UPDATES

സ്വാശ്രയ മെഡിക്കല്‍ കോളേജ്; സര്‍ക്കാര്‍ അഴിമതിപ്പണം കൈപ്പറ്റി-ഡീന്‍ കുര്യക്കോസ്

അഴിമുഖം പ്രതിനിധി

സ്വാശ്രയ കോളേജ് ഫീസ്‌ വര്‍ദ്ധനവിനെതിരെ എട്ടു ദിവസമായി നിരാഹാര സമരം നടത്തിവരുന്ന യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റ് ഡീന്‍ കുര്യാക്കോസിനെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത് കാരണം പോലീസ് ആശുപത്രിയിലേക്ക് മാറ്റി. സ്വാശ്രയ കരാറില്‍ അഴിമതി ഉണ്ട് എന്നാരോപിച്ച് യൂത്ത് കോണ്ഗ്രസ് സെക്രട്ടേറിയേറ്റിന് മുന്നില്‍ നടത്തിയ മാര്‍ച്ച് അക്രമാസക്തമായതോടെ പോലിസ് കണ്ണീര്‍ വാതകം പ്രയോഗിച്ചിരുന്നു. തുടര്‍ന്നാണ് ഡീന്‍ കുര്യാക്കോസിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.

സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തില്‍ ഇടതു സര്‍ക്കാര്‍ വന്‍ അഴിമതി നടത്തിയിരിക്കുകയാണെന്ന് ഡീന്‍ അഴിമുഖത്തിനോട് പറഞ്ഞു;

ഇടത് സര്‍ക്കാര്‍ സ്വാശ്രയ മാനേജ്മെന്റ്കളില്‍ നിന്നും പണം പറ്റി വന്‍തോതില്‍ ഫീസ്‌ വര്‍ദ്ധനവ്‌ നടത്തിയിരിക്കുകയാണ്. ഒരു വര്‍ഷം കൊണ്ട് 65000 രൂപയുടെ വര്‍ദ്ധനവാണ് മെരിറ്റ് സീറ്റില്‍ ഉണ്ടായിരിക്കുന്നത്. യുഡിഎഫ് സര്‍ക്കാര്‍ അഞ്ച് വര്‍ഷം കൊണ്ട് ആകെ നാല്പത്തി അയ്യായിരം രൂപയുടെ വര്‍ദ്ധനവ് മാത്രമാണ് നടത്തിയത്. പകല്‍കൊള്ളയാണ് നടക്കുന്നത്. ഇന്നലെ ചര്‍ച്ചയ്ക്ക് വിളിച്ചപ്പോള്‍ ഞങ്ങള്‍ക്ക് ഒരു കാര്യം ബോധ്യപ്പെട്ടു. പരിയാരം മെഡിക്കല്‍ കോളേജിന്റെ പോലും ഫീസ്‌ വര്‍ധനവ്‌ പിന്‍വലിക്കില്ല. അവിടുത്തെ ഫീസ്‌ മറ്റു സ്വാശ്രയ മെഡിക്കല്‍ കോളേജുകളുടേതിന് തുല്യമാക്കി നില നിലനിര്‍ത്തിക്കൊണ്ട് ഈ ഫീസ്‌ വര്‍ധനവിനെ ന്യായീകരിക്കുകയാണ് സര്‍ക്കാര്‍. ഇതിന് പിന്നില്‍ വലിയ അഴിമതി നടന്നിട്ടുണ്ട്. അതുകൊണ്ട് നേരിട്ട നഷ്ടം പാവപ്പെട്ട വിദ്യാര്‍ത്ഥികളില്‍ നിന്നും പണം നേടിയെടുത്ത് നികത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.

ഇന്നലെ ചര്‍ച്ച നടത്തും എന്ന് പറഞ്ഞത് ഞങ്ങള്‍ ആശാവഹമായി കണ്ടു. പക്ഷെ സര്‍ക്കാരിന്‍റെ നിലപാട് ഇന്നലെ തന്നെ വ്യക്തമായി. ഏകപക്ഷീയമായി ഫീസ്‌ വര്‍ദ്ധനവ്‌ പിന്‍വലിക്കില്ല എന്നാണ് സര്‍ക്കാര്‍ പറയുന്നത്. അതിന് പിന്നില്‍ അഴിമതിപ്പണം കൈപറ്റി ഒത്തുതീര്‍പ്പുണ്ടാക്കിയ സര്‍ക്കാരിന് അതില്‍ വേറെ ഒന്നും ചെയ്യാന്‍ സാധിക്കില്ല. ഏറെക്കാലം സ്വശ്രയ കോളെജുകള്‍ക്ക് എതിരെ സമരങ്ങള്‍ സംഘടിപ്പിച്ചവരാണ് എസ്എഫ്ഐയും ഡിവൈഎഫ്ഐയും. കൂത്തുപറമ്പില്‍ അഞ്ച് രക്ത സാക്ഷികളെ സൃഷ്ടിച്ചവര്‍. അങ്ങനെയെല്ലാം സ്വാശ്രയ കോളെജുകള്‍ക്ക് എതിരെ സമര മുഖം തീര്‍ത്തവര്‍. ഇന്ന് അഴിമതി പണത്തിന്‍റെ പങ്കു പറ്റി മാനേജുമെന്റുകളും സര്‍ക്കാരും തമ്മില്‍ ഉണ്ടാക്കിയ കരാറിനെ പിന്തുണയ്ക്കുകയാണ്. അത് അംഗീകരിച്ചു കൊടുക്കാന്‍ കഴിയില്ല. അതിശക്തമായ സമരവുമായി  യൂത്തുകോണ്‍ഗ്രസ്സ് മുന്നോട്ടു പോകും.



 

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍