UPDATES

ലാലു പ്രസാദ് യാദവ് ദേശീയ പൈതൃകമാണെന്ന് ബാബ രാംദേവ്

അഴിമുഖം പ്രതിനിധി

മുന്‍ ബിഹാര്‍ മുഖമന്ത്രിയും രാഷ്ട്രീയ ജനതാദള്‍ മുഖ്യനുമായ ലാലു പ്രസാദ് യാദവ് ദേശീയ പൈതൃകമാണെന്ന് ബാബ രാംദേവ്. ഇനി മുതല്‍ മതാചാര്യന്മാര്‍, ഗുരുക്കന്മാര്‍, സന്യാസിമാര്‍ തുടങ്ങിയവരെ സംസ്ഥാന അതിഥികളായി പരിഗണിക്കേണ്ടെതില്ലെന്ന ബിഹാര്‍ സര്‍ക്കാരിന്റെ തീരമാനം വന്നതിന്റെ പിറ്റേ ദിവസമാണ് യോഗാചാര്യന്റെ ലാലു സ്തുതി. താന്‍ ലാലുവിനെ സന്ദര്‍ശിച്ചതും സര്‍ക്കാരിന്റെ തീരമാനവുമായി യാതൊരു ബന്ധവുമില്ലെന്നും പതഞ്ജലി വ്യാപാരസമ്രാജ്യത്തിന്റെ ഉടമ കൂടിയായ ബാബ രാംദേവ് പറഞ്ഞു.

‘ലാലുജിയുമായി എനിക്ക് 15 വര്‍ഷത്തെ ബന്ധമാണുള്ളത്. അദ്ദേഹത്തിന്റെ ആരോഗ്യത്തെ കുറിച്ച് ചര്‍ച്ച ചെയ്യാനാണ് ഞാന്‍ എത്തിയത്, അല്ലാതെ രാഷ്ട്രീയം സംസാരിക്കാനല്ല,’ എന്ന് രാംദേവ് പറയുന്നു. സംസ്ഥാനത്തിന്റെ അതിഥിയാവാന്‍ താല്‍പര്യമില്ലെന്നും ആവശ്യമെങ്കില്‍ തനിക്ക് ലാലുവിന്റെ വീട്ടില്‍ തങ്ങാമെന്നും രാംദേവ് കൂട്ടിച്ചേര്‍ത്തു. തന്റെ മരുമകളും ലാലു പ്രസാദിന്റെ മൂത്ത മകനും ബിഹാര്‍ ആരോഗ്യമന്ത്രിയുമായ തേജ് പ്രതാപും തമ്മിലുള്ള വിവാഹം നിശ്ചയിക്കുന്നതിനായിരുന്നു സന്ദര്‍ശനമെന്ന റിപ്പോര്‍ട്ടുകളും ബാബ രാംദേവ് നിഷേധിച്ചു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍