UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ബാലഭാസ്കറിന്റെ ഡ്രൈവർ അർ‌ജ്ജുൻ എടിഎം തകർക്കാൻ ശ്രമിച്ച കേസിൽ പ്രതി; കള്ളസ്വർണം, നാഗമാണിക്കം തട്ടിപ്പുകൾ വേറെ

പാലക്കാട്, തൃശൂർ ജില്ലകളിലെ 2 എടിഎം കൗണ്ടറുകൾ തകർത്ത് പണം കവരാൻ ശ്രമിച്ച കേസിൽ അർജ്ജുൻ നേരത്തെ പിടിയിലായിരുന്നു.

ബാലഭാസ്കർ കൊല്ലപ്പെട്ട വാഹനാപകടത്തിൽ കുടൂംബത്തിനൊപ്പം കാറിലുണ്ടായിരുന്ന അർജ്ജുന്റെ പേരിലുള്ളത് നിരവധി ക്രിമിനൽ കേസുകളെന്ന് റിപ്പോർട്ട്. നേരത്തെ എടിഎം തകർത്ത് പണം മോഷ്ടിക്കാൻ ശ്രമിച്ച കേസില്‍ ഉൾ‌പ്പെടെ പിടിയിലായ അര്‍ജ്ജുനിന് നാഗമാണിക്യം തട്ടിപ്പ്, സ്വർണക്കടത്ത്, നിധി തട്ടിപ്പ്, വ്യാജ സ്വർണ ബിസ്കറ്റ് വിൽപന എന്നിവയുമായും ബന്ധമുണ്ടെന്ന് മനോര റിപ്പോർട്ട് പറയുന്നു.

ബാലഭാസ്കർ അപടത്തിൽ പെടുമ്പോള്‍ കുടുംബത്തിന് പുറമേ കാറിലുണ്ടായിരുന്ന വ്യക്തിയാണ് അർജ്ജുൻ.  വാഹനമോടിച്ചത് അർജ്ജുൻ ആണെന്നും അല്ലെന്നുമുള്ള വാദങ്ങളും സ്വർണക്കടത്ത് കേസിലെ ബന്ധങ്ങളും ഇയാളെ സംശയത്തിന്റെ നിഴലിൽ നിർത്തുന്നതിനിടെയാണ് ക്രിമിനൽ പശ്ചാത്തലം സംബന്ധിച്ച് റിപ്പോർട്ടുകൾ. സംഗീതജ്ഞൻ ബാലഭാസ്കറിന്റെ മരണത്തിൽ സംശയനിഴലിലുള്ള വ്യക്തികൂടിയാണ് ഇയാൾ.

പാലക്കാട്, തൃശൂർ ജില്ലകളിലെ 2 എടിഎം കൗണ്ടറുകൾ തകർത്ത് പണം കവരാൻ ശ്രമിച്ച കേസിൽ അർജ്ജുൻ നേരത്തെ പിടിയിലായിരുന്നു. ഇവിടെ മുതലാണ് ഇയാളുടെ ക്രിമിനൽ പശ്ചാത്തലം വെളിപ്പെടുന്നത്. പിടിക്കപ്പെട്ടപ്പോൾ പോലീസിന് നൽകിയ മൊഴിയും ഞെട്ടിക്കുന്നതാണ്. പിടിക്കപ്പെടാൻ സാധ്യത വളരെ കൂടുതലാണ് എടിഎം കവർച്ചയ്ക്ക്. എന്നാൽ ഒരിക്കൽ വിജയിച്ചാൽ പിന്നെ ഈ പണി തുടരേണ്ടതില്ലല്ലോ എന്നായിരുന്നു അന്ന് അർജ്ജുന്റെ നിലപാട്. എൻജിനീയറിങ് പഠനകാലത്താണ് തൃശൂർ പാട്ടുരായ്ക്കൽ കുറിയേടത്തുമനയിൽ അർജുൻ എടിഎം കവർച്ചാ കേസിൽ പൊലീസിന്റെ പിടിയിലാകുന്നത്.

2016ല്‍ ആയിരുന്നു എടിഎം മോഷണ ശ്രമങ്ങൾ ഒട്ടേറെ സംഗീത വിഡിയോ ആൽബങ്ങളിൽ നായകനായി അഭിനയിച്ച ആറ്റൂർ സ്വദേശി ഫസിലിനൊപ്പമായിരുന്നു ജില്ലാ അതിർത്തി പ്രദേശങ്ങളായ പ‌ാഞ്ഞാളിലും ലക്കിടിയിലും അർജുനും സംഘവും എടിഎം കൊള്ളയ്ക്കു ശ്രമിച്ചത്. 2016 ജനുവരി 11ന് ലക്കിടിയിൽ ആയിരുന്നു ശ്രമം. ബാങ്ക് ഓഫ് ബറോഡ എടിഎം തകർക്കാൻ ശ്രമിച്ചെങ്കിലും പരാജപ്പെട്ടു. ഫെബ്രുവരി 25ന് പാഞ്ഞാളിലെ എസ്ബിഐ എടിഎം തകർക്കാൻ ശ്രമിച്ചു ഇരു സംഭവങ്ങളിലെയും സമാനതകൾ അർജുനെയും സംഘത്തെയും കണ്ടെത്താൻ പോലീസിന് സഹായകമായി.

കള്ളസ്വർണം വിപണി വിലയേക്കാൾ കുറവിൽ വിൽക്കാനുണ്ടെന്നുകാട്ടി വ്യവസായികളെ തട്ടിച്ചതിൽ നിന്നാണ് അർജുൻ ഉൾപ്പെട്ടുന്ന യുവ തട്ടിപ്പ് സംഘത്തിന്റെ തുടക്കം, ഗൾഫിൽ നിന്നു നികുതി വെട്ടിച്ചു കടത്തുന്ന സ്വർണമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. വ്യവസായികൾ തട്ടിക്കപ്പെട്ടുയും പരാതി നൽകാൻ സാധ്യതയില്ലാത്തതും ഇവർ കേസുകളിൽപ്പെട്ടില്ല. ഒടുവിൽ സ്വർണം വാങ്ങാനെന്ന വ്യാജേനെ നടത്തിയ നീക്കത്തിലൂടെയാണ് പോലീസ് പിന്നീട് അർജുനെ കുടുക്കുന്നത്. കോടികൾ വിലമതിക്കുന്ന നാഗമാണിക്യം നൽകാമെന്ന് പ്രചരിപ്പിച്ചായിരുന്നു അടുത്ത തട്ടിപ്പ്.

വടക്കേക്കര പഞ്ചായത്ത് ഒരുമിച്ചുനിന്നു; ആദ്യം പ്രളയത്തെ തോല്‍പ്പിച്ചു, ഇപ്പോള്‍ നിപയേയും

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍