിന്റെ പത്തിലൊന്ന് മാത്രം കഴിവുള്ള ഇവര്‍ ഷായുടെ അഹങ്കാരത്തിന്റെ പത്തിരട്ടി പ്രകടിപ്പിക്കുകയും ചെയ്യുന്നു. അസ്സമിലേക്ക് കുടിയേറിയ ബംഗ്ലാദേശുകാരെ തിരിച്ചയക്കുമെന്ന മോദിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനത്തിന് എന്തുപറ്റിയെന്ന് ബോറ അത്ഭുതപ്പെടുന്നുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍