UPDATES

സിനിമ

ബാഹുബലി-2 വീഡിയോ ലീക്കായ സംഭവം; ഗ്രാഫിക് ഡിസൈനര്‍ അറസ്റ്റില്‍

Avatar

അഴിമുഖം പ്രതിനിധി

ബാഹുബലി-2 ന്റെ യുദ്ധരംഗത്തിന്റെ വീഡിയോ ലീക്കായ സംഭവത്തില്‍ ഗ്രാഫിക് ഡിസൈനര്‍ അറസ്റ്റില്‍. ചിത്രത്തിന്റെ നിര്‍മാതാവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.

ഇന്നലെയാണ് ബാഹുബലി രണ്ടാം ഭാഗത്തിലെ സുപ്രധാനമായ ഒരു രംഗം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. പ്രഭാസും അനുഷ്‌കയുമൊക്കെയുള്ള രംഗത്തിന് അഞ്ചു മിനിട്ട് ദൈര്‍ഘ്യമുണ്ട്. വളരെ വേഗത്തില്‍ ഈ വീഡിയോ വൈറലായി മാറുകയും ചെയ്തു. ഇതോടെയാണ് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരുടെ ശ്രദ്ധയില്‍ ഈ കാര്യം വരുന്നത്.

ചൊവ്വാഴ്ച വൈകുന്നേരത്തോടെ ഇതുമായി ബന്ധപ്പെട്ട് നിര്‍മാതാവ് വൈ. ശോഭനാദ്രി ഹൈദ്രാബാദ് സൈബര്‍ ക്രൈം പൊലീസില്‍ പരാതി നല്‍കുന്നത്. വീഡിയോ എവിടെ നിന്നാകാം ലീക്ക് ആയിരിക്കുകയെന്ന അന്വേഷണ്മാണ് ചിത്രത്തിന്റെ ഗ്രാഫിക് ഡിസൈന്‍ ജോലികള്‍ നടക്കുന്ന അന്നപൂര്‍ണ സ്റ്റുഡിയോയില്‍ പൊലീസിനെ എത്തിക്കുന്നത്. തുടര്‍ന്നുള്ള ചോദ്യം ചെയ്യലില്‍ വീഡിയോ പ്രചരിപ്പിച്ചത് ഗ്രാഫിക് ഡിസൈനര്‍ ട്രെയിനിയായ കൃഷ്ണ ദയാനന്ദ് ആണെന്നു പൊലീസ് കണ്ടെത്തി. ഇയാള്‍ സെര്‍വര്‍ ലോഗ് ചെയ്തു വീഡിയോ ഫൂട്ടേജ് മോഷ്ടിക്കുകയായിരുന്നുവെന്നു ഹൈദ്രബാദ് സൈബര്‍ ക്രൈം എസിപി രുഘുവീര്‍ പറയുന്നു.

കൃഷ്ണയുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ അയാളുടെ സ്വകാര്യ കമ്പ്യൂട്ടറില്‍ നിന്നും 9 മിനിട്ട് ദൈര്‍ഘ്യമുള്ള വീഡിയോ ഫൂട്ടേജ് പൊലീസ കണ്ടെത്തി. താന്‍ മോഷ്ടിച്ച വീഡിയോ ഫൂട്ടേജ് വിജയവാഡയിലുള്ള തന്റെ സുഹൃത്തുക്കളായ ഐശ്വര്യ, അഖില്‍ എന്നിവര്‍ക്ക് വാട്‌സ് ആപ്പ് വഴി അയച്ചുകൊടുത്തതായി കൃഷ്ണ സമ്മതിക്കുന്നുണ്ട്.

കമ്പ്യൂട്ടറില്‍ നിന്നും ഫോണില്‍ നിന്നും ഒരേ വീഡിയോയുടെ ക്ലിപ്പിംഗ് കണ്ടെത്തിയിട്ടുണ്ടെന്ന് പൊലീസ് പറയുന്നു. കമ്പ്യൂട്ടറില്‍ ഈ വീഡിയോ ക്ലിപ്പിംഗ് സൂക്ഷിക്കുന്നുണ്ടെങ്കിലും ഫോണില്‍ നിന്നും സുഹൃത്തുക്കള്‍ അയച്ചുകൊടുത്ത ക്ലിപ് ഇയാള്‍ ഡിലീറ്റ് ചെയ്തിട്ടുണ്ട്.

12 മിനിട്ട് ദൈര്‍ഘ്യമുള്ള രംഗങ്ങളാണ് ഗ്രാഫിക് ഡിസൈന്‍ വര്‍ക്കുകള്‍ക്കായി അന്നപൂര്‍ണ സ്റ്റുഡിയോയില്‍ ഏല്‍പ്പിച്ചത്. ഇതില്‍ 9 മിനിട്ട് ദൈര്‍ഘ്യമുള്ള വീഡിയോ കൃഷ്ണ മോഷ്ടിക്കുകയും അതില്‍ നിന്നും അഞ്ചു മിനിട്ട് സമയം വരുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുകയുമായിരുന്നു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍