UPDATES

Avatar

കാഴ്ചപ്പാട്

എംഎസ് ജയേഷ്

ന്യൂസ് അപ്ഡേറ്റ്സ്

പൂനെയിലെ ബേക്കറികള്‍

സന്തോഷ് ബേക്കറി, പൂനെ

പൂനെയില്‍ പ്രത്യേകമായ ഒരു ബേക്കറി സംസ്കാരമുണ്ട്. പാര്‍സികളാണ് ഇത് തുടങ്ങിവെച്ചത്. സൂററ്റില്‍ 1700ല്‍ തുടങ്ങിയ ഡോട്ടിവാലാ ബേക്കറിയുടെ വിജയത്തോടെയാണ് ഇതിന്റെ തുടക്കം. ഇറാനില്‍ നിന്ന് ഇരുനൂറിലേറെ വര്‍ഷം മുന്‍പെത്തിയ പാര്‍സി ഇറാനികളാണ് പൂനെയിലെ ബേക്കിംഗ് പെരുമയുടെ കാരണം. 1930കളില്‍ ഇറാനില്‍ നിന്ന് മുസ്ലിം ഇറാനികള്‍ എത്തിയതോടെ ബേക്കറികളുടെ എണ്ണവും വര്‍ധിച്ചു. ഇപ്പോള്‍ പൂനെയിലെ പ്രമുഖ ബേക്കറികള്‍ പലതും മുസ്ലിം ഇറാനികളുടെതാണ്. എങ്കിലും പാര്‍സി ബേക്കറികളാണ് ഇപ്പോഴും ഇവയേക്കാള്‍ പ്രചാരത്തിലുള്ളത്.

ക്യാമ്പിലെ കയാനി ബേക്കറിയാണ് ഇതില്‍ ഏറ്റവുമധികം ആളുകള്‍ ഇഷ്ടപ്പെടുന്നത്. അവരുടെ ഷ്രൂസ്ബെറി ബിസ്ക്കറ്റുകള്‍ വെണ്ണകൊണ്ട് ഉണ്ടാക്കിയ ഒരു അത്ഭുതമാണ്. പാര്‍സി ബേക്കറികളിലെ ഗുണമേന്മ മികച്ചതാണ്. ചില മുസ്ലിം ഇറാനി ബേക്കറികളുമതേ. എങ്കിലും പൊതുവേ മുസ്ലിം ബേക്കറികളിലാണ് വില കുറവ്. വളരെ കുറച്ചുമാത്രമാണ് ഹിന്ദു മതത്തില്‍പ്പെട്ടവരുടെ ഉടമസ്ഥതയുള്ള ബേക്കറികള്‍. ഇവയില്‍ ചിലതാണ് ആപ്തെ റോഡിലെ സന്തോഷ്‌ ബേക്കറി. ലോക്കല്‍ ആളുകളുടെ ഇടയിലാണ് കൂടുതല്‍ പ്രചാരമെങ്കിലും ഇതും പേരുകേട്ടത് തന്നെ.

വലിയ ഒച്ചയും ബഹളവും ഇല്ലാത്ത ഒരിടമാണ് ആപ്തെ റോഡ്‌. അടുത്തുള്ള ജംഗ്ലി മഹാരാജ് റോഡോ ഫെര്‍ഗൂസന്‍ റോഡോ പോലെ ബഹളമയമല്ല ഇവിടം. ഓരോ ഐറ്റവും ഫ്രെഷായി ഉണ്ടാക്കിയതാണ് എന്നതാണ് സന്തോഷ്‌ ബേക്കറിയുടെ സൌന്ദര്യം. എല്ലാ തയ്യാറാക്കലുകളും ബേക്കിങ്ങും നടക്കുന്നത് നിങ്ങളുടെ കണ്‍മുന്നില്‍ തന്നെ. ഓവനില്‍ നിന്ന് പുറത്തുവരുന്നതെല്ലാം അപ്പോള്‍ തന്നെ കൌണ്ടറില്‍ എത്തുന്നു, വിറ്റഴിയുന്നു. നേരിട്ട് ഓവനില്‍ നിന്നെടുത്ത് വില്‍ക്കുന്നു! ആലോചിച്ചുനോക്കുക!

സന്തോഷ്‌ ബേക്കറിയിലെ ബ്രെഡുകള്‍ ഒന്നാംതരമാണ്. മൃദുലം, രുചികരം, ചെറു ചൂടുള്ളത്. എന്നാല്‍ ഏറ്റവും വേഗം ചെലവാകുന്നത് ഹണി റോള്‍ ആണ്. പിങ്ക് പുറംഭാഗമുള്ള ഹണിറോള്‍ കണ്ടാല്‍ ജാംറോള്‍ പോലെ ഇരിക്കും. പക്ഷെ അവിശ്വസനീയമാം വിധം മാര്‍ദ്ദവമുള്ളതാണ് ഈ ഹണി റോള്‍. ഉള്ളില്‍ നിറച്ചും തേന്‍. ഇവരുടെ ജാം ബിസ്കറ്റുകളും വളരെ രുചികരമാണ്.  ഉള്ളില്‍ കുറച്ച് ഡ്രൈ ആയി കടിച്ചുവലിക്കാവുന്ന തരം ഫില്ലിംഗ്. നല്ല രുചി!

വളരെ കുറച്ചു സാധനങ്ങളേ സന്തോഷ്‌ ബേക്കറിയില്‍ ഉണ്ടാക്കാറുള്ളൂ. എന്നാല്‍ അവരുടെ ശ്രദ്ധ ഗുണമേന്മയിലാണ്. ക്ലാസിക് ഇന്ത്യന്‍ ഓള്‍ഡ്‌ സ്കൂള്‍ ബേക്കിംഗ് ആണിത്.

ബേക്കറി വിവരങ്ങള്‍- 1202/17, ആപ്തെ റോഡ്‌, ജന്ഗ്ലി മഹാരാജ് റോഡിനുസമീപം, പൂനെ. ഏഴുമണി മുതല്‍ ഉച്ചക്ക് ഒരുമണി വരെയും നാലുമണി മുതല്‍ രാത്രി ഒന്‍പതുവരെയും കട പ്രവര്‍ത്തിക്കുന്നു. തിങ്കളാഴ്ച ഉച്ചവരെ മാത്രം.

ചൌധര്‍ സിംഗ് ബ്ലോഗ് സന്ദര്‍ശിക്കാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

http://chowdersingh.com

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഴിമുഖം യു ട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

 

 

 

 

Avatar

എംഎസ് ജയേഷ്

സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍