UPDATES

ട്രെന്‍ഡിങ്ങ്

മാര്‍ച്ച് 2നും 8നും ഇടയില്‍ ഇതാദ്യമായി ഹിന്ദി ന്യൂസ് ചാനലുകള്‍ വിനോദ ചാനലുകളെ തോല്‍പ്പിച്ചു; എങ്ങനെ?

ബാര്‍ക് ഡാറ്റ് പ്രകാരം ബലാകോട്ട് വ്യോമാക്രമണം നടന്ന ദിവസം ആജ് തകിന്റെ ശരാശരി ഇംപ്രഷന്‍സ് 96.8 മില്യണ്‍ ആയിരുന്നു. ഏറ്റവുമധികം കണ്ട ഹിന്ദി എന്റര്‍ടെയ്ന്‍മെന്റ് ചാനല്‍ സീ അന്‍മോലിന് ആകട്ടെ 96 മില്യണ്‍.

മാര്‍ച്ച് രണ്ടിനും എട്ടിനും ഇടയില്‍ ഹിന്ദി വാര്‍ത്താ ചാനലുകളുടെ ടിആര്‍പി റേറ്റിംഗ് കുതിച്ചുയര്‍ന്നു. പ്രത്യേകിച്ചും രണ്ട് ഹിന്ദി ന്യൂസ് ചാനലുകളുടെ – എബിപി ന്യൂസ്, ആജ് തക് – റേറ്റിംഗ്, ഏറ്റവുമധികം ആളുകള്‍ കാണുന്ന ഹിന്ദി എന്റര്‍ടെയ്ന്‍മെന്റ് ചാനലുകളേക്കാള്‍ ഉയര്‍ന്നു. സ്റ്റാര്‍ പ്ലസിന് 110 മില്യണ്‍ വ്യൂവര്‍ഷിപ്പ് ആണ് ലഭിച്ചത് എങ്കില്‍ ആജ് തകിന് 143 മില്യണ്‍, അതായത് 33 മില്യണ്‍ കൂടുതലായി ലഭിച്ചു. എബിപി ന്യൂസിന് ലഭിച്ചത് 132 മില്യണ്‍.

പുല്‍വാമ ഭീകരാക്രമവും വ്യോമസേനയുടെ ബലാകോട്ട് ആക്രമണവും പാകിസ്താനുമായുള്ള അതിര്‍ത്തി സംഘര്‍ഷവും വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ത്തമാനെ പാകിസ്താന്‍ അറസ്റ്റ് ചെയ്തതുമെല്ലാം ഉണ്ടായ സമയത്താണ് ഹിന്ദി ന്യൂസ് ചാനലുകളുടെ ഈ കുതിച്ചുകയറ്റമെന്ന് ന്യൂസ് ലോണ്‍ട്രി റിപ്പോര്‍ട്ട് പറയുന്നു.

ബാര്‍ക് ഡാറ്റ് പ്രകാരം ബലാകോട്ട് വ്യോമാക്രമണം നടന്ന ദിവസം ആജ് തകിന്റെ ശരാശരി ഇംപ്രഷന്‍സ് 96.8 മില്യണ്‍ ആയിരുന്നു. ഏറ്റവുമധികം കണ്ട ഹിന്ദി എന്റര്‍ടെയ്ന്‍മെന്റ് ചാനല്‍ സീ അന്‍മോലിന് ആകട്ടെ 96 മില്യണ്‍. എബിപി ന്യൂസിന് 63.1 മില്യണ്‍. റിപ്പബ്ലിക് ഭാരത് 36 മില്യണ്‍, സോണി പാല്‍ 38.1 മില്യണ്‍, സ്റ്റാര്‍ ഉത്സവ് 66.8, കളേഴ്‌സ് റിഷ്‌തേ 49.5 മില്യണ്‍ എന്നിങ്ങനെയാണ് കണക്കുകള്‍. ബാര്‍ക് ഈ ഡാറ്റ മറച്ചുവച്ചതായും മറ്റ് സ്രോതസുകളില്‍ നിന്നാണ് തങ്ങള്‍ക്ക് ഇത് ലഭിച്ചതെന്നും ന്യൂസ് ലോണ്‍ട്രി പറയുന്നുണ്ട്.

അഭിനന്ദന്‍ വര്‍ത്തമാനെ പാകിസ്താന്‍ മോചിപ്പിച്ച് ഇന്ത്യയില്‍ തിരിച്ചെത്തിയത് മാര്‍ച്ച് ഒന്നിനാണ്. ഈ ദിവസം മിനുട്ട്സ് ടു മിനുട്ട്‌സ് അപ്‌ഡേറ്റ് ആണ് വാര്‍ത്താ ചാനല്‍ നല്‍കിയിരുന്നത്. ഈ ദിവസം ആജ് തക്കിന് 130.4 മില്യണ്‍ ആവറേജ് ഇംപ്രഷന്‍ ലഭിച്ചു. എബിപിക്ക് 90.5 മില്യണ്‍. ഏറ്റവുമധികം പേര്‍ കാണുന്ന ഹിന്ദി എന്റര്‍ടെയ്ന്‍മെന്റ് ചാനല്‍ സ്റ്റാര്‍ ഉത്സവിന് 11.5 മില്യണ്‍ മാത്രം.

വായനയ്ക്ക്: https://www.newslaundry.com/2019/03/18/balakot-trp-news-channels-abp-news-aaj-tak-entertainment-channels

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍