UPDATES

സിനിമാ വാര്‍ത്തകള്‍

ബാഹുബലി-2 ബോക്‌സ് ഓഫീസില്‍ ചരിത്രം സൃഷ്ടിക്കുമെന്ന് കരണ്‍ ജോഹറിന്റെ പ്രവചനം!

24 മണിക്കൂറുകള്‍ കൊണ്ട് 50 മില്ല്യണ്‍ ആളുകളാണ് ആ വീഡിയോ യൂട്യൂബില്‍ മാത്രം കണ്ടത്

രാജമൗലി അണിയിച്ചൊരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രം ‘ബാഹുബലി: ദ കണ്‍ക്ലൂഷന്‍’ എപ്രില്‍ 28 ന് തീയ്യറ്ററുകളില്‍ എത്താന്‍ കാത്തിരിക്കുകയാണ് സിനിമാപ്രേമികള്‍. കട്ടപ്പ എന്തിനാണ് ബാഹുബലിയെ കൊന്നത് എന്നറിയാനുള്ള അകാംക്ഷയിലാണ് പ്രേക്ഷകര്‍.

ബാഹുബലി-2 ന്റെ ട്രെയിലര്‍ കഴിഞ്ഞ ദിവസമായിരുന്നു റിലീസ് ചെയ്തിരുന്നത്. 24 മണിക്കൂറുകള്‍ കൊണ്ട് 50 മില്ല്യണ്‍ ആളുകളാണ് ആ വീഡിയോ യൂട്യൂബില്‍ മാത്രം കണ്ടത്. ബാഹുബലിയുടെ ഹിന്ദി ഭാഗം വിതരണത്തിനെടുത്തിരിക്കുന്നത് ബോളിവുഡ് സംവിധായകന്‍ കരണ്‍ ജോഹറിന്റെ ധര്‍മ്മ പ്രൊഡക്ഷനാണ്.

ചിത്രത്തെക്കുറിച്ച് വന്‍ പ്രതീക്ഷകളാണ് കരണ്‍ മാധ്യമങ്ങളോട് പങ്ക് വച്ചിരിക്കുന്നത്. ‘അഭിമാനത്തോടെയാണ് ഞാന്‍ ഈ ചിത്രം ഹിന്ദി സിനിമാലോകത്തിന് അവതരിപ്പിക്കുന്നത്. ഇതൊരു മാസ്റ്റര്‍ പീസാണ്. ഇന്ത്യന്‍ സിനിമയുടം മുഖം തന്നെയാക്കുന്നതിന് ഇതിന്റെ ഖ്യാതി അവകാശപ്പെട്ടത് രാജമൗലിക്കാണ്. ബോക്‌സ് ഓഫീസില്‍ ഈ ചിത്രം ചരിത്രം കുറിക്കും.

ബാഹുബലി ഹിന്ദി സിനിമാലോകത്ത് നിറയെ അവസരങ്ങള്‍ സൃഷ്ടിച്ചിരിക്കുകയാണ്. എന്റെ കമ്പിനിയിലെ ധാരാളം പുതിയ ചെറുപ്പക്കാരായ സംവിധായകര്‍ ചിത്രം കണ്ട് ആവേശത്തിലാണ്. ഞാന്‍ കരുതുന്നത് കൂടുതല്‍ ഇതുപോലത്തെ മൊഴിമാറ്റ ചിത്രങ്ങള്‍ ചെയ്യാന്‍ കഴിയുമെന്നാണ്.’

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍