UPDATES

ബാഗ്ദാദില്‍ ഇരട്ട ചാവേര്‍ സ്‌ഫോടനം;24 പേര്‍ കൊല്ലപ്പെട്ടു

അഴിമുഖം പ്രതിനിധി

ബാഗ്ദാദില്‍ രണ്ടിടങ്ങളിലായി ഉണ്ടായ ചാവേര്‍ ബോംബ് സ്‌ഫോടനങ്ങളില്‍ ഇരുപത്തിനാല് പേര്‍ കൊല്ലപ്പെട്ടു. സ്‌ഫോടനങ്ങളില്‍ 61 പേര്‍ക്ക് ഗുരതരമായി പരിക്കേറ്റിട്ടുമുണ്ട്.

പ്രശസ്ത ഷിയാ തീര്‍ഥാടന കേന്ദ്രമായ ഖാദിമിയ ജില്ലയില്‍ സ്‌ഫോടകവസ്തുക്കള്‍ നിറച്ച കാര്‍ പൊട്ടിത്തെറിച്ചായിരുന്നു ദുരന്തം. തിരക്കേറിയ അഡന്‍ സ്‌ക്വയറിലായിരുന്നു ആദ്യ സ്‌ഫോടനം. അധികം താമസിയാതെ തന്നെ ഇവിടെ നിന്ന് 50 മീറ്റര്‍ അകലെയായി അടുത്ത സ്‌ഫോടനവും നടന്നു. തീര്‍ത്ഥാടകരുടെയും വിനോദസഞ്ചാരികളുടെയും ഏറെ തിരക്കുള്ള സ്ഥലമാണ് ഖാദിമിയ.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍