UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ബാബ്‌റി മസ്ജിദ് കേസ്: വാദം കേള്‍ക്കുന്നതില്‍ നിന്നും ജഡ്ജി പിന്‍മാറി

അഴിമുഖം പ്രതിനിധി

ബാബറി മസ്ജിദ് തകര്‍ത്ത കേസില്‍ ബിജെപി നേതാക്കളായ എല്‍ കെ അദ്വാനി, മുരളി മനോഹര്‍ ജോഷി, ഉമ ഭാരതി തുടങ്ങിയവര്‍ക്കെതിരായ ക്രിമിനല്‍ ഗൂഢാലോചന കുറ്റം ഒഴിവാക്കിയതിന് എതിരെ നല്‍കിയ അപ്പീലില്‍ വാദം കേള്‍ക്കുന്നതില്‍ നിന്നും സുപ്രീംകോടതി ജഡ്ജി പിന്‍മാറി. അപ്പീലില്‍ വാദം കേള്‍ക്കുന്ന രണ്ടംഗ ബഞ്ചിന്റെ തലവനായ ജസ്റ്റിസ് വി ഗോപാല ഗൗഡയാണ് പ്രത്യേകിച്ച് ഒരു കാരണവും പറാതെ വാദം കേള്‍ക്കുന്നതില്‍ നിന്നും പിന്‍മാറിയത്.

കേസ് മറ്റൊരു ബഞ്ചിലേക്ക് മാറ്റുന്നതിനായി ചീഫ് ജസ്റ്റിസിന്റെ പരിഗണനയ്ക്കായി സമര്‍പ്പിച്ചിട്ടുണ്ടെന്ന് ഗൗഡ പറഞ്ഞു.

1992 ഡിസംബര്‍ ആറിന്‌ ബാബറി മസ്ജിദ് തകര്‍ത്തതുമായി ബന്ധപ്പെട്ട് മുതിര്‍ന്ന ബിജെപി നേതാക്കള്‍ക്കും മറ്റു 16 പേര്‍ക്കും എതിരെയുള്ള ഗൂഢാലോചന കുറ്റം ഒഴിവാക്കുന്നതിന് എതിരെ ഹാജി മഹമ്മൂദ് അഹമ്മദും സിബിഐയുമാണ് അപ്പീലുകള്‍ നല്‍കിയത്.

ഇവരെ ഒഴിവാക്കിക്കൊണ്ടുള്ള പ്രത്യേക കോടതിയുടെ ഉത്തരവിനെ 2010 മെയ് 20-ന് അലഹബാദ് ഹൈക്കോടതി ശരിവച്ചിരുന്നു. ഇതിനെതിരെയാണ് അപ്പീല്‍ നല്‍കിയത്.

തങ്ങളുടെ തീരുമാനത്തെ ആരും സ്വാധീനിക്കുകയില്ലെന്ന് കഴിഞ്ഞ വര്‍ഷം സെപ്തംബറില്‍ സിബിഐ കോടതിയെ അറിയിച്ചിരുന്നു. തെളിവുകളുടെ അടിസ്ഥാനത്തിലാണ് തീരുമാനങ്ങള്‍ എടുക്കുന്നതെന്ന് സിബിഐ കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ് മൂലത്തില്‍ പറയുന്നു. കേസില്‍ പ്രതികളായ ബിജെപി നേതാക്കളുടെ പ്രതികരണം നേരത്തെ സുപ്രീംകോടതി ആരാഞ്ഞിരുന്നു. മരിച്ചു പോയ ശിവസേനാ നേതാവ് ബാല്‍താക്കറേയും വിഎച്ച് പി നേതാവ് ഗിരിരാജ് കിഷോറും ഈ കേസില്‍ പ്രതികളായിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍