UPDATES

Azhimukham Promotions

എന്താണ് ടാരറ്റ് കാര്‍ഡ് റീഡിംഗ്!

കൊച്ചിയില്‍ ടാരറ്റ് കാര്‍ഡ് റീഗിംഡ് ചെയ്യുന്നവരില്‍ പ്രശസ്തമായ പേരാണ് ഗ്രീഷ്മ. ഒരു ബിസിനസ് എന്നതിനപ്പുറം ടാരറ്റ് കാര്‍ഡ് റീഡീംഗിന്റെ സാധ്യതകള്‍ ഉപയോഗിച്ച് തന്റെ മുന്നില്‍ വരുന്നവര്‍ക്ക് മറുപടി നല്‍കുകയാണ് ഗ്രീഷ്മ ചെയ്യുന്നത്

ഓരോ മനുഷ്യനും തന്റെ ഭാവിയെക്കുറിച്ച് ഉത്കണ്ഠ പേറുന്നവരാണ്. നാളെ എന്തായിരിക്കും തന്റെ ജീവിതത്തില്‍ സംഭവിക്കുകയെന്നും ഇതുവരെയുള്ളതില്‍ നിന്നും എങ്ങനെയായിരിക്കും മുന്നോട്ടുള്ള യാത്രകള്‍ വ്യത്യസ്തമാകുന്നതെന്നും ചിന്തിക്കാത്തവരായി ആരും തന്നെ കാണില്ല. ഈ ആകാംക്ഷയ്ക്ക് ഉത്തരം എങ്ങനെ കിട്ടും? പലവഴികള്‍ അതിനായി നാം ഇന്ന് ഉപയോഗിക്കാറുണ്ട്. ശരിയും തെറ്റുമായി ഉത്തരം കിട്ടുന്ന വഴികള്‍.

പതിവു വഴികളില്‍ നിന്നും വ്യത്യസ്തമായി നിങ്ങളുടെ ആകാംക്ഷകള്‍ക്ക് ഉത്തരം തേടുന്നതില്‍ ഉപയോഗപ്രദമാകുന്ന സംവിധാനമാണ് ടാരറ്റ് കാര്‍ഡ് റീഡിംഗ്(Tarot Card Reading). പതിനെട്ടാം നൂറ്റാണ്ടിനു മുന്‍പേ തന്നെ ഈജിപ്തില്‍ പ്രചാരം നേടിയ ടാരറ്റ് റീഡിംഗ് ഇന്ന് ഇന്ത്യയിലും പ്രചാരം നേടിവരികയാണ്.

എന്താണ് ടാരറ്റ് കാര്‍ഡ് റീഡിംഗ്
ചിത്രങ്ങളും ചിഹ്നങ്ങളും ഉള്ള 78 കാര്‍ഡുകള്‍ വിശകലനം ചെയ്തുള്ള ഭാവി പ്രവചനമാണ് ടാരറ്റ് കാര്‍ഡ് റീഡിംഗ്. ഈ കാര്‍ഡുകളിലൂടെയാണ് ഒരു വ്യക്തിയുടെ, അല്ലെങ്കില്‍ സംഭവത്തിന്റെ ഭൂത, വര്‍ത്തമാന, ഭാവി കാര്യങ്ങള്‍ കണ്ടെത്തുന്നത്. ടാരറ്റ് 22 പ്രധാന ട്രമ്പ് കാര്‍ഡുകളും 56 അപ്രധാന സ്യൂട്ട് കാര്‍ഡുകളുമായി വിഭജിച്ചിട്ടുണ്ട്. ട്രമ്പ് കാര്‍ഡുകള്‍ പ്രധാന സംഭവങ്ങളെ സൂചിപ്പിക്കുന്നു. സ്യൂട്ട് കാര്‍ഡുകള്‍ ആവട്ടെ ട്രമ്പ് കാര്‍ഡുകള്‍ സൂചിപ്പിക്കുന്ന സാഹചര്യങ്ങളെയോ ചെറിയ സംഭവങ്ങളെയോ ആണ് കാണിക്കുന്നത്.

18 ആം നൂറ്റാണ്ടിനു മുമ്പേ, പുരാതന ഈജിപ്തിലെ കബല്ലാഹ് പ്രദേശങ്ങളിലാണ് ടാരറ്റ് കാര്‍ഡുകള്‍ പ്രചാരത്തിലുണ്ടായിരുന്നതായി കണ്ടെത്തിയിട്ടുള്ളത്. ഇപ്പോള്‍ ഇന്ത്യയില്‍ പലയിടങ്ങളിലും ടാരാറ്റ് കാര്‍ഡ് റീഡിങ് സുപരിചതമാണ്. ഇത് ഒരിക്കലും ശാസ്ത്രവുമായി ബന്ധപ്പെടുത്തുന്നില്ല. ഒരു വ്യക്തിയുടെ ഭാവി കാര്യങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കുക അല്ലെങ്കില്‍ മുന്‍കൂട്ടി പറയുകയാണ് ടാരാറ്റ് കാര്‍ഡ് റീഡിംഗ് ചെയുന്നത്. ആദ്യമായി നിങ്ങള്‍ ചോദിക്കാനുള്ള കാര്യത്തെ കുറിച്ച് മനസില്‍ ഗാഢമായി ചിന്തിക്കുക. അടുത്തതായി, മൂന്ന് തവണ ഇതേ ചോദ്യം ആവര്‍ത്തിക്കുക. ഇതിനു ശേഷം കാര്‍ഡില്‍ നിന്നും ഒന്നൊന്നായി മൂന്ന് കാര്‍ഡുകള്‍ തെരഞ്ഞെടുക്കുക. ആദ്യത്തെ കാര്‍ഡ് ചോദിക്കുന്ന സമയത്ത് ഉണ്ടായിരുന്ന നിങ്ങളുടെ മാനസിക അവസ്ഥയെയാണ് കാണിക്കുന്നത്. നിങ്ങളുടെ ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ ചെയ്യേണ്ട പരിശ്രമങ്ങളെയാണ് രണ്ടാമത്തെ കാര്‍ഡ് സൂചിപ്പിക്കുന്നത്. മൂന്നാമത്തെ കാര്‍ഡ് നിങ്ങളുടെ ചോദ്യത്തിനുള്ള ഉത്തരം നല്‍കുന്നു.

ഇന്ത്യയില്‍ ടാരറ്റ് കാര്‍ഡ് റീഡിംഗ് പ്രചാരം നേടിയിട്ടുള്ളതാണെങ്കിലും കേരളത്തില്‍ അത്ര വ്യാപകമായ രീതിയില്‍ ആളുകള്‍ ഇതിലേക്ക് ആകര്‍ഷിക്കപ്പെട്ടിട്ടില്ല. അതിനുള്ള പ്രധാന കാരണം, ജനങ്ങള്‍ക്ക് ഇതിനെക്കുറിച്ച് അറിയില്ല എന്നതാണ്. അതേസമയം കൊച്ചിയില്‍ ടാരറ്റ് കാര്‍ഡ് റീഡിംഗിലേക്ക് ആളുകള്‍ താത്പര്യം കാണിച്ചു തുടങ്ങിയിട്ടുണ്ട്. കൊച്ചിയില്‍ ടാരറ്റ് കാര്‍ഡ് റീഗിംഡ് ചെയ്യുന്നവരില്‍ പ്രശസ്തമായ പേരാണ് ഗ്രീഷ്മ. ഒരു ബിസിനസ് എന്നതിനപ്പുറം ടാരറ്റ് കാര്‍ഡ് റീഡീംഗിന്റെ സാധ്യതകള്‍ ഉപയോഗിച്ച് തന്റെ മുന്നില്‍ വരുന്നവര്‍ക്ക് മറുപടി നല്‍കുകയാണ് ഗ്രീഷ്മ ചെയ്യുന്നത്.

കൊച്ചി വെണ്ണല റോഡിന് സമീപം ഗ്രീഷ്മാസ് കൗണ്‍സിലിങ് കഫെയുടെ ഉടമയും സൈക്കോളജിക്കല്‍ കൗണ്‍സിലറുമായ ഗ്രീഷ്മ വര്‍ഷങ്ങളായി ടാരോറ്റ് കാര്‍ഡ് റീഡിംഗ് നടത്തിവരികയാണ്. ഒരു സൈക്കോളിജിക്കല്‍ കൗണ്‍സിലര്‍ എന്ന നിലയില്‍ പേരെടുത്ത വ്യക്തായാണ് ഗ്രീഷ്മ. കുട്ടികള്‍, മാതാപിതാക്കള്‍, ദമ്പതിമാര്‍ എന്നിങ്ങെ നിരവധിയാളുകള്‍ കൗണ്‍സിലിംഗിനായി ഗ്രീഷ്മയുടെ സമീപം എത്താറുണ്ട്. ഇപ്പോള്‍ ടാരറ്റ് കാര്‍ഡ് റീംഡിഗിനായും ആളുകള്‍ ഗ്രീഷ്മയെ സമീപിക്കുകയാണ്. ബെംഗളൂരുവില്‍ നിന്നും കൊച്ചിയിലെത്തിയിട്ട് അധികമായിട്ടില്ലെങ്കിലും കൗണ്‍സിംഗിലും ടാരറ്റ് കാര്‍ഡ് റീഡിംഗിലുമുള്ള മികവ് കൊച്ചിയില്‍ അവരെ വളരെ വേഗം പ്രശസ്തയാക്കിയിട്ടുണ്ട്. കൊച്ചിയിലുള്ളവരും പുറത്തുള്ളവരുമായി നിരവധിയാളുകളാണ് ഗ്രീഷ്മാസ് കൗണ്‍സിലിങ് കഫെയില്‍ ടാരാറ്റ് കാര്‍ഡ് റീഡിംഗിനും കൗണ്‍സിലിംഗിനുമായി എത്തുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍