UPDATES

സിനിമാ വാര്‍ത്തകള്‍

ബാഹുബലി-2 ട്രെയിലര്‍: ചതിച്ചത് ഫെയ്‌സ്ബുക്ക്; വെളിപ്പെടുത്തലുകളുമായി രാജമൗലി

നാല് ഭാഷകളില്‍ ട്രെയിലര്‍ പുറത്തുവിടാനാണ് അണിയറ പ്രവര്‍ത്തകര്‍ ഉദ്ദേശിച്ചിരുന്നത്

‘ബാഹുബലി-2 കണ്‍ക്ലൂഷന്‍’ ട്രെയിലര്‍ നേരത്തെ എത്തിയതിന് പിന്നില്‍ ഹാക്കറുമാരല്ല, ഫെയ്‌സ്ബുക്കിലെ സാങ്കേതിക പിഴവാണ് ട്രെയിലര്‍ നേരത്തെ എത്തിയതിന് പിന്നില്‍ എന്ന് സംവിധായകന്‍ രാജമൗലി തന്നെ നേരിട്ട് മാധ്യമപ്രവര്‍ത്തകരെ അറിയിച്ചു. ബാഹുബലി-2 ട്രെയിലര്‍ ഇന്നലെ വൈകുന്നേരം അഞ്ച് മണിക്കാണ് (മാര്‍ച്ച്-16) റിലീസ് ചെയ്യുവാന്‍ തീരുമാനിച്ചത്. എന്നാല്‍ സാങ്കേതിക പിഴവുമൂലം ബുധനാഴ്ച വൈകുന്നേരം അഞ്ച് മണിക്ക് തന്നെ ട്രെയില്‍ ഫെയ്‌സ്ബുക്കില്‍ എത്തുകയും തുടര്‍ന്ന് മറ്റ് സാമൂഹിക മാധ്യമങ്ങളില്‍ എത്തുകയുമായിരുന്നു.

നാല് ഭാഷകളില്‍ ട്രെയിലര്‍ പുറത്തുവിടാനാണ് അണിയറ പ്രവര്‍ത്തകര്‍ ഉദ്ദേശിച്ചിരുന്നത്. സാധാരണ പോലെതന്നെ ട്രെയ്‌ലര്‍ അതിഥികള്‍ക്കുമുന്നില്‍ പ്രദര്‍ശിപ്പിച്ചതിനുശേഷം ഫെയ്സ്ബുക്ക് പേജിലും യുടൂബിലും അപ്ലോഡ് ചെയ്യുക എന്നരീതിയിലാണ് കാര്യങ്ങള്‍ ഒരുങ്ങിയത്. എന്നാല്‍ അപ്‌ലോഡ് ചെയ്യാനിരുന്ന പ്രവര്‍ത്തകര്‍ക്ക് സാങ്കേതിക വിഭാഗത്തില്‍ നിന്നുള്ള പിഴവുമൂലം ട്രെയ്ലര്‍ ബുധനാഴ്ച സോഷ്യല്‍ മീഡിയയില്‍ എത്തി.

ഓരോ ഭാഷയിലേയും ട്രെയിലറുകള്‍ പ്രദര്‍ശിപ്പിക്കാന്‍ വ്യത്യസ്തരായ ടീമുകളെയാണ് ഒരുക്കിയിരുന്നത്. ഓരോ ഭാഷയിലേയും ബാഹുബലിയുടെ വീഡിയോ അവകാശങ്ങള്‍ സ്വന്തമാക്കിയ കമ്പനികളാണ് അവരവരുടെ പേജുകളില്‍ ട്രെയ്ലര്‍ അപ്ലോഡ് ചെയ്യാന്‍ തയാറായി കാത്തിരുന്നതും. തെലുങ്കില്‍ ബാഹുബലിയുടെ ഔദ്യോഗിക ടീമും ഹിന്ദിയില്‍ ധര്‍മ മൂവീസും തമിഴില്‍ ടി സീരിയസും മലയാളത്തില്‍ ഗ്ലോബല്‍ യുണൈറ്റഡ് മീഡിയയുമാണ് ബാഹുബലിയുടെ പങ്കാളികള്‍. തിമിഴ് ട്രെയിലറാണ് ആദ്യം എത്തിയത്. പിന്നീട് ബാക്കിയുള്ള ഭാഷയിലുള്ള ടീമിന് ട്രെയിലര്‍ പുറത്തുവിടേണ്ടി വന്നു.


ഇതിനെ തുടര്‍ന്ന് റിലീസ് ചടങ്ങ് നേരത്തെ നടത്തി, ബാഹുബലി ടീം ട്രെയിലര്‍ പുറത്തായത്തിന്റെ ക്ഷീണം കുറച്ചു. ‘പൈറസിയും ലീക്കാവുന്നതിനും വിത്യാസമുണ്ട്. ഞങ്ങളുടെ അന്വേഷണത്തില്‍ ട്രെയിലര്‍ ലീക്കായതാണ്. ഇത് എല്ലാവരെയും അസ്വസ്ഥതരാക്കിയിരുന്നുവെങ്കിലും ആരെയും കുറ്റപ്പെടുത്താനില്ല’ എന്നായിരുന്നു രാജമൗലി പ്രതികരിച്ചിരിക്കുന്നത്.

എപ്രില്‍ 28-നാണ് ചിത്രം തീയേറ്ററുകളില്‍ എത്തുക. ഇനിയും ഇത്തരം അബദ്ധങ്ങള്‍ സംഭവിക്കാത്തിരിക്കാനുള്ള മുന്‍കരുതലുകളിലാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍