UPDATES

ഇതരസംസ്ഥാന തൊഴിലാളികളെ അധിക്ഷേപിച്ചിട്ടില്ല;സുഗതകുമാരി

അഴിമുഖം പ്രതിനിധി 

ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് എതിരെ മാതൃഭൂമി ദിനപത്രത്തിലെ കേട്ടതും കേള്‍ക്കേണ്ടതും പംക്തിയില്‍ എഴുതിയ കാര്യങ്ങള്‍ നിഷേധിച്ചു സുഗതകുമാരി.

എന്റെ പേരില്‍ മാതൃഭൂമിയുടെ ‘കേട്ടതും കേള്‍ക്കേണ്ടതും’ പംക്തിയില്‍ വന്ന കാര്യങ്ങള്‍ തീര്‍ത്തും വളച്ചൊടിച്ചതാണെന്നും ഒരിക്കലും ആവിധത്തില്‍ ഞാന്‍ പറയുകയില്ലെന്നും സുഗതി കുമാരി മാതൃഭൂമിയില്‍ പ്രസിദ്ധീകരിച്ച മറ്റൊരു ലേഖനത്തില്‍ പറഞ്ഞു.

കേരളത്തിലേക്ക് ഇതര സംസ്ഥാന തൊഴിലാളികളുടെ പെരുംപ്രവാഹം അപകടകരമാണെന്ന് പറഞ്ഞത് ശരിയാണ്. എന്നാല്‍ അതുകൊണ്ട് നമ്മുടെ സംസ്‌കാരത്തിന് ഉടവുതട്ടുമെന്നും അവരിലധികവും വിദ്യാഭ്യാസമില്ലാത്തവരും ക്രിമിനലുകളുമാണെന്നും പറയാനുള്ള വിവരക്കേട് എനിക്കില്ല. മലയാളിയുടെ സംസ്‌കാരത്തെപ്പറ്റി വലിയ ബഹുമാനവും എനിക്കില്ല. ഉത്തരേന്ത്യയിലെ ചെറുപ്പക്കാര്‍ വന്ന് നമ്മുടെ പെണ്‍കുട്ടികളെ വിവാഹം കഴിക്കുന്നതില്‍ എനിക്ക് സന്തോഷമേയുള്ളൂ സുഗതകുമാരി പറഞ്ഞു.

ഈ വരുന്നവര്‍ക്ക് തിരിച്ചറിയല്‍ രേഖകളുണ്ടോ? ഏതുക്രിമിനലിനും ഒളിച്ചുപാര്‍ക്കേണ്ടവനും ഇങ്ങോട്ട് പോന്നാല്‍പ്പോരെ? മയക്കുമരുന്ന് ഉപഭോഗം ഇത്രയേറെ വ്യാപകമായതിന് ഈ ക്രമാതീതമായ കൂട്ടവരവും ഒരു കാരണമല്ലേ? ക്രൈംറേറ്റ് വര്‍ധിക്കുന്നു എന്നുകാണുന്നു. കുറ്റവാളിയെ നാം എങ്ങനെ തിരിച്ചറിയും? ജിഷകേസില്‍ നാമിതൊക്കെ അനുഭവിച്ചു കഴിഞ്ഞു. ഇനി അനുഭവിക്കുകയും ചെയ്യും. അതുകൊണ്ട് നാട്ടിലെ വന്‍ പണക്കാരും കോണ്‍ട്രാക്ടര്‍മാരും ദാരിദ്ര്യം ചൂഷണംചെയ്ത് ലക്ഷക്കണക്കിനാളുകളെ ഇറക്കുമതിചെയ്യുന്നതിന് ഒരു നിയന്ത്രണംവേണം. പരിശോധനയുംവേണം. നുഴഞ്ഞുകയറ്റക്കാര്‍ക്കും തീവ്രവാദികള്‍ക്കുമൊക്കെ സൗകര്യമല്ലേ ഇത്.

നിര്‍മാണമേഖലയല്ലാതെ പിന്നെ എന്തുതൊഴിലാണ് പ്രധാനമായും ഇവര്‍ക്ക്. ഇപ്പോള്‍ത്തന്നെ 15 ലക്ഷത്തിലധികം വസതികള്‍ പൂട്ടിക്കിടക്കുന്നു. ഈ നാട്ടില്‍ ഇനിയുമിങ്ങനെ കെട്ടിടസമുച്ചയങ്ങളും ഷോപ്പിങ് മാളുകളും അനന്തമായി ഉയരേണ്ടതുണ്ടോ? 

ഇതിനൊക്കെവേണ്ട പാറയെവിടെ, കല്ലെവിടെ, മണലെവിടെ, മരമെവിടെ, സര്‍വോപരി മണ്ണെവിടെ?’ ഏതോ ഒരു ചര്‍ച്ചയില്‍ ഞാന്‍ പറഞ്ഞത് ഇങ്ങനെയൊക്കെയാണ്. പറയുന്ന വാക്കുകളെ വളച്ചൊടിച്ച് പ്രസിദ്ധീകരിച്ച് ശകാരിപ്പിക്കുന്നത് അധാര്‍മികമാണ് എന്നുമാത്രം പറയുന്നു.’ വിമര്‍ശകര്‍ക്കുള്ള മറു കുറിപ്പില്‍ സുഗതകുമാരി പറയുന്നു.

മാത്രുഭൂമിയിലെ കുറിപ്പിനെ തുടര്‍ന്ന് സുഗതകുമാരിക്ക് എതിരെ സാമൂഹ്യമാധ്യമങ്ങളില്‍ വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നു വന്നിരുന്നു. ഇതിനെ തുടര്‍ന്നാണ് ഇപ്പോള്‍ അവര്‍ മറു കുറിപ്പുമായി രംഗത്തെത്തിയിരിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍