UPDATES

കെ. എം മാണിക്കും അനൂപ് ജേക്കബിനുമെതിരെ ബാലകൃഷ്ണപിള്ള പരാതി നല്കി

അഴിമുഖം പ്രതിനിധി

ധനമന്ത്രി കെ.എം മാണി ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ് എന്നിവർക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ച് വിജിലന്‍സ് ഡയറക്ടര്‍ക്ക് കേരള കോണ്‍ഗ്രസ് ബി ചെയര്‍മാന്‍ ആര്‍.ബാലകൃഷ്ണപിള്ളയുടെ പരാതി. ക്വാറി ഉടമകളില്‍ നിന്നും അരിമില്‍ ഉടമകളില്‍ നിന്നും മാണിയും കണ്‍സ്യൂമര്‍ ഫോറം അംഗങ്ങളുടെ നിയമനത്തിന് അനൂപ് ജേക്കബും പണം വാങ്ങിയെന്നാണ് പിള്ളയുടെ പരാതി.

തനിക്ക് വ്യക്തമായി ബോധ്യമുള്ള സംഭവങ്ങളാണിതെന്നും ഇതിനെക്കുറിച്ച് അന്വേഷിക്കാനുള്ള ബാധ്യത വിജിലന്‍സിനുണ്ടെന്നും അദ്ദേഹം കത്തില്‍ വ്യക്തമാക്കുന്നു. മന്ത്രിമാര്‍ക്കെതിരെ അഴിമതി ആരോപണങ്ങള്‍ ഉന്നയിച്ച് മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയെങ്കിലും അദ്ദേഹം അത് വാങ്ങിവെക്കുക മാത്രമാണ് ചെയ്തതെന്നും നടപടിയുണ്ടായില്ല എന്നും പിള്ള ആരോപിച്ചിരുന്നു. ഈ കത്തുകളുടെ പകര്‍പ്പുകളും പരാതിക്കൊപ്പം വെച്ചിട്ടുണ്ട്. 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍