UPDATES

പൊലീസുകാര്‍ പലിശയടക്കം തിരിച്ചുവാങ്ങുമെന്ന് ബിജെപി നേതാവ് വിവി രാജേഷിന്റെ ഭീഷണി

അഴിമുഖം പ്രതിനിധി

ബിജെപി പ്രവര്‍ത്തകരെ മാത്രം അറസ്റ്റു ചെയ്യുന്ന സിപിഐഎം ഭക്തരായ പൊലീസുകാര്‍ക്ക് പലിശയും പലിശയുടെ പലിശയും കൂട്ടി തിരിച്ചടി നല്‍കുമെന്ന് ബിജെപി നേതാവ് വിവി രാജേഷ് ഭീഷണപ്പെടുത്തി. ആലപ്പുഴ കരിയിലക്കുളങ്ങരയില്‍ ബിജെപി സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗത്തിലാണ് രാജേഷ് ഭീഷണി ഉയര്‍ത്തിയത്. മുമ്പും അത്തരക്കാര്‍ക്ക് മറുപടി കൊടുത്തിട്ടുണ്ടെന്നും അവര്‍ ഇപ്പോള്‍ റിട്ടയര്‍ ചെയ്ത് വീട്ടിലിരിക്കാന്‍ പറ്റാത്തവിധം കൂട്ടു പലിയടക്കം വാങ്ങുന്നുവെന്നും രാജേഷ് കൂട്ടിച്ചേര്‍ത്തു. പൊലീസുകാര്‍ ശമ്പളം വാങ്ങുന്നത് കെപിസിസി ഓഫീസില്‍ നിന്നല്ലെന്നും സര്‍ക്കാര്‍ ഖജനാവില്‍ നിന്നാണെന്നും രാജേഷ് പറഞ്ഞു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍