UPDATES

അനധികൃത ഖനനക്കേസ്: കര്‍ണാടക മുന്‍ മുഖ്യമന്ത്രി യെദ്യൂരപ്പയെ വെറുതെവിട്ടു

അഴിമുഖം പ്രതിനിധി

ഇരുമ്പയിര് ഖനന അഴിമതി കേസില്‍ കര്‍ണാടക മുന്‍ മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പയെ സിബിഐ കോടതി വെറുതെവിട്ടു. കേസില്‍ ഉള്‍പ്പെട്ടിരുന്ന യെദ്യൂരപ്പയുടെ രണ്ട് മക്കള്‍, മരുമകന്‍, ജെഎസ്ഡബ്ല്യൂ ഗ്രൂപ്പിന്റെ ഉദ്യോഗസ്ഥരടക്കം 12 പേരെയും കോടതി വെറുതെ വിട്ടു.

2010-ല്‍ യെദ്യൂരപ്പ മുഖ്യമന്ത്രിയായിരിക്കേ നിയമങ്ങളും ചട്ടങ്ങളും മറികടന്ന് ഇരുമ്പയിര് ഖനനം നടത്താന്‍ അനുമതി നല്‍കിയെന്നും നികുതി കുടിശിക ഒഴിവാക്കി നല്‍കിയെന്നുമാണ് കേസ്. ഇതിന് യെദ്യൂരപ്പയ്ക്കും മക്കള്‍ക്കും 40 കോടി രൂപ കോഴ ലഭിച്ചെന്നുമാണ് സിബിഐ അന്വേഷണത്തില്‍ കണ്ടെത്തിയത്.

ജെഎസ്ഡബ്ല്യൂ കമ്പനിയുമായി ബന്ധമുള്ള സൗത്ത് വെസ്റ്റ് മൈനിങ് സ്ഥാപനത്തില്‍ നിന്നാണ് പണമിടപാട് നടന്നതെന്നാണ് സിബിഐ പറയുന്നത്. 216 സാക്ഷികളെ വിസ്തരിച്ചതിന് ശേഷം ഇവര്‍ക്കെതിരായ കുറ്റങ്ങള്‍ തെളിയിക്കുന്നതില്‍ സിബിഐ പരാജയപ്പെട്ടെന്നു കാണിച്ചാണ് മുഴുവന്‍ പേരെയും കോടതി വെറുതെ വിട്ടത്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍