UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ബാങ്ക് വിളി നായയുടെ കുര പോലെ; ന്യൂനപക്ഷങ്ങളെ അവഹേളിച്ച് ബാലകൃഷ്ണപിള്ള

അഴിമുഖം പ്രതിനിധി

ന്യൂനപക്ഷങ്ങളെ ആക്ഷേപിച്ച് മുന്‍ മന്ത്രിയും കേരള കോണ്‍ഗ്രസ് ബി ചെയര്‍മാനുമായ ബാലകൃഷ്ണപിള്ള രംഗത്ത്. “തിരുവനന്തപുരത്ത് താന്‍ പോയാല്‍ പാര്‍ട്ടി ഓഫീസിലാണ് താമസിക്കാറ്. അവിടെ അടുത്ത് ഒരു പള്ളി കൊണ്ടു വച്ച് അഞ്ച് നേരവും ബാങ്ക് വിളിക്കും. നായയുടെ കുര പോലെയാണ് ഈ ബാങ്ക് വിളി” ബാലകൃഷ്ണപിള്ള പറഞ്ഞു.

“ഈ ബാങ്ക് വിളി കേട്ടാല്‍ ഉറങ്ങാനും പറ്റില്ല. ബാങ്ക് വിളിക്കുമ്പോള്‍ അടുത്തുള്ള പള്ളികളിലെ മൈക്ക് ഓഫാക്കി കൊടുക്കുന്നതാണ് രീതി. പത്ത് ക്രൈസ്തവരോ മുസ്ലിംകളോ ഒരിടത്ത് താമസിച്ചാല്‍ അവിടെയവര്‍ പള്ളി പണിയും. പണ്ട് ഒരു പള്ളി മാത്രമേ ഒരു പ്രദേശത്ത് കാണു. പക്ഷേ ഇന്ന് എവിടെ നോക്കിയാലും പള്ളിയാണ്.” മുസ്ലിം യുവതികളെ പള്ളിയില്‍ കയറ്റാതിരിക്കുന്നത് ശരിയാണോ എന്നും അദ്ദേഹം ചോദിച്ചു. അങ്ങനെ വന്നാല്‍ കഴുത്തറക്കും. ശബരിമല വിഷയത്തില്‍ തന്ത്രിമാരും ആചാര്യന്മാരും പറഞ്ഞ കാര്യം ശരിയല്ലെന്ന് ജസ്റ്റിസ് കുര്യന്‍ തോമസ് പറഞ്ഞാല്‍ അത് ശരിയാവില്ലെന്നും ബാലകൃഷ്ണപിള്ള പറഞ്ഞു.

കമുകുംചേരിയില്‍ എന്‍എസ്എസ് കരയോഗത്തിന്റെ വാര്‍ഷിക പൊതുയോഗത്തില്‍ സംസാരിക്കവേയാണ് ന്യൂനപക്ഷങ്ങളെ അവഹേളിച്ചുള്ള ബാലകൃഷ്ണപിള്ളയുടെ പ്രസംഗം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍