UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ന്യൂനപക്ഷവിരുദ്ധ പ്രസംഗം; തനിക്കെതിരെ വരുന്ന വാര്‍ത്തകള്‍ ഗൂഢാലോചനയുടെ ഭാഗമെന്ന് പിള്ള

അഴിമുഖം പ്രതിനിധി

ന്യൂനപക്ഷങ്ങളെ അവഹേളിച്ചുവെന്ന തരത്തില്‍ തനിക്കെതിരെ വരുന്ന വാര്‍ത്തകള്‍ ഗൂഢാലോചനയുടെ ഭാഗമാണെന്ന് കേരള കോണ്‍ഗ്രസ് ബി ചെയര്‍മാന്‍ ആര്‍ ബാലകൃഷ്ണ പിള്ള. അവഹേളനപരമായി താന്‍ നടത്തിയതായി പറയുന്ന പ്രസംഗം എഡിറ്റ് ചെയ്ത് പുറത്തിറക്കിയതാണ്.
തെറ്റ് ചെയ്തിട്ടില്ലെങ്കില്‍ കൂടി നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുന്നുവെന്നും തിരുവനന്തപുരത്ത് നടത്തിയ പത്രസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.

സന്ദര്‍ഭത്തില്‍ നിന്നും അടര്‍ത്തിമാറ്റി കൂട്ടിച്ചേര്‍ത്തകാര്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. വൈരനിര്യാതന ബുദ്ധിയോടെ പ്രവര്‍ത്തിക്കുന്ന ചിലരാണ്‌  ഈ ഗൂഡാലോചനക്ക് പിന്നിലെന്ന് തനിക്ക് അറിയാം. കരയോഗത്തിലെ ഒരു ചര്‍ച്ചയുമായി ബന്ധപ്പെട്ട് നാലു ചുവരുകള്‍ക്കുള്ളിലാണ് ഒന്നര മണിക്കൂറിലേറെ നീണ്ട പ്രസംഗം നടത്തിയത്. എന്നാല്‍ അത് 35 മിനിട്ടാക്കി ചുരുക്കി. ഇത് ചെയ്തത് ആരാണെന്ന് വ്യക്തിപരമായി ചോദിച്ചാല്‍ പറഞ്ഞു തരാമെന്നും ബാലകൃഷ്ണപിള്ള പറഞ്ഞു.

താന്‍ ഒരിക്കലും മുസ്ലിം വിരുദ്ധനോ ന്യുനപക്ഷ വിരുദ്ധനോ അല്ല. മണര്‍കാടും പരുമലയും താന്‍ സന്ദര്‍ശിക്കാറുണ്ട്. മുഴുവന്‍ ചിലവും വഹിച്ച് ആളുകളെ ഹജ്ജിനും അയച്ചിട്ടുണ്ട്. ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നയാള്‍ ഏങ്ങനെ ന്യൂനപക്ഷ വിരുദ്ധനാകുമെന്നും ബാലകൃഷ്ണപിള്ള ചോദിച്ചു.

മദനിയെ ആദ്യമായി ജയലില്‍ സന്ദര്‍ശിച്ചയാളാണ് താന്‍. അദ്ദേഹത്തെ മനുഷ്യത്വപരമായി സഹായിച്ചതിന്റെ പേരില്‍ തനിക്കെതിരെ നാല്‍പ്പതോളം കേസുകള്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ റജിസ്റ്റര്‍ ചെയ്തിരുന്നുവെന്നും ബാലകൃഷ്ണപിള്ള പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍