UPDATES

സ്വദേശി ജീന്‍സുമായി ബാബാ രാംദേവ്; ട്വിറ്റെറാറ്റികള്‍ക്കുണ്ട് ചില ‘സ്വദേശി’ നിര്‍ദ്ദേശങ്ങള്‍

അഴിമുഖം പ്രതിനിധി

നൂഡില്‍സിനു പിന്നാലെ വസ്ത്രവിപണിയിലും പരീക്ഷണവുമായി ബാബാ രാംദേവിന്‍റെ പതഞ്ജലി ഗ്രൂപ്പ്. സ്വദേശി ജീന്‍സുകളുമായി പതഞ്ജലി ഗ്രൂപ്പ് ലോകവിപണിയിലേക്കെത്തുകയാണ്. അടുത്ത വര്‍ഷം ആദ്യത്തോടെ പതഞ്ജലി ജീന്‍സുകള്‍ വിപണിയിലെത്തും. ഓഫീസ് വസ്ത്രങ്ങളുടെ ശൃംഖല ആരംഭിക്കുന്നതിനും ഗ്രൂപ്പ് പദ്ധതിയിടുന്നുണ്ട്. പരിധാന്‍ എന്ന പേരിലാകും പുതു സംരംഭം. എന്നാല്‍ രാംദേവിനെ വെറുതെ വിടാന്‍ നെറ്റിസണ്‍സ് തയ്യാറല്ല. രസകരമായ പുത്തന്‍ നിര്‍ദേശങ്ങളാണ് അവര്‍ക്ക് രാംദേവിന് മുന്‍പില്‍ വെക്കാനുള്ളത്. 

പതഞ്ജലി യോഗാ വസ്ത്രങ്ങള്‍ വേണമെന്ന ആളുകളുടെ ആവശ്യമാണ് വസ്ത്രവിപണിയിലും പരീക്ഷണം നടത്താന്‍ പ്രേരിപ്പിച്ചതെന്ന് ബാബാ രാംദേവ് പറയുന്നു. യുവജനങ്ങള്‍ക്കിടയില്‍ പതഞ്ജലി ഗ്രൂപ്പിന് വന്‍ സ്വീകാര്യതയാണുള്ളത്. അത് പരിഗണിച്ചാണ് വിദേശ വസ്ത്രങ്ങളോട് കിടപിടിക്കുന്ന സ്വദേശി ജീന്‍സുകളുമായി വിപണിയിലെത്തുന്നതെന്നും രാംദേവ് പറയുന്നു. 

വിദേശവിപണിയില്‍ പതഞ്ജലി ഉല്‍പന്നങ്ങള്‍ക്ക് വന്‍ സ്വീകാര്യതയുണ്ട്. പാകിസ്ഥാനിലും അഫ്ഗാനിസ്ഥാനിലും വിപണി കണ്ടെത്താന്‍ ശ്രമത്തിലാണ് കമ്പനി. നേപ്പാളിലും ബംഗാളിലും പതഞ്ജലി യൂണിറ്റുകള്‍ ആരംഭിച്ചു കഴിഞ്ഞു. സൌദി അറേബ്യ ഉള്‍പ്പെടെയുള്ള പശ്ചിമേഷ്യന്‍ രാജ്യങ്ങളിലെ വിപണികളിലും പതഞ്ജലി ഉല്‍പന്നങ്ങള്‍ക്ക് സ്വീകാര്യതയുണ്ട്. ഫാസ്റ്റ് മൂവിങ് കണ്‍സ്യൂമര്‍ ഗുഡ്സിന് വിദേശവിപണി വിപുലീകരിക്കുവാനാണ് പതഞ്ജലി ഗ്രൂപ്പ് ശ്രമിക്കുന്നതെന്നും രാംദേവ് കൂട്ടിച്ചേര്‍ത്തു.

സോഷ്യല്‍ മീഡിയ രാംദേവിന് സമര്‍പ്പിച്ച ചില ബിസിനസ് മോഡലുകള്‍.  


 
ട്വിറ്ററില്‍ പ്രത്യക്ഷപ്പെട്ട മറ്റ് നിര്‍ദ്ദേശങ്ങള്‍


ഹെര്‍ബല്‍ റെയിന്‍കോട്ട്


ഹെര്‍ബല്‍ ലേഡീസ് ബാഗ്


തെങ്ങിന്‍ തടികൊണ്ട് ഉണ്ടാക്കിയ ഹെര്‍ബല്‍ വാള്‍


ഹെര്‍ബല്‍ സ്കൂട്ടര്‍


ഹെര്‍ബല്‍ ഫുട്ബോള്‍


ഹെര്‍ബല്‍ അക്യുപംക്ചര്‍ സോഫ


ഹെര്‍ബല്‍ പി സി 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍