UPDATES

മരിച്ച മകളുടെ ഫീസ് അടയ്ക്കാന്‍ ബഹറിനിലെ സ്‌കൂള്‍ മലയാളി ദമ്പതികളോട് ആവശ്യപ്പെട്ടു

അഴിമുഖം പ്രതിനിധി

മരിച്ചു പോയ മകളുടെ ഫീസ് കുടിശിഖ അടയ്ക്കണമെന്ന് ബഹറിനിലെ സ്‌കൂള്‍ അധികൃതര്‍ മലയാളികളായ മാതാപിതാക്കളോട് ആവശ്യപ്പെട്ടു. ഷൈനി ഫിലിപ്-ജോഫി ചെറിയാന്‍ ദമ്പതികളോടാണ് കഴിഞ്ഞ ജനുവരിയില്‍ മരിച്ച മകള്‍ അബിയ ശ്രേയ ജോഫിയുടെ ഫീസ് കുടിശിഖ ആവശ്യപ്പെട്ട് ഇന്ത്യന്‍ സ്‌കൂള്‍ ബഹറിന്‍ അധികൃതര്‍ ആവശ്യപ്പെട്ടത്. മകള്‍ മരിച്ച വിവരം മാതാപിതാക്കള്‍ സ്‌കൂള്‍ അധികൃതരെ അറിയിച്ചിരുന്നു. എന്നിട്ടും കഴിഞ്ഞ ആഴ്ച സ്‌കൂള്‍ അധികൃതര്‍ വീട്ടിലെ ഫോണില്‍ വിളിച്ച് ഷൈനിയോട് ഫീസ് അടയ്ക്കാന്‍ ആവശ്യപ്പെട്ടത്. ഏക മകളുടെ മരണത്തിന്റെ വിഷമത്തില്‍ നിന്ന് കരകയറാന്‍ ശ്രമിച്ചു കൊണ്ടിരിക്കുന്ന ഈ കുടുംബത്തിന് ഞെട്ടലായിരുന്നു ഇത്. ഉദ്യോഗസ്ഥ തലത്തിലെ തെറ്റിനെ കുറിച്ച് അന്വേഷണം ആരംഭിച്ചതായി സ്‌കൂള്‍ ചെയര്‍മാന്‍ പ്രിന്‍സ് നടരാജന്‍ പറഞ്ഞു. സ്‌കൂള്‍ അധികൃതര്‍ മാതാപിതാക്കളോട് മാപ്പ് അപേക്ഷിക്കുകയും ചെയ്തു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍