UPDATES

എസ്എന്‍ഡിപി സഖ്യ ചര്‍ച്ച: കേന്ദ്ര നേതൃത്വം അവഗണിച്ചില്ലെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ്

അഴിമുഖം പ്രതിനിധി

എസ്എന്‍ഡിപിയും ബിജെപിയും തമ്മില്‍ ഇഴയടുപ്പം ഉണ്ടായിട്ടുണ്ടെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് വി മുരളീധരന്‍ പറഞ്ഞു. എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ എന്‍ഡിഎയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കുമെന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണ്. അത്തരത്തില്‍ ചര്‍ച്ച നടന്നിട്ടില്ല. യോഗവുമായി സഖ്യത്തിനുള്ള ചര്‍ച്ചകള്‍ തുടങ്ങി വച്ചത് ബിജെപിയുടെ സംസ്ഥാന ഘടകമാണ്. ബിജെപിയുടെ കേന്ദ്ര നേതൃത്വം കീഴ്ഘടകത്തെ അവഗണിച്ച് കൊണ്ടാണ് എസ്എന്‍ഡിപിയുമായി ചര്‍ച്ച നടത്തിയത് എന്നത് ഭാവനാ സൃഷ്ടിയാണ്. എസ്എന്‍ഡിപിയുമായി തെരഞ്ഞെടുപ്പ് സഖ്യ സാധ്യത തള്ളിക്കളയാനാകില്ല. കൂടുതല്‍ ചര്‍ച്ചകള്‍ക്കുശേഷമേ ബന്ധം മുന്നോട്ടു കൊണ്ടുപോകുന്ന കാര്യം തീരുമാനിക്കാന്‍ കഴിയുകയുള്ളൂവെന്ന് മുരളീധരന്‍ വ്യക്തമാക്കി.

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍