UPDATES

യെച്ചൂരിയും വി എസും കാണിച്ചത് ഉളുപ്പുളവാക്കുന്ന കമ്യൂണിസ്റ്റ് വിരുദ്ധത: ബി ഉണ്ണികൃഷ്ണന്‍

അഴിമുഖം പ്രതിനിധി

സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി സ്ഥാനവുമായി ബന്ധപ്പെട്ട് നടന്ന ക്യാമ്പയിനിംഗിനെയും മുന്‍കൂര്‍ ആശംസ നേരലിനെയും വിമര്‍ശിച്ച് ചലച്ചിത്ര സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്റെ ഫേസ്ബുക്ക് പോസ്റ്റ്. ആരാകും സെക്രട്ടറി എന്ന തകര്‍ക്കത്തിനപ്പുറം ഒന്നും സംഭവിക്കാതെ കഴിഞ്ഞുപോകുന്നൊരു പാര്‍ട്ടി കോണ്‍ഗ്രസ് മാത്രമാണ് വിശാഖപട്ടണത്ത് നടന്നതെന്നും ഉണ്ണികൃഷ്ണന്റെ വിമര്‍ശനം. ജയിച്ചുവരാനുള്ള ആശംസ നേര്‍ന്ന സ്ഥാപകനേതാവും അത് സ്വീകരിച്ച നിയുക്ത സെക്രട്ടറിയും ഉളുപ്പുളവാക്കുന്ന കമ്യൂണിസ്റ്റ് വിരുദ്ധതയാണ് കാണിച്ചിരിക്കുന്നതെന്നും ഉണ്ണികൃഷ്ണന്‍ ആരോപിക്കുന്നു. പാര്‍ട്ടിയുടെ ഭാവി മറ്റേത് ജനാധിപത്യ ബൂര്‍ഷ്വാ പാര്‍ട്ടിയില്‍ നിന്ന് ഏറെ അകലെയല്ലെന്ന പ്രവചനവും നടത്തിയിരിക്കുകയാണ് ഉണ്ണികൃഷ്ണന്‍.

ബി ഉണ്ണികൃഷ്ണന്റെ ഫേസ്ബുക്ക് പോസറ്റിന്റെ പൂര്‍ണരൂപം.

സഖാവ് സീതാറാം യച്ചൂരിക്ക് അഭിവാദനങ്ങള്‍. ഈ അഭിവാദനം അര്‍പ്പിക്കുന്നത്, ഇടതുപക്ഷ മനസ്സുള്ള ഒരാള്‍ എന്ന നിലയിലാണ്. പക്ഷെ, നിര്‍ഭാഗ്യകരമെന്നുപറയട്ടെ, സവിശേഷമായ ഇന്നത്തെ ഇന്ത്യന്‍ സാഹചര്യങ്ങളില്‍ ഒരു ഇടപെടല്‍ ശക്തിയായി മാറാനുള്ള ഇച്ഛയോ, ശേഷിയോ ഈ പാര്‍ട്ടികോണ്‍ഗ്രസ്സില്‍ നടന്ന ഒരു ചര്‍ച്ചയിലോ, പാസ്സാക്കിയ അടവ് നയരഖയിലോ ഉള്ളതായി മനസ്സിലാക്കന്‍ സാധിച്ചില്ല. പിന്നെ, തെരെഞ്ഞെടുപ്പിന് തലേദിവസം, ജനറല്‍ സെക്രട്ടറിയായി ‘ ജയിച്ചു വരാന്‍’ ആശംസ നേര്‍ന്നതും, അത് നിയുക്ത സെക്രട്ടറി ഏറ്റുവാങ്ങിയതും ഉളുപ്പുളവാക്കും വിധം കമ്മ്യൂണിസ്റ്റ് വിരുദ്ധമാണെന്ന്, സ്ഥാപക നേതാവിനും, നിയുക്ത സെക്രറ്ററിക്കും അറിയില്ലെങ്കിലും, ബഹുഭൂരിപക്ഷം ഇടതുപക്ഷപ്രവര്‍ത്തകര്‍ക്കും മനസ്സിലാവും. ജനറല്‍ സെക്രട്ടറിയുടെ തെരെഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു രണ്ടു പക്ഷങ്ങളായി തിരിഞ്ഞ് അരങ്ങേറിയ മുഴുവന്‍ കാമ്പെയിനും കാണിക്കുന്നത്, ഇന്ത്യയികെ മറ്റേത് ജനാധിപത്യ ബൂര്‍ഷ്വാ പാര്‍ട്ടിയില്‍നിന്നും അധികം ദൂരത്തൊന്നുമല്ല, ഈ പാര്‍ട്ടിയെന്നാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍