UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ദളിത്‌ പെണ്‍കുട്ടിയോടൊപ്പം ഒളിച്ചോടാന്‍ ശ്രമിച്ചെന്നാരോപിച്ച് മുസ്ലിം കൌമാരക്കാരന് ബജ്രംഗ് ദള്‍ മര്‍ദ്ദനം

അഴിമുഖം പ്രതിനിധി

ദളിത്‌​ പെൺകുട്ടിയോടൊപ്പം ഒളിച്ചോടാ​ൻ ​​ശ്രമിച്ചെന്ന് ആരോപിച്ച് മധ്യപ്രദേശില്‍ കൌമാരക്കാരന് ബജ്രംഗ് ദളിന്റെ മര്‍ദ്ദനം. പ്രവർത്തകർ ​ 15കാരനെ  ബോധം മറയുന്നതുവരെ മർദ്ദിച്ചു. റെയ്​സൻ ജില്ലയിലെ സലാമത്​പൂരിൽ കഴിഞ്ഞ ദിവസമാണ്​ സംഭവം. 

എന്നാല്‍ പോലീസിന്റെ​ സാന്നിധ്യത്തിൽ ആണ് ഇത് നടന്നതെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. അതിനു ശേഷം ​പൊലീസ്​ സ്​​റ്റേഷനിൽ എത്തിക്കുകയായിരുന്നുവെന്നും ദൃക്സാക്ഷികള്‍ വിവരം നല്‍കിയിട്ടുണ്ട്. ഇയാളെ ജുവനൈൽ ഹോമിലേക്ക്​ മാറ്റിയിരിക്കുകയാണ്.

അതേസമയം, പൊലീസ്​ കൗമാരക്കാരനെതിരെ ദളിതര്‍ക്കെതിരെയുള്ള പീഡന നിരോധന വകുപ്പ്​ പ്രകാരം കേസെടുത്തിട്ടുണ്ട്​. എന്നാൽ ഈ ആരോപണം കൗമാരക്കാരൻ നിഷേധിച്ചു. ബസ്​സ്​റ്റോപ്പിൽ പെൺകുട്ടിയുമായി സംസാരിച്ചു കൊണ്ടിരുന്നപ്പോൾ താൻ അക്രമിക്കപ്പെടുകയായിരുന്നു എന്ന് അയാള്‍ പറയുന്നു​.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍